ഐസ്‌ക്രീം വിറ്റ് മന്ത്രി നേടിയത് 7.5 ലക്ഷം!! അതും മണിക്കൂറുകള്‍ക്കകം....സംഭവം ഇന്ത്യയില്‍

  • Written By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകനും മന്ത്രിയുമായ കെ ടി രാമറാവു ഏവരെയും ഞെട്ടിച്ചു. ഐസ്‌ക്രീം വിറ്റ് മണിക്കൂറുകള്‍ കൊണ്ട് രാമറാവു നേടിയത് 7.5 ലക്ഷം രൂപയാണ്. എന്നാല്‍ മന്ത്രി കച്ചവടക്കാരനാണെന്നു കരുതേണ്ട. തങ്ങളുടെ പാര്‍ട്ടിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ (ടിആര്‍എസ്) സമ്മേളനവും സ്ഥാപക ദിനവും നടക്കാനിരിക്കെ ഇതിലേക്കു ഫണ്ട് സ്വരൂപിക്കുന്നതിനു വേണ്ടിയാണ് രാമറാവു ഒരു ദിവസത്തേക്കു മാത്രം ഐസ്‌ക്രീം വില്‍പ്പനക്കാരനായത്.

1

കുത്തുബുല്ലാപൂരിലെ ഒരു ഐസ്‌ക്രീം പാര്‍ലറിലാണ് രാമറാവു സെയില്‍സ് മാനായത്. ടിആര്‍എസിന്റെ തന്നെ എംപിയായ മല്ല റെഡ്ഡി ഒരു ഐസ്‌ക്രീം വാങ്ങിയത് അഞ്ചു ലക്ഷം രൂപയ്ക്കാണ്. പാര്‍ട്ടിയുടെ മറ്റൊരു മുതിര്‍ന്ന നേതാവായ ശ്രീനിവാസ് റെഡ്ഡി ഒരു ലക്ഷം രൂപ നല്‍കി ഐസ്‌ക്രീം വാങ്ങി. പിന്നീട് പാര്‍ട്ടിയുടെ തന്നെ നിരവധി നേതാക്കളും അനുഭാവികളും പാര്‍ലറിലേക്ക് ഇരച്ചുകയറിയതോടെ 1.30 ലക്ഷം കൂടി രാമറാവുവിന് ലഭിച്ചു. ഐസ്‌ക്രീം മാത്രമല്ല ജ്യൂസും മന്ത്രി ഇവിടെ വില്‍പ്പന നടത്തി.

2

പാര്‍ട്ടി ഫണ്ടിലേക്കായി പണം സ്വരൂപിക്കാന്‍ ഒരാഴ്ചത്തെ പദ്ധതികളാണ് ടിആര്‍എസ് രൂപീകരിച്ചിരിക്കുന്നത്. ഈയൊരാഴ്ച മന്ത്രിമാര്‍ക്കും നേതാക്കന്‍മാര്‍ക്കും തൊഴിലാളികളായി പ്രവര്‍ത്തിക്കേണ്ടിവരും. ഏപ്രില്‍ 14 മുതല്‍ 20 വരെയാണ് സംസ്ഥാനത്തു പിങ്ക് കൂലി ഡെയ്‌സ്‌ ആഘോഷിക്കുകയെന്നു ചന്ദ്രശേഖര്‍ റാവു പ്രഖ്യാപിച്ചിരുന്നു.

English summary
Telangana Chief Minister K. Chandrasekhar Rao’s son and cabinet minister K. T. Rama Rao earned Rs 7.30 lakh just in a couple of hours by “selling” ice-cream and fruit juice.
Please Wait while comments are loading...