Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന ഭാഗ്യ പദ്ധതി മുടങ്ങുമോ? അരിയില്ലെന്ന് തെലങ്കാന; ഛത്തീസ്ഗഢില്‍ വില കൂടുതല്‍

ബെംഗളൂരു: കര്‍ണാടകക്ക് നല്‍കാന്‍ അരിയില്ലെന്ന് തെലങ്കാന. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവാണ് ഇക്കാര്യം പറഞ്ഞത്. അന്ന ഭാഗ്യ പദ്ധതിക്കായി കര്‍ണാടകയ്ക്ക് നല്‍കാന്‍ ആവശ്യമായ അരി സ്റ്റോക്കില്ല എന്നാണ് തെലങ്കാന പറഞ്ഞിരിക്കുന്നത്. അതേസമയം അരിക്കായി കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന ഛത്തീസ്ഗഡിനെയും കര്‍ണാടക സമീപിച്ചിട്ടുണ്ട്.

1.5 ലക്ഷം മെട്രിക് ടണ്‍ നല്‍കാമെന്ന് അവര്‍ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഇവിടെ നിരക്ക് കൂടുതലാണ് എന്നും സിദ്ധരാമയ്യ പറഞ്ഞു. പോരാത്തതിന് ഗതാഗത ചെലവും കൂടും. അരിക്കായി ആന്ധ്രാപ്രദേശുമായി ബന്ധപ്പെടാന്‍ ചീഫ് സെക്രട്ടറി വന്ദിത ശര്‍മ്മയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. എല്ലാ മുന്‍ഗണനാ കുടുംബങ്ങള്‍ക്കും ഒരാള്‍ക്ക് 10 കിലോ അരി വിതരണം ചെയ്യാന്‍ കര്‍ണാടകയ്ക്ക് 4.45 ലക്ഷം മെട്രിക് ടണ്‍ വരെ ആവശ്യമാണ്.

SIDDARAMAIAH

ഇതില്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 2.17 ലക്ഷം മെട്രിക് ടണ്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കും. അഞ്ച് കിലോ അരി കൂടി നല്‍കുന്നതിന് സംസ്ഥാനം സ്വന്തം വിഭവങ്ങളില്‍ നിന്ന് 2.28 ലക്ഷം മെട്രിക് ടണ്‍ സംഭരിക്കുകയാണ് വേണ്ടത്. അതിനിടെ അന്ന ഭാഗ്യ പദ്ധതിയെ സ്തംഭിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നെന്നാരോപിച്ച് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്‌കീമിന് കീഴില്‍ 2.28 ലക്ഷം മെട്രിക് ടണ്‍ അരി സംഭരിക്കാനുള്ള കര്‍ണാടകയുടെ അഭ്യര്‍ത്ഥന ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അംഗീകരിച്ചതായി ജൂണ്‍ 12 ന് സിദ്ധരാമയ്യ പറഞ്ഞിരുന്നു. എന്നാല്‍ ജൂണ്‍ 13 ന് കേന്ദ്ര മന്ത്രാലയം എഫ് സി ഐക്ക് കത്തെഴുതിയതോടെ സംസ്ഥാനങ്ങള്‍ക്കുള്ള ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്‌കീം നിര്‍ത്തലാക്കിയെന്ന് പ്രഖ്യാപിക്കുകയായിരുന്നെന്ന് സിദ്ധരാമയ്യ പറഞ്ഞിരുന്നു.

കര്‍ണാടകയില്‍ ഭരണം നഷ്ടമായതില്‍ ബി ജെ പിയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും പ്രതികാര നടപടിയാണിത് എന്നായിരുന്നു സിദ്ധരാമയ്യ ആരോപിച്ചത്. എന്നാല്‍ സിദ്ധരാമയ്യയുടെ ആരോപണം ബി ജെ പി നിഷേധിച്ചിരുന്നു. കര്‍ണാടകത്തോട് കേന്ദ്രസര്‍ക്കാര്‍ ചിറ്റമ്മ സമീപനമാണ് കാണിക്കുന്നതെന്ന് ആരോപിച്ച് കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി കെ എച്ച് മുനിയപ്പയും രംഗത്തെത്തി.

'കേന്ദ്രത്തിന്റെ കൈവശം വലിയ അളവില്‍ അരി സ്റ്റോക്കുണ്ട്. അവര്‍ ഇത് തുറന്ന ടെന്‍ഡര്‍ വഴി വില്‍ക്കാന്‍ തയ്യാറാണ്, പക്ഷേ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കാന്‍ തയ്യാറല്ല. അരിയില്‍ പോലും അവര്‍ രാഷ്ട്രീയം കളിക്കുകയാണ്, ''മുനിയപ്പ പറഞ്ഞു. ദരിദ്രര്‍ക്ക് അരി ഏര്‍പ്പാടാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുനിയപ്പ കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+