ടെലിപ്രോംപ്റ്റർ പണിമുടക്കിയതല്ല: മോദിയുടെ പ്രസഗം തടസ്സപ്പെട്ടതിന് പിന്നില്‍ മറ്റൊരു കാരണം, വിശദീകരണം
ദില്ലി: ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തെ അബിസംബോധന ചെയ്ത സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തടസ്സപ്പെട്ടതിന് പിന്നാലെ രൂക്ഷമായ പരിഹാസമായിരുന്നു വിവിധ കോണുകളില്‍ നിന്നും ഉയർന്ന് വന്നത്. 'ടെലിപ്രോംപ്റ്ററിനു പോലും ഇത്രയധികം നുണകൾ താങ്ങാനാവില്ല' എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ മോദിയെ പരിഹസിച്ചു കൊണ്ട് കുറിച്ചത്.
ഇതോടൊപ്പം തന്നെ ടെലിപ്രോംപ്റ്റർ നോക്കാതെ മോദിക്ക് പ്രസംഗിക്കാന്‍ കഴിയില്ലെന്ന രാഹുലിന്റെ പഴയ പ്രസ്താവന വീണ്ടും ഉയർന്ന് വരികയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ മോദിയുടെ പ്രസംഗം തടസ്സപ്പെട്ടത് ടെലിംപ്രോംപ്റ്ററർ പണിമുടക്കിയത് കൊണ്ടല്ലെന്ന് വിശദീകരണമാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

പ്രസഗത്തിന് മുന്നോടിയായി ലോക സാമ്പത്തിക ഫോറത്തിന്റെ സംഘാടകരും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ടീമും തമ്മിലുള്ള ആശയവിനിമയത്തിലുണ്ടായ പ്രശ്നമാണ് പ്രസംഗത്തിലെ തടസ്സത്തിന് കാരണമെന്നാണ് വിശദീകരണം. സാമ്പത്തിക ഫോറത്തിന്റെ പ്ലാറ്റ് ഫോമില്‍ തത്സമയ സ്ട്രീമിംഗ് ആരംഭിക്കുന്നതിന് മുമ്പ് മോദി തന്റെ പ്രസംഗം ആരംഭിക്കുകയായിരുന്നു. ടീമുകള്‍ തമ്മിലുള്ള ധാരണ പിശക് വ്യക്തമാക്കുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.
ഇതെന്താണ് റിതൂ ഷോപ്പിങ് കോംപ്ലക്സില്‍ റാംപ് വാക്കോ: റിതുമന്ത്രിയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍

ലോക സാമ്പത്തിക ഫോറം എക്സിക്യൂട്ടീവ് ചെയർമാൻ ക്ലോസ് ഷ്വാബ് ആയിരുന്നു മോദിയുടെ പ്രസംഗ പരിപാടിയുടെ അവതാരകന്‍. എന്നാല്‍ ഇദ്ദേഹം മോദിയെ സ്വാഗതം ചെയ്തുകൊണ്ട് പ്രസംഗ നടത്തുന്നതിന് മുമ്പ് തന്നെ മോദി പ്രസംഗിക്കാന്‍ തുടങ്ങുകയായിരുന്നു. ഇത് പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലില്‍ സംപ്രേക്ഷണം ചെയ്യാനും ആരംഭിച്ചു. എന്നാൽ, ലോക സാമ്പത്തിക ഫോറത്തിന്റെ യുട്യൂബ് ചാനലിൽ അപ്പോൾ ലൈവ് ആരംഭിച്ചിരുന്നില്ല.

മറുപക്ഷത്ത് നിന്നും അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഔപചാരിക സ്വാഗതം പൂർത്തിയായിട്ടില്ല എന്ന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയോട് വ്യക്തമാക്കി. ഇക്കാര്യം ഉദ്യോഗസ്ഥന്‍ മോദിയുടെ പറയുന്നതിന്റെ ശബ്ദമടങ്ങിയ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതോടെ മോദി സാമ്പത്തി ഫോറം സംഘാടകരോട് തന്നെ കേള്‍ക്കാമോയെന്ന് ചോദിക്കുകയും ചെയ്യുകയായിരുന്നു. ആശയക്കുഴപ്പം വ്യക്തമായതോടെ പ്രധാനമന്ത്രി പ്രസംഗം നിർത്തി. പിന്നീട് ഷാബിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം മോദിയുടെ പ്രസംഗം തുടരുകയും ചെയ്തു.

അതേസമയം, സത്യാവസ്ഥ മനസ്സിലാക്കാതെ പ്രധാനമന്ത്രിയെ പരിഹസിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമർശനവുമായി ബിജെപി നേതൃത്വം രംഗത്ത് എത്തി. ആംഗലേയപരിഭാഷയിൽ തടസ്സം വന്നെന്നു തോന്നിയപ്പോഴായിരുന്നു പ്രധാനമന്ത്രി പ്രസംഗം നിർത്തിയതെന്നായിരുന്നു ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വിശദീകരണം. കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാത്തതിന്റെ ദുരന്തമാണ് പ്രതിപക്ഷം അപ്രസക്തമാവുന്നതിന്റെ കാരണങ്ങളിലൊന്നെന്നും അദ്ദേഹം വിമർശിക്കുന്നു.

നമ്മുടെ രാജ്യത്തെ ഏറ്റവും സംവേദനക്ഷമതയുള്ള പ്രസംഗകരിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിജിയെന്ന യാഥാർത്ഥ്യം ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടതാണ്. ഹിന്ദിയിൽ അദ്ദേഹം പ്രസംഗിക്കുമ്പോൾ പിൻഡ്രോപ് സൈലൻസ് ആണ് പതിനായിരങ്ങളായാലും ലക്ഷങ്ങളായാലും ശ്രോതാക്കളെങ്കിൽ. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ യോഗത്തിൽ അദ്ദേഹം ഹിന്ദിയിലാണ് സംസാരിച്ചത്. ലോക നേതാക്കൾ പങ്കെടുക്കുന്ന യോഗങ്ങളിൽ എല്ലാ ഭരണാധികാരികളും എഴുതി തയ്യാറാക്കിയ പ്രസംഗങ്ങളാണ് നടത്താറുള്ളത്- കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇത് കവലയോഗങ്ങളല്ലെന്നെങ്കിലും രാഹുലും കൂട്ടാളികളും മനസിലാക്കേണ്ടതായിരുന്നു. ആംഗലേയപരിഭാഷയിൽ തടസ്സം വന്നെന്നു തോന്നിയപ്പോഴായിരുന്നു പ്രധാനമന്ത്രി പ്രസംഗം നിർത്തിയത്. പണ്ട് രാജാവു കള്ളനാണെന്ന് രാഹുൽ ആവർത്തിച്ചു നടത്തിയ പ്രചാരണം എങ്ങനെ ബൂമറാങ്ങായെന്നു മനസ്സിലാക്കാനുള്ള വിവേകം പോലുമില്ലാത്ത ഒരു മണ്ടശിരോമണിയാണെന്ന് പപ്പുവും കൂട്ടാളികൾക്കും മനസിലാവാതെ പോയതിന്റെ ദുരന്തമാണ് പ്രതിപക്ഷം അപ്രസക്തമാവുന്നതിന്റെ കാരണങ്ങളിലൊന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications