നഗ്രോത ഭീകരാക്രമണം: ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു, ബന്ദികളെ സൈന്യം മോചിപ്പിച്ചു

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നഗ്രോത സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. മൂന്ന് ഭീകരര്‍ നഗ്രോതയിലെ സൈനിക താവളത്തിനുള്ളില്‍ കയറി ആക്രമണം നടത്തിയെന്നാണ് സൂചന. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം നടന്നത്. സ്ഥലത്ത് ഭീകരരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഭീകരാക്രമണത്തോടെ ജമ്മു കശ്മീര്‍ ഹൈവേ അടച്ചിട്ടു.

ജമ്മു കശ്മീര്‍ ഹൈവേയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ നഗ്രോതയിലുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ആയുധപ്പുരയിലാണ് പുലര്‍ച്ചെ 5.30ഓടെ ആക്രമണമുണ്ടായത്. ഒരു മേജറും ജവാനുമാണ് കൊല്ലപ്പെട്ടത്. ഓഫീസറുടെ മെസ്സിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

സുരക്ഷ ശക്തം, ഹൈവേ അടച്ചിട്ടു

സുരക്ഷ ശക്തം, ഹൈവേ അടച്ചിട്ടു

ഇന്ത്യന്‍ സൈന്യത്തിന്റെ 16 കോര്‍പ്പ്‌സിന്റെ സൈനിക ആസ്ഥാനമാണ് നഗ്രോത. ഭീകരാക്രമണത്തോടെ പ്രദേശം സൈന്യത്തിന്റെ സുരക്ഷാവലയത്തിലാണുള്ളത്. സമീപത്തെ സ്‌കൂളുകളും ജമ്മു കശ്മീര്‍ ഹൈവേയും അടച്ചിട്ടു.

 രാംഘറില്‍ സെനിക ഏറ്റുമുട്ടല്‍

രാംഘറില്‍ സെനിക ഏറ്റുമുട്ടല്‍

ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തി വഴി നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയിരുന്നു. ജമ്മു കശ്മീരിലെ രാംഘര്‍ സെക്ടറില്‍ ബിഎസ്എഫ് ജവാന്മാരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി.

 അതിര്‍ത്തി കടന്നെത്തിയത് ചാവേറുകള്‍

അതിര്‍ത്തി കടന്നെത്തിയത് ചാവേറുകള്‍

പാകിസ്താനില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയത് മൂന്ന് ചാവേറുകളാണെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

 ഉറി ഭീകരാക്രമണം

ഉറി ഭീകരാക്രമണം

ജമ്മു കശ്മീരിലെ ഉറി സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് സെപ്തംബര്‍ 19ന് പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അടുത്ത കാലത്തായി ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് പുറമേ സൈനിക താവളങ്ങള്‍ക്ക് നേരെയും പാകിസ്താന്‍ ആക്രമണം നടത്തുന്നത് പതിവാക്കിയിരുന്നു.

English summary
Terror attack against army artillery unit Nagrota.
Please Wait while comments are loading...