കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാരാമുല്ലയില്‍ ലക്ഷ്യമിട്ടത് ഉറി മോഡല്‍ ഭീകരാക്രമണം, ഉറി ആവര്‍ത്തിക്കുമോ...

  • By Sandra
Google Oneindia Malayalam News

ദില്ലി: ബാരാമുല്ലയില്‍ ഇന്ത്യന്‍ സൈനിക ക്യാമ്പ് ആക്രമിച്ച ഭീകരര്‍ പദ്ധതിയിട്ടത്് ഉറി മോഡല്‍ ഭീകരാക്രമണത്തിനെന്ന് ബിഎസ്എഫ്. സൈന്യത്തിന്റെയും ബിഎസ്എഫിന്റെയും സംയുക്ത ക്യാമ്പ് ആക്രമിച്ച ഭീകരര്‍ ഉറിയ്ക്ക് സമാനമായ ആക്രമണത്തിനാണ് പദ്ധതിയിട്ടതെന്നും ബിഎസ്എഫ്.

ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തിരിച്ചടി നല്‍കാന്‍ ഭീകര സംഘടനകള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം പലതവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന്‍ ഇന്ത്യയെ പ്രകോപിപ്പിക്കുന്ന നയം തന്നെയാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

ജവാന്‍ കൊല്ലപ്പെട്ടു

ജവാന്‍ കൊല്ലപ്പെട്ടു

ഉത്തര കശ്മീരിലെ ബാരാമുല്ലയില്‍ ഞായറാഴ്ച രാത്രിയായിരുന്നു ബിഎസ്എഫിന്റേയും സൈന്യത്തിന്റേയും സംയുക്ത ക്യാമ്പിന് നേരെ ആക്രമണമുണ്ടായത്. ഒരു ജവാന്‍ ആക്രമണത്തിനിടെ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ എത്ര പേരുണ്ടായിരുന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഉറിയിലെ സൈനിക ബ്രിഗേഡ്

ഉറിയിലെ സൈനിക ബ്രിഗേഡ്

ക്യാമ്പിന് സമീപമുള്ള ബങ്കറിന്റെ വേലിയ്്ക്ക് സമീപത്തുനിന്ന് ജിപിഎസ് ഉപകരണം, വടക്കുനോക്കിയന്ത്രം, വയര്‍ കട്ടര്‍ എന്നിവ കണ്ടെത്തിയിരുന്നു. സുരക്ഷാ വേലി തകര്‍ത്ത് ഉറിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനം ആക്രമിച്ചതുപോലെ ആക്രമണം നടത്താനായിരുന്നു ഭീകരര്‍ പദ്ധതിയിട്ടതെന്നാണ് ലഭിക്കുന്ന സൂചനകള്‍.

ഇന്ത്യ നല്‍കിയ തിരിച്ചടി

ഇന്ത്യ നല്‍കിയ തിരിച്ചടി

സെപ്തംബര്‍ 18ന് ഉറിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തില്‍ 19 സൈനികരാണ് കൊല്ലപ്പെട്ടത്. ഉറി ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ 40ലേറെ ഭീകരരാണ് പാക് അനകശ്മീരില്‍ മരിച്ചുവീണത്.

ബിഎസ്എഫ്

ബിഎസ്എഫ്

ഇന്ത്യ- പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക ക്യാമ്പിന് നേരെ പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തിനുള്ള പദ്ധതി മുന്‍കൂട്ടി തയ്യാക്കിയതായിരുന്നുവെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്.

 ഭീകരര്‍

ഭീകരര്‍

സൈനിക ക്യാമ്പിന് സമീപത്തെത്തി വെടിയുതിര്‍ക്കുകയും ഗ്രനേഡ് ആക്രമണം നടത്തുകയും ചെയ്ത ഭീകരര്‍ സൈന്യം തിരിച്ചടിച്ചതോടെ വന്ന വഴി തന്നെ രക്ഷപ്പെടുകയായിരുന്നുവെന്നാണ് ബിഎസ്എഫ് നല്‍കുന്ന വിവരം.

ബങ്കറുകളുടെ സുരക്ഷ

ബങ്കറുകളുടെ സുരക്ഷ

46 രാഷ്ട്രീയ റൈഫിളും ബിഎസ്എഫും സംയുക്തമായി ഉപയോഗിക്കുന്ന സൈനിക ക്യാമ്പിലെ ബങ്കറുകളുടെ സുരക്ഷ ബിഎസ്എഫിനും സൈന്യത്തിനും തുല്യമായാണുള്ളത്്. ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈനിക ക്യാമ്പുകള്‍ക്ക് നേരെ ആക്രമണത്തിനുള്ള സാധ്യതയുള്ളതായി കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
Terrorists planned Uri model attack in Baramulla, weapons recovered. The attacked army camp in the banks of the Jhelum river. 46 Rashtriya Riffles and army shares the camp and both are responsible for the security of the camp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X