മഹാസഖ്യം തകര്‍ച്ചയിലേക്ക്... തെലുങ്കാനയില്‍ കോണ്‍ഗ്രസിനെതിരെ സിപിഐ!
2014 ല്‍ തെലുങ്കാന സംസ്ഥാനം രൂപീകരിക്കുമ്പോള്‍ ഐക്യ ആന്ധ്രയെ അനുകൂലിക്കുന്നവരുടെ കടുത്ത വിമര്‍ശനവും എതിര്‍പ്പും കോണ്‍ഗ്രസ് നേരിട്ടിരുന്നു. ആന്ധ്രയില്‍ ഭരണം നഷ്ടപ്പെട്ടാലും തെലുങ്കാനയില്‍ ഭരണത്തിലെത്താമെന്നായിരുന്നു കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. എന്നാല്‍ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി തെലുങ്കാന രാഷ്ട്ര സമിതി അധികാരത്തില്‍ ഏറുകയായിരുന്നു.
എന്നാല്‍ തെക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസിന് ഏറ്റവും ശക്തമായ മണ്ണ് തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. അതിന്‍റെ ഭാഗമായി പുതിയ സഖ്യ സമവാക്യങ്ങളാണ് കോണ്‍ഗ്പസ് തയ്യാറാക്കിയത്. എന്നാല്‍ കോണ്‍ഗ്രസിന്‍റെ പ്രതീക്ഷകള്‍ തകര്‍ത്ത് സിപിഐയുമായുള്ള സഖ്യം തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്നാണ് വിവരം.

മഹാസഖ്യം
ആന്ധ്രയില്‍ അധികാരത്തില്‍ ഇരിക്കുന്ന ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിയും സിപിഐയും ചേര്‍ന്നാണ് കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയത്. ചില പ്രാദേശിക കക്ഷികളും ഈ സഖ്യത്തിന്റെ ഭാഗമാകും. സിപിഎം സഖ്യത്തിന്റെ ഭാഗമാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

തകര്‍ച്ചയിലേക്ക്
ഈ മഹാസഖ്യത്തിന്‍റെ ബലത്തില്‍ ചന്ദ്രശേഖര റാവുവിനെ പിഴുതെറിയാമെന്ന നിഗമനത്തിലായിരുന്നു കോണ്‍ഗ്രസ്.
എന്നാല്‍ കോണ്‍ഗ്രസുമായി സിപിഐ ഇടയുകയാണെന്നാണ് വിവരം. സീറ്റ് വിഭജനം സംബന്ധിച്ചുള്ള പ്രശ്നമാണ് സഖ്യതകര്‍ച്ചയിലേക്ക് നയിച്ചിരിക്കുന്നത്.

ഇടയുന്നു
നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും മൂന്ന് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് സിപിഐക്ക് നല്‍കിയിരിക്കുന്നത്. ഇതാണ് ഭിന്നത രൂക്ഷമാക്കിയത്.മത്സരിക്കാന്‍ മൂന്ന് സീറ്റുകള്‍ മാത്രം തന്ന കോണ്‍ഗ്രസിന്‍റെ വല്യേട്ടന്‍ മനോഭാവം അനുവദിക്കാന്‍ കഴിയില്ലെന്നാണ് സിപിഐ നിലപാട്.

പ്രതിഷേധം
സിപിഐ സംസ്ഥാന കമ്മിറ്റിയും തിരുമാനത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
തെലുങ്കാനയില്‍ അഞ്ച് സീറ്റില്‍ മത്സരിക്കണമെന്നാണ് സിപിഐ കണക്ക് കൂട്ടല്‍. അതേസമയം പാര്‍ട്ടിയുടെ അതൃപ്തി സംസ്ഥാന നേതൃത്വം കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന റെഡ്ഡിയെ ധരിപ്പിച്ചിട്ടുണ്ട്.

സീറ്റുകള്‍ ഇങ്ങനെ
സര്‍ക്കാരിനെ താഴെയിറക്കുക തന്നെയാണ് ലക്ഷ്യമെങ്കിലും സീറ്റ് തര്‍ക്കം പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും നേതൃത്വം വ്യക്തമാക്കുന്നു. നിലവില്‍ 25 സീറ്റുകള്‍ മറ്റു മൂന്നു പാര്‍ട്ടികള്‍ക്കുമായി നീക്കി വെച്ചതായി കോണ്‍ഗ്രസ് അറിയിച്ചിരുന്നു. ഇതില്‍ തെലുഗു ദേശം പാര്‍ട്ടിക്ക് 14ഉം, തെലങ്കാന ജനസമിതിക്ക് എട്ടും സീറ്റുകള്‍ നല്‍കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്.












Click it and Unblock the Notifications