കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ പോയിട്ടും സച്ചിന്‍ പാര്‍ലമെന്റില്‍ കയറിയില്ല?

Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ വന്നിട്ടുപോലും സച്ചിന്‍ പാര്‍ലമെന്റില്‍ കയറാന്‍ കൂട്ടാക്കിയില്ലെന്ന് ആരോപണം. രാജ്യസഭയില്‍ സമാജ് വാദി പാര്‍ട്ടി എം പി നരേഷ് അഗര്‍വാളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ദില്ലിയിലെ വിഗ്യാന്‍ ഭവനില്‍ വന്നിട്ട് പോലും സച്ചിന്‍ പാര്‍ലമെന്റില്‍ കയറിയില്ല. ഇതിനര്‍ഥം സച്ചിന്‍ രാജ്യസഭയെ ബഹുമാനിക്കുന്നില്ല എന്ന് തന്നെയാണ്.

ദില്ലിയില്‍ ഉണ്ടായിട്ടും എന്തുകൊണ്ട് സഭയില്‍ കയറാതിരുന്നു എന്ന കാര്യം സച്ചിന്‍ വിശദീകരിക്കണമെന്നും അഗര്‍വാള്‍ ആവശ്യപ്പെട്ടു. രാജ്യസഭയിലെ മറ്റ് അംഗങ്ങളും സച്ചിന്‍ സഭയില്‍ വരാത്തതില്‍ അതൃപ്തി അറിയിച്ചു. എന്നാല്‍ ഏതെങ്കിലും അംഗം സഭയില്‍ വരുന്നുണ്ടോ ഇല്ലയോ എന്നത് മറ്റ് അംഗങ്ങള്‍ കൈകാര്യം ചെയ്യേണ്ട വിഷയമല്ല എന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പി ജെ കുര്യന്‍ പറഞ്ഞു.

sachin

ഒരുപാട് എം പിമാര്‍ പല കാരണങ്ങള്‍ കൊണ്ട് സഭയില്‍ വരാതിരിക്കാറുണ്ട്. സഭാധ്യക്ഷനാണ് ഇതേക്കുറിച്ച് അന്വേഷിക്കേണ്ടത്. അംഗങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതില്ല. സഭയില്‍ നിന്നും കുറച്ചുദിവസം കൂടി അവധി വേണമെന്ന സച്ചിന്റെ ആവശ്യം രാജ്യസഭ അംഗീകരിച്ചു. കുടുംബപരമായ പ്രശ്‌നങ്ങളും പ്രൊഫഷണല്‍ ആവശ്യങ്ങളും മുന്‍നിര്‍ത്തിയാണ് സച്ചിന്‍ അവധി ആവശ്യപ്പെട്ടിരിക്കുന്നത്.

സാധാരണ ഗതിയില്‍ ഏതെങ്കിലും ഒരംഗം അവധി ആവശ്യപ്പെട്ടാല്‍ രാജ്യസഭ അത് അംഗീകരിക്കാറുണ്ട്. സഭയില്‍ അത് ചര്‍ച്ച ചെയ്യുക പതിവില്ല. എന്നാല്‍ സച്ചിനും രേഖയും സഭയില്‍ നിന്നും ഏറെക്കാലം വിട്ടുനിന്നത് വിവാദമായ സാഹചര്യത്തിലാണ് രാജ്യസഭയില്‍ ഇക്കാര്യം ചര്‍ച്ചയായത്. വെറും രണ്ടേ രണ്ട് തവണയാണ് സച്ചിന്‍ ഇതുവരെ രാജ്യസഭയില്‍ എത്തിയത്. രേഖ മൂന്ന് തവണ രാജ്യസഭയിലെത്തി.

English summary
Tendulkar granted leave from Rajya Sabha amid MP's protest. SP MP Naresh Agarwal said Sachin Tendulkar came to Delhi but did not come to the House.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X