കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 കുട്ടികളെ സ്‌കൂള്‍ ഗേറ്റിനടുത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ഹായ്ക്കൗ: പത്ത് സ്‌കൂള്‍ കുട്ടികളെ സ്‌കൂള്‍ ഗേറ്റിനടുത്തുവെച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം അക്രമി സ്വയം മുറിവേല്‍പ്പിച്ചു മരിച്ചു. ചൈനയില്‍ ഹൈനാല്‍ പ്രവിശ്യയില്‍പെട്ട ഹായ്ക്കൗ എന്ന സ്ഥലത്താണ് ദാരുണ സംഭവം അരങ്ങേറിയത്. മുറിവുപറ്റിയ കുട്ടികളെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണ് രണ്ടു കുട്ടികളുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍, കുട്ടികളുടെ ജീവന് ഭീഷണിയില്ല. ആറ് ആണ്‍കുട്ടികള്‍ക്കും 4 പെണ്‍കുട്ടികള്‍ക്കുമാണ് പരിക്കേറ്റത്. സ്‌കൂള്‍ സമയത്ത് ഗേറ്റിന്റെ പടിവാതില്‍ക്കല്‍ സ്ഥാനമുറപ്പിച്ച അക്രമി. സ്‌കൂളിലെത്തിക്കൊണ്ടിരുന്ന കുട്ടികളെ ഓരോരുത്തെരായി കൈയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും മുറിവേല്‍പ്പിച്ച് അക്രമി ആത്മഹത്യ ചെയ്തു.

murder-crime

മാനസിക രോഗിയായ യുവാവാണ് അക്രമം അഴിച്ചുവിട്ടതെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് അധികൃതര്‍ വിസമ്മതിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അന്വേഷണം പൂര്‍ത്തിയായശേഷം വിവരങ്ങള്‍ കൈമാറാമെന്നും അവര്‍ മാധ്യമങ്ങളെ അറിയിച്ചു.

അമേരിക്കയില്‍ തോക്കുകൊണ്ടുള്ള സ്‌കൂള്‍ അക്രമം എന്നപോലെ ചൈനയില്‍ കത്തികൊണ്ട് കുട്ടികളെ അക്രമിക്കുന്നത് ഒരുകാലത്ത് വര്‍ധിച്ചുവന്നിരുന്നു. എന്നാല്‍ 2010ല്‍ 8 കുട്ടികള്‍ മരിക്കാനിടയായ ഒരു സംഭവത്തിനുശേഷം സ്‌കൂളുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതിനാല്‍ കത്തികൊണ്ടുള്ള അക്രമം കുറഞ്ഞുവരികയായിരുന്നു.

English summary
Ten schoolchildren injured after knifeman attacks kids in china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X