കശ്മീരില്‍ ഭീകരാക്രമണം: ഭീകരനെ വധിച്ചു, ഒരാള്‍ പിടിയില്‍, ആക്രമണം മന്ത്രിയുടെ സന്ദര്‍ശത്തിനിടെ!!

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഒരു ഭീകരനെ സൈന്യം പിടികൂടുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ഭീകരാക്രമണമുണ്ടാകുന്നത്. വടക്കന്‍ കശ്മീരിലെ സോപ്പോരില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ ഭീകരനെയാണ് വധിച്ചത്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനെയായിരുന്നു ഏറ്റുമുട്ടല്‍.

ദക്ഷിണ കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടലിനിടെ സൈന്യം ഒരു ഭീകരനെ പിടികൂടുകയും ചെയ്തിട്ടുണ്ട്. അടുത്ത കാലത്തായി ആദ്യമായാണ് ഏറ്റുമുട്ടലിനിടെ ഭീകരനെ സൈന്യം പിടികൂടുന്നത്. ശനിയാഴ്ച രാത്രി മുഴുവന്‍ നീണ്ട ഏറ്റുമുട്ടലിലാണ് ആദില്‍ എന്ന ഭീകരനെ സൈന്യം പിടികൂടിയത്. അടുത്തിടെ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നയാളാണ് പോലീസ് കസ്റ്റഡിയിലുള്ള ആദില്‍. താരിഖ് അഹമ്മദ് എന്ന ഭീകരനെയാണ് സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്. പ്രദേശത്ത് തിരച്ചില്‍ നടന്നുവരിയികയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

sec-forces

ശനിയാഴ്ച അനന്ത്നാഗ് ബസ് സ്റ്റോപ്പിന് സമീപത്തുവച്ച് സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി രാജ് നാഥ് സിംഗ് കശ്മീരിലെത്തിയ സാഹചര്യത്തിലാണ് ഭീകരാക്രമണമുണ്ടാകുന്നത്. രാജ്നാഥ് സിംഗ് ഞായറാഴ്ച സുരക്ഷാ സേനാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനിരുന്ന സ്ഥലത്തിന് കിലോമീറ്ററുകള്‍ക്കിപ്പുറമാണ് ഭീകരാക്രമണമുണ്ടായത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A terrorist was caught during an encounter that began last evening in Jammu and Kashmir's Shopian district. This is the first time in recent years that a terrorist was caught while an encounter was underway in south Kashmir. Another terrorist was killed.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്