കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ്ക്ക് ഇന്ത്യയില്‍ നിരോധനം

  • By Aiswarya
Google Oneindia Malayalam News

ദില്ലി: ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയയെ നിയമവിരുദ്ധ പ്രവര്‍ത്തനം നിയമപ്രകാരം ഇന്ത്യയില്‍ നിരോധിക്കും. അനുബന്ധ ഭീകരസംഘടനകളായ ഐ.എസ്സ്.ഐ.എല്ലും, ഐ.എസ്സും ഇതോടൊപ്പം നിരോധിക്കും.

നിരോധനം ഏര്‍പ്പെടുത്തിയുളള വിഞ്ജാപനം ഉടന്‍ പുറത്തിറക്കുമെന്ന് ഔദ്യോഗികവ്യത്തങ്ങള്‍ അറിയിച്ചു. ഐ.എസ്സ് ഉള്‍പ്പടെയുളള പശ്ചിമേഷ്യന്‍ ഭീകരസംഘടനകള്‍ ഇന്ത്യയില്‍ നിരോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംങ് പാര്‍ലമെന്റില്‍ നേരതേത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

isis

ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ഭീകരസംഘടനകളില്‍ ചേരാന്‍ സിറിയയിലേക്ക് യുവാക്കള്‍ വ്യാപകമായി കടക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.

ഐ.എസ്.ഐ.എസ്സിന്റെ ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ചിരുന്ന ബംഗളൂരു ഐ.ടി ഉദ്യോഗസ്ഥന്‍ മെഹ്ദി ബിശ്വാസിന്റെ അറസ്റ്റും രാജ്യത്താകെ ഭീതിപരത്തിയിരുന്നു.

English summary
The dreaded terror group ISIS and all its affiliate organisations will be banned by India under the Unlawful Activities (Prevention) Act soon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X