
കൂറുമാറാന്‍ ടിആര്‍എസ് എംഎല്‍എമാര്‍ക്ക് 100 കോടി..! പൊളിച്ചടുക്കി തെലങ്കാന പൊലീസ്, പിന്നില്‍ ബിജെപിയോ?
ഹൈദരാബാദ്: തെലങ്കാനയില്‍ ഭരണകക്ഷി എം എല്‍ എമാരെ പണം നല്‍കി കൂറുമാറ്റുന്നതിന് ശ്രമിച്ചവര്‍ പൊലീസ് പിടിയില്‍. ഒരു ഫാം ഹൗസില്‍ വെച്ച് എം എല്‍ എമാര്‍ക്ക് കോടിക്കണക്കിന് രൂപ കൈമാറാനുള്ള ശ്രമമാണ് തെലങ്കാന പൊലീസ് തകര്‍ത്തിരിക്കുന്നത് എന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഏത് കക്ഷിക്ക് വേണ്ടിയാണ് കൂറുമാറ്റം എന്ന കാര്യം വ്യക്തമല്ല.
തെലങ്കാനയിലെ ഭരണകക്ഷിയുടെ എം എല്‍ എമാരെ അടര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നും ഇടപാട് നടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് പേരെ ഫാം ഹൗസില്‍ നിന്ന് പിടികൂടിയതായുമാണ് തെലങ്കാന പൊലീസ് അറിയിച്ചിരിക്കുന്നത്. ടി ആര്‍ എസിന്റെ നാല് എം എല്‍ എമാരെ ആണ് പണവുമായി ഇടനിലക്കാര്‍ സമീപിച്ചത്.

ഈ എം എല്‍ എമാര്‍ തന്നെയാണ് പൊലീസിന് വിവരം നല്‍കിയത് എന്നാണ് പൊലീസ് മേധാവി സ്റ്റീഫന്‍ രവീന്ദ്ര എന്‍ ഡി ടി വിയോട് പറഞ്ഞത്. 100 കോടി രൂപയോ അതില്‍ കൂടുതലോ ഉള്ള ഇടപാടുകള്‍ക്കായിരുന്നു നീക്കം. അവര്‍ പ്രധാന വ്യക്തിക്ക് 100 കോടി രൂപയും കൂടാതെ ഓരോ എം എല്‍ എയ്ക്കും 50 കോടി രൂപയും വാഗ്ദാനം ചെയ്തു എന്നാണ് വൃത്തങ്ങള്‍ പറയുന്നത്.
'പേടിപ്പിക്കാന്‍ നോക്കേണ്ട... ഇവിടെ തന്നെ കാണും'; കരിങ്കൊടി കാണിക്കാനെത്തിയ ബിജെപിക്കാരോട് കടകംപള്ളി

അസീസ് നഗറിലെ ഫാം ഹൗസില്‍ ബുധനാഴ്ച വൈകുന്നേരമാണ് പരിശോധന നടത്തിയത് എന്ന് പൊലീസ് പറഞ്ഞു. പാര്‍ട്ടി മാറാന്‍ തങ്ങളെ പ്രലോഭിപ്പിച്ച് പണം നല്‍കാന്‍ ശ്രമിക്കുകയാണ് എന്ന് പറഞ്ഞ് എം എല്‍ എമാര്‍ പൊലീസിനെ വിളിച്ചിരുന്നു എന്ന് രവീന്ദ്ര പറഞ്ഞു. പാര്‍ട്ടി മാറുന്നതിന് പ്രതിഫലമായി വന്‍തുകയും കരാറുകളും സ്ഥാനങ്ങളും വാഗ്ദാനം ചെയ്തതായി അവര്‍ പറഞ്ഞു.
ഭരണഘടനയിലുണ്ട്... പക്ഷെ ഉപയോഗിക്കാന്‍ പാടാണ്..; എന്താണ് ഗവര്‍ണറുടെ 'പ്രീതി'?

അതേസമയം കസ്റ്റഡിയിലെടുത്തവര്‍ വ്യാജ ഐഡന്റിറ്റിയില്‍ ഹൈദരാബാദില്‍ എത്തിയവരാണ് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹരിയാനയിലെ ഫരീദാബാദില്‍ നിന്നുള്ള പുരോഹിതന്‍ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശര്‍മ്മ, തിരുപ്പതിയില്‍ നിന്നുള്ള ദര്‍ശകന്‍ ഡി സിംഹയാജി, വ്യവസായി നന്ദകുമാര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത് എന്ന് പൊലീസ് പറഞ്ഞു.
അമൃതാനന്ദമയി ജി 20 ഉച്ചകോടിയുടെ സി20 ചെയര്‍; നിയമിച്ചത് കേന്ദ്രസര്‍ക്കാര്‍

തണ്ടൂര്‍ എം എല്‍ എ പൈലറ്റ് രോഹിത് റെഡ്ഡിയുടെ ഫാം ഹൗസില്‍ ആണ് ഇടപാട് നടന്നത് എന്ന് റിപ്പോര്‍ട്ടുണ്ട്. അതിനിടെ നാല് എം എല്‍ എമാരെയും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതിഭവനിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. അതേസമയം പണമിടപാടിന് പിന്നില്‍ ബി ജെ പിയാണ് എന്ന തരത്തില്‍ ആരോപണം ഉയരുന്നുണ്ട്.

അടുത്തിടെ ദക്ഷിണേന്ത്യ പിടിക്കാനായി ബി ജെ പി തെലങ്കാനയില്‍ നിന്ന് ശ്രമം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി തെലങ്കാനയില്‍ 'ഓപ്പറേഷന്‍ ലോട്ടസ്' ആരംഭിക്കാന്‍ ബി ജെ പി ശ്രമിക്കുന്നതായി ആരോപണങ്ങളുണ്ട്. മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിമതനായ ഏക്‌നാഥ് ഷിന്‍ഡെയെ ബി ജെ പി പിന്തുണച്ചിരുന്നു.

അതിനിടെ ഡല്‍ഹിയിലും പഞ്ചാബിലും തങ്ങളുടെ എം എല്‍ എമാരെ വേട്ടയാടാന്‍ ബി ജെ പി ശ്രമിക്കുന്നു എന്ന് അടുത്തിടെ അരവിന്ദ് കെജ്രിവാളും അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തെലങ്കാനയിലെ ടി ആര്‍ എസിന്റെ 18 എം എല്‍ എമാര്‍ ഉടന്‍ ബി ജെ പിയില്‍ ചേരുമെന്ന് സംസ്ഥാനത്തെ ചില ബി ജെ പി നേതാക്കള്‍ അവകാശവാദമുന്നയിച്ചിരുന്നു.

അതേസമയം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മുനുഗോഡില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കുതിരക്കച്ചവട നാടകം സംഘടിപ്പിച്ചതെന്ന് തെലങ്കാന ബി ജെ പി നേതാക്കളായ ഡി കെ അരുണയും നിസാമാബാദിലെ ബി ജെ പി എം പി ഡി അരവിന്ദും പറഞ്ഞു. മുനുഗോഡില്‍ ടി ആര്‍ എസ് തോല്‍ക്കുന്നുവെന്ന് കെ സി ആര്‍ മനസ്സിലാക്കി എന്ന് ബി ജെ പി നേതാക്കള്‍ പറഞ്ഞു.