ജമ്മുകശ്മീര്‍: പുല്‍വാമയില്‍ സൈനിക ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചു, ഏറ്റുമുട്ടല്‍ തുടരുന്നു

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് രണ്ട് പേരെ വധിച്ചത്. കശ്മിരീലിലെ പുല്‍വാമയിലെ തഹാബ് പ്രദേശത്താണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടര്‍ന്നുവരികയാണ്.

കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതോടെ പുല്‍വാമ പ്രദേശത്ത് കശ്മീരി യുവാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഘര്‍ഷത്തിനിടെ ഒരു യുവാവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സുരക്ഷാ സേനയുടെ ഭീകരവിരുദ്ധ പോരാട്ടം തടസ്സപ്പെടുത്താന്‍ എത്തിയ യുവാക്കളാണ് സൈന്യത്തിനെതിരെ ആക്രമണം അഴിച്ചുവിട്ടത്.

indian-army

ഏറ്റുമുട്ടലുണ്ടായ പ്രദേശം ഇതിനകം തന്നെ വളഞ്ഞ ജമ്മു കശ്മീര്‍ പോലീസ് ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നുണ്ട്. തഹാബ് പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സുരക്ഷാസേനയും കശ്മീര്‍ പോലീസും പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചത്.

English summary
Two terrorists killed in an encounter with security forces in Tahab area of Pulwama (J&K); operation continues.
Please Wait while comments are loading...