Get Updates
Get notified of breaking news, exclusive insights, and must-see stories!

'രോഹിത് വെമുല ദളിതനല്ല, ആത്മഹത്യ യഥാര്‍ത്ഥ ജാതി തിരിച്ചറിയുമെന്ന് ഭയന്ന്'; പൊലീസിന്റെ ക്ലോഷര്‍ റിപ്പോര്‍ട്ട്

ഹൈദരാബാദ്: ഹൈദരാബാദ് യൂണിവേഴ്സിറ്റി പിഎച്ച്ഡി വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തെലങ്കാന പൊലീസ്. അന്നത്തെ സെക്കന്തരാബാദ് എം പി ബന്ദാരു ദത്താത്രേയ, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം എന്‍ രാമചന്ദര്‍ റാവു, വൈസ് ചാന്‍സലര്‍ അപ്പാ റാവു, എ ബി വി പി നേതാക്കള്‍, വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി എന്നിവരെ വിട്ടയച്ചതായും പൊലീസ് പറഞ്ഞു.

2016 ജനുവരിയില്‍ ആണ് രോഹിത് വെമുല ആത്മഹത്യ ചെയ്തത്. ജാതിവിവേചനത്തെ തുടര്‍ന്നായിരുന്നു ആത്മഹത്യ എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ രോഹിത് വെമുല പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നയാളല്ല എന്നും തന്റെ 'യഥാര്‍ത്ഥ ജാതി ഐഡന്റിറ്റി' കണ്ടെത്തുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് അനുമാനിക്കുന്നതായും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Rohith Vemula

കുടുംബത്തിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് ഒരു തെളിവും നല്‍കാതെ വ്യാജരേഖ ചമച്ചുണ്ടാക്കിയതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെലങ്കാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാല് മാസത്തിന് ശേഷവും ലോക്‌സഭാ തിരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെയുമാണ് റിപ്പോര്‍ട്ട് വരുന്നത്. 2016-ല്‍ 'ജസ്റ്റിസ് ഫോര്‍ വെമുല' എന്ന പ്രചാരണത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കിയിരുന്നു.

രോഹിത് വെമുല നിയമം എന്ന പേരില്‍ നിയമം കൊണ്ടുവരുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. അടുത്തിടെ നടന്ന ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹം രോഹിതിന്റെ അമ്മ രാധിക വെമുലയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നു. അതേസമയം, ക്ലോഷര്‍ റിപ്പോര്‍ട്ടിനോട് തെലങ്കാന കോണ്‍ഗ്രസോ കേന്ദ്ര നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ (എഎസ്എ) നേതാക്കളും രോഹിത് വെമുലയുടെ അമ്മ രാധിക ഉള്‍പ്പെടെയുള്ള ബന്ധുക്കളും വെള്ളിയാഴ്ച കോടതി വാദം കേള്‍ക്കുന്നത് വരെ പ്രതികരണത്തില്‍ നിന്ന് വിട്ടുനിന്നു. ഐപിസി സെക്ഷന്‍ 306 (ആത്മഹത്യ പ്രേരണ), എസ്സി/എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ രോഹിത് വെമുലയുടെ ജാതിയെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. രോഹിതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ഒന്നും റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നില്ല. 'ആത്മഹത്യയിലേക്ക് വലിച്ചിഴച്ച ഏതെങ്കിലും വസ്തുതയുടെയോ സാഹചര്യത്തിന്റെയോ രേഖകളൊന്നും ലഭ്യമല്ല, അദ്ദേഹത്തിന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല,' എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

താന്‍ പട്ടികജാതിക്കാരനല്ലെന്ന് രോഹിതിന് അറിയാമായിരുന്നു. ഇത് വെളിപ്പെടുത്തുന്നത് തന്റെ അക്കാദമിക് ബിരുദങ്ങള്‍ നഷ്ടപ്പെടുത്തുമെന്നും പ്രോസിക്യൂട്ട് ചെയ്യപ്പെടുമെന്നുമുള്ള ഭയം രോഹിതിന് അലട്ടിയിരുന്നു. 'ചില പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ലൗകിക കാര്യങ്ങളില്‍ തൃപ്തനല്ല' എന്ന കാരണത്താലാണ് രോഹിത് ജീവനൊടുക്കിയതെന്നും മികച്ച അക്കാദമിക് പ്രകടനം ഉണ്ടായിരുന്നിട്ടും പഠനത്തേക്കാള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലായിരുന്നു രോഹിത് കൂടുതല്‍ ഇടപെട്ടിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

''യൂണിവേഴ്സിറ്റിയുടെ തീരുമാനത്തോട് എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ഒന്നുകില്‍ അദ്ദേഹം അക്കാര്യം എഴുതുകയോ സൂചിപ്പിക്കുകയോ ചെയ്യുമായിരുന്നു. എന്നാല്‍ അത് ചെയ്തില്ല. അക്കാലത്ത് സര്‍വകലാശാലയില്‍ നിലനിന്ന സാഹചര്യങ്ങളല്ല രോഹിതിന്റെ മരണത്തിന് കാരണമെന്ന് ഇത് കാണിക്കുന്നു,'' റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

രോഹിതിന്റെ അമ്മ രാധിക വെമുലയെ ചോദ്യം ചെയ്യുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥന്‍ അവരുടെ ജാതി നിര്‍ണയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാണോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ അതിനോട് പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രോഹിതിനെയും മറ്റ് എഎസ്എ നേതാക്കളെയും ഹോസ്റ്റലുകളില്‍ നിന്ന് പുറത്താക്കുന്നത് സര്‍വകലാശാലാ അച്ചടക്ക നിയമങ്ങളില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ശിക്ഷകളിലൊന്നിന്റെ ഭാഗമായാണ് എന്നും പൊലീസ് പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+