കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭ പിരിച്ചുവിടും; തന്ത്രങ്ങള്‍ മെനഞ്ഞ് കെസിആര്‍, പിന്നില്‍ ബിജെപി, വെല്ലുവിളി കോണ്‍ഗ്രസ്സിന്

  • By Desk
Google Oneindia Malayalam News

കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ തെലുങ്കാന നിയമസഭ പിരിട്ടു വിടാന്‍ മുഖ്യമന്ത്രി കെ ചന്ദ്രര്‍ ശേഖര്‍ റാവു തയ്യാറാവുന്നതായുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇന്ന് ചേരുന്ന മന്ത്രി സഭാ യോഗത്തില്‍ തന്നെ നിയമസഭ പിരിച്ചു വിടാനുള്ള തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

<strong>ചരിത്ര വിധിക്ക് കാതോര്‍ത്ത് രാജ്യം; 377-ാം വകുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധിപ്രഖ്യാപനം</strong>ചരിത്ര വിധിക്ക് കാതോര്‍ത്ത് രാജ്യം; 377-ാം വകുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധിപ്രഖ്യാപനം

ഒരാഴ്ച്ചക്കിടെ രണ്ടാമത്തെ മന്ത്രിസഭാ യോഗമാണ് ഇന്ന് ചേരുന്നത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം ഉണ്ടായാല്‍ നാളെ നിയമസഭ പിരിച്ചുവിട്ടേക്കും. നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ ആക്കുന്നതിലുടെ ഒരുപാട് സ്വപ്‌നങ്ങളാണ് തെലുങ്കാന രാഷ്ട്ര സമിതിയും നേതാവ് ചന്ദ്രശേഖര റാവുവും നെയ്ത് കൂട്ടൂന്നത്.

ശശിക്കെതിരെ കുരുക്ക് മുറുകുന്നു; എംഎല്‍എക്കെതിരെ കേസെടുത്തു, കോടിയേരിയും ഉത്തരം പറയേണ്ടിവരുംശശിക്കെതിരെ കുരുക്ക് മുറുകുന്നു; എംഎല്‍എക്കെതിരെ കേസെടുത്തു, കോടിയേരിയും ഉത്തരം പറയേണ്ടിവരും

ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍

ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍

2014 ല്‍ സംസ്ഥാനം രൂപീകൃതമായതിന് ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് തെലുങ്കാന രാഷ്ട്ര സമിതി സംസ്ഥാനത്ത് അധികാരത്തില്‍ എത്തുന്നത്. 119 സീറ്റില്‍ 63 ഉം കരസ്ഥമാക്കിയായിട്ടായിരുന്നു ടിആര്‍എസ് അധികാരത്തില്‍ എത്തിയത്.

എട്ട് മാസത്തോളം അവശേഷിക്കെ

എട്ട് മാസത്തോളം അവശേഷിക്കെ

21 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറെ പിന്നിലായിപ്പോയി. ടിഡിപി 15 ഉം ബീജെപി 5 സീറ്റുകളിലുമാണ് വിജിയിച്ചത്. ടിആര്‍എസ് നേതാവ് ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു. ഭരണം കാലാവധി തികയ്ക്കാന്‍ എട്ട് മാസത്തോളം അവശേഷിക്കേയാണ് നിര്‍ണ്ണായക തീരുമാനവുമായി ചന്ദ്രശേഖര്‍ റാവു രംഗത്തെത്തുന്നത്.

നിരവധി ലക്ഷ്യങ്ങള്‍

നിരവധി ലക്ഷ്യങ്ങള്‍

തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതിലൂടെ നിരവധി ലക്ഷ്യങ്ങളാണ് ടിആര്‍എസിനുള്ളത്. പ്രത്യേകിച്ച് അവരുടെ നേതാവ് ചന്ദ്രശേഖര്‍ റാവുവിന്. സംസ്ഥാനത്ത് ഇപ്പോള്‍ കാര്യമായ ഭരണവിരുദ്ധ വികാരമൊന്നും നിലനില്‍ക്കുന്നില്ല. അതിനാല്‍ തന്നെ മികച്ച ഭൂരിപക്ഷത്തില്‍ സംസ്ഥാനത്ത് വീണ്ടും ഭരണത്തില്‍ എത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ടിആര്‍എസ്സിനുള്ളത്.

ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക്

ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക്

സംസ്ഥാന തിരഞ്ഞെടുപ്പ് നേരത്തെ നടത്തി വിജയിച്ചതിന് ശേഷം പതിയേ ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് കടക്കാം. തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തിയില്ലെങ്കില്‍ പിന്നെ ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നടത്തേണ്ടി വരും. ഇത് പ്രചരണ വിഷയങ്ങള്‍ മാറ്റി മറിക്കുന്നതിന് ഇടയാക്കും. കൂടാതെ രണ്ട് തിരഞ്ഞെടുപ്പിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിഞ്ഞെന്ന് വരില്ല.

കോണ്‍ഗ്രസ്സുമായി

കോണ്‍ഗ്രസ്സുമായി

ദേശീയ രാഷ്ട്രീയത്തിലേക്ക് കണ്ണുവെയ്ക്കുന്ന ചന്ദ്രശേഖര്‍ റാവുവിന് 2019 ലേ ലോക്‌സഭ തിരഞ്ഞെടുപ്പ് ഏറെ പ്രാധാന്യപ്പെട്ടതാണ്. നിലവില്‍ ഒരു മുന്നണിയുടേയും ഭാഗമല്ല ടിആര്‍എസ്. തെലുങ്കാനയിലെ പ്രധാന എതിരാളിയായ കോണ്‍ഗ്രസ്സുമായി ദേശീയ തലത്തില്‍ സഖ്യം ചേരുന്നതിലെ കല്ലുകടിയും ചന്ദ്രശേഖര്‍ റാവുവിന് ബോധ്യമുണ്ട്.

ബിജെപിയുമായി ഏറെ അടുത്ത്

ബിജെപിയുമായി ഏറെ അടുത്ത്

ഈയിടെയായി ബിജെപിയുമായി ഏറെ അടുത്ത നില്‍ക്കാനുള്ള ശ്രമമാണ് ചന്ദ്രശേഖര്‍ റാവു നടത്തിവരുന്നത്. നിരന്തരം പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന അദ്ദേഹം ഈയിടെ പാര്‍ലമെന്റില്‍ നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നിരുന്നു. ഇതിന് പുറമെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പില്‍ നിന്ന് ടിആര്‍എസ് വിട്ടുനിന്നു.

തിരഞ്ഞെടുപ്പിന് ശേഷം

തിരഞ്ഞെടുപ്പിന് ശേഷം

ദക്ഷിണേന്ത്യയില്‍ കാര്യമായ സ്വാധീനമില്ലാത്ത ബിജെപി മേഖലയില്‍ സാന്നിധ്യമുറപ്പിക്കാനുള്ള ഒരു അവസരവും പാഴാക്കില്ല എന്നിരിക്കെ ടിആര്‍എസിന്റെ നീക്കങ്ങളെ ഏറെ കരുതലോടെയാണ് ഏവരും കാണുന്നത്. നിലവില്‍ ടിആര്‍എസുമായി സഖ്യമില്ലെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിലെത്താനുള്ള എല്ലാ ശ്രമങ്ങളും ബിജെപി നടത്തി വരുന്നുണ്ട്. ഇത് കോണ്‍ഗ്രസ്സിന് കടുത്ത വെല്ലുവിളിയാകും

കെസിആറിന് ഗുണം

കെസിആറിന് ഗുണം

തിരഞ്ഞെടുപ്പിന് വേണ്ട ഒരുക്കങ്ങളെല്ലാം രഹസ്യമായി ടിആര്‍എസ് അണിയറയില്‍ ഒരുക്കി കഴിഞ്ഞെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. അതോടൊപ്പം കേന്ദ്ര സര്‍ക്കാരുമായി അടുത്തതും കെസിആറിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. കെസിആറിന്റെ നീക്കങ്ങള്‍ക്ക് പിറകില്‍ മോദിയുടെ തന്ത്രങ്ങളുണ്ടെന്നാണ് സൂചന. കോണ്‍ഗ്രസിനെ മുഖ്യ എതിരാളിയായി കണ്ടാണ് ചന്ദ്രശേഖര റാവു തന്ത്രങ്ങള്‍ ഒരുക്കുന്നത്

English summary
Telangana government: Why does KCR want an early election?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X