• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Viral Video: ഉദ്ഘാടനത്തിന് വൈകിവിളിച്ചു; കലിപ്പില്‍ എംഎല്‍എ ഉദ്യോഗസ്ഥന്റെ കോളര്‍ പിടിച്ചുതള്ളി

Google Oneindia Malayalam News

രാഷ്ട്രീയത്തില്‍ വിവാദങ്ങള്‍ ഉണ്ടാവാന്‍ വലിയ സമയമൊന്നും വേണ്ട. പലപ്പോഴും നേതാക്കള്‍ നടത്തുന്ന പരാമര്‍ശങ്ങളും അവരുടെ ചില പ്രവൃത്തികളുമൊക്കെ വിവാദത്തിന് കാരണം ആകാറുണ്ട്. ഇപ്പോള്‍ അത്തരം ഒരു വിവാദത്തില്‍ പെട്ടിരിക്കുകയാണ് തെലങ്കാന രാഷ്ട്രസമിതി നേതാവ് കൃഷ്ണ മോഹന്‍ റെഡ്ഡി.

സംഭവം ഇദ്ദേഹത്തിന് ദേഷ്യം വന്ന് കാണിച്ചുകൂട്ടിയ പ്രവൃത്തികളാണ്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോ വൈറലായതോടെ ഇദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നുവരുന്നത്. ജനങ്ങൾ തിരഞ്ഞെടുത്ത് വിട്ട നേതാവ് ഇങ്ങനെയാണോ പെരുമാറേണ്ടത് എന്നാണ് ചോദ്യം ഉയരുന്നത്.

pc: twitter

1

ഗഡ്വാള്‍ എംഎല്‍എ ആണ് കൃഷ്ണ മോഹന്‍ റെഡ്ഡി, സര്‍ക്കാര്‍ ഗുരുകുല സ്‌കൂളുകളുടെ റീജിയണല്‍ കോ-ഓര്‍ഡിനേറ്ററായ ഒരാള്‍ക്ക് നേരെയായിരുന്നു ഇദ്ദേഹത്തിന്റെ പരാക്രമം, കോ ഓര്‍ഡിനേറ്ററുടെ കോളര്‍ പിടിച്ച് തള്ളുന്നതിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

മരണം പോലും തോറ്റുപോയ പ്രണയം; മരിച്ച കാമുകിക്ക് സിന്ദൂരമിട്ട് ഭാര്യയാക്കി യുവാവ്‌മരണം പോലും തോറ്റുപോയ പ്രണയം; മരിച്ച കാമുകിക്ക് സിന്ദൂരമിട്ട് ഭാര്യയാക്കി യുവാവ്‌

2

സ്‌കൂളിന്റെ ഉദ്ഘാടനത്തിന് വൈകി ക്ഷണിച്ചതില്‍ ടിആര്‍എസ് എംഎല്‍എ ക്ഷുഭിതനായിരുന്നുവെന്ന് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരിപാടി ജില്ലാ പരിഷത്ത് ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയതിന് പിന്നാലെ എംഎല്‍എയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ ഇതുവരെ കേസ് എടുത്തിട്ടില്ല...

ലക്കി ബില്‍ ആപ്പ്; ഒടുവില്‍ സമ്മാനത്തുക കൈമാറി ധനവകുപ്പ്; 7 ലക്ഷം അക്കൗണ്ടിലേക്ക്‌ലക്കി ബില്‍ ആപ്പ്; ഒടുവില്‍ സമ്മാനത്തുക കൈമാറി ധനവകുപ്പ്; 7 ലക്ഷം അക്കൗണ്ടിലേക്ക്‌

3

'ഞങ്ങള്‍ക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ഞങ്ങള്‍ കണ്ടു. ആരെങ്കിലും പരാതി നല്‍കിയാല്‍ ആവശ്യമായ നടപടി സ്വീകരിക്കും,' ജോഗുലംബ ഗഡ്വാള്‍ എസ്പി രഞ്ജന്‍ രത്തന്‍ കുമാര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ എംഎൽഎയ്ക്കെതിരെ ബിജെപി രം​ഗത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ എംഎൽഎ കൃഷ്ണ മോ​ഹൻ റെഡ്ഡി മാപ്പ് പറയണം എന്നാണു ആവശ്യം...

'അതിജീവിതയുടെ ആ ഒരു സ്പിരിറ്റുണ്ടല്ലോ, അതുതകരാതെയാണ് നമ്മള്‍ നോക്കേണ്ടത്'; അഞ്ജലി മേനോന്‍ പറയുന്നു'അതിജീവിതയുടെ ആ ഒരു സ്പിരിറ്റുണ്ടല്ലോ, അതുതകരാതെയാണ് നമ്മള്‍ നോക്കേണ്ടത്'; അഞ്ജലി മേനോന്‍ പറയുന്നു

4


സോഷ്യൽമീഡിയയിൽ ഇത്തരത്തിൽ പല വീഡിയോകളും വൈറൽ ആവാറുണ്ട്. കഴിഞ്ഞദിവസം സോഷ്യൽമീഡിയ വ്യാപകമായി ഷെയർ ചെയ്ത വീഡിയോ ആയിരുന്നു കോണ‍്​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടേത്. ​​ഗുജറാത്തതിലെ ഒരു പിപാടിയിൽ പ്രസം​ഗിച്ചുകൊണ്ടിരിക്കുമ്പോൾ ഒരാൾ തടസ്സപ്പെടുത്തുകയും ഇയാൾ ചോദിച്ച ചോദ്യത്തിന് രാഹുൽ മറുപടി പറയുന്നതുമായിരുന്നു വീഡിയോ വിവർത്തകൻ ഇല്ലാതെ ഹിന്ദിയിൽ സംസാരിക്കണം എന്നായിരുന്നു ആവശ്യം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

എംഎൽഎയുടെ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

English summary
Telangana: MLA Krishna Mohan Reddy loses his temper and grabs official collar, video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X