കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലചരക്കു കടയിലും സൈ്വപ്പിങ് മെഷീന്‍; ദക്ഷിണേന്ത്യയിലെ ആദ്യ പണരഹിതഗ്രാമം ശ്രദ്ധേയമാകുന്നു

  • By Anwar Sadath
Google Oneindia Malayalam News

ഹൈദരാബാദ്: കേന്ദ്രസര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രധാന നേട്ടം ജനങ്ങള്‍ പണരഹിത ഇടപാടിലേക്ക് മാറിത്തുടങ്ങി എന്നതാണ്. തെലങ്കാനയിലെ സിദ്ദിപ്പേട്ട് ജില്ലയിലെ ഇബ്രാഹിംപുര്‍ എന്ന ഗ്രാമം പൂര്‍ണമായും പണരഹിത ഇടപാടിലേക്ക് മാറിയതായാണ് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയിലെ ആദ്യ കാഷ്‌ലെസ്സ് ഗ്രാമമെന്ന ബഹുമതിയും സിദ്ദിപ്പേട്ടിന് ലഭിച്ചു.

ഇരുപതുകാരിയായ ശ്യാമളയുടെ അനുഭവം നോക്കുക. കൂലിപ്പണിക്കാരിയായ ശ്യാമള എല്ലാദിവസവും വൈകുന്നേരം വീട്ടിലെത്തുമ്പോഴേക്കും ഭര്‍ത്താവ് പണം പിടിച്ചുവാങ്ങാനെത്തിയിരിക്കും. കടുത്തമദ്യപാനിയായ ഇയാള്‍ ശ്യാമളയുടെ അധ്വാനത്തിന്റെ ഫലം മുഴുവന്‍ മദ്യത്തിനായാണ് ചെലവഴിക്കുന്നത്. ഇപ്പോള്‍ സ്ഥിതി മാറിയെന്ന് ശ്യാമള പറയുന്നു.

swipe-machine4

ശ്യാമളയുടെ കൂലിയെത്തുന്നത് ബാങ്ക് അക്കൗണ്ടിലാണ്. ഡബിറ്റ് കാര്‍ഡുമായി പലചരക്കുകടയിലെത്തിയാല്‍ ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാം. ഭര്‍ത്താവിന് ഒരുതരത്തിലും പണം ലഭിക്കാതായതോടെ ദിവസം 250 രൂപയോളം ആന്ധ്ര ബാങ്കിലെ തന്റെ അക്കൗണ്ടില്‍ എത്തുന്നുണ്ടെന്ന് ശ്യാമള അഭിമാനത്തോടെ പറയുന്നു.

ഗ്രാമത്തില്‍ ഇപ്പോള്‍ പണംകൊണ്ടുള്ള ഇടപാടുകളൊന്നും നടക്കുന്നില്ലെന്ന് സര്‍പ്രാഞ്ച് കുംബള ലക്ഷ്മിയും പറയുന്നു. 70% ആളുകള്‍ക്ക് ആന്ധ്ര ബാങ്കില്‍ അക്കൗണ്ട് എടുത്തു നല്‍കി. ജനങ്ങളെ കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്താന്‍ പരിശീലിപ്പിച്ചു. പലചരക്കു കടകള്‍ ഉള്‍പ്പെടെ എല്ലാ കടകളിലും സൈ്വപ്പിങ് മെഷീനുകള്‍ ലഭ്യമാണെന്നും ലക്ഷ്മി പറഞ്ഞു.

പണരഹിത ഗ്രാമം ആയതോടെ ഇബ്രാഹിംപുര്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും ഈ മാതൃക പിന്തുടരാനാണ് തെലങ്കാന സര്‍ക്കാരിന്റെ ആഹ്വാനം. ഭാവിയില്‍ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും പണരഹിത ഇടപാടിലേക്ക് മാറുന്നതിന്റെ ആദ്യ ചുവടുവെയ്പായിരിക്കും ഇബ്രാഹിംപുര്‍ എന്നും സര്‍ക്കാര്‍ പറയുന്നു.

English summary
Telangana’s Ibrahimpur becomes first cashless village in south India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X