കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗങ്ങ്ബല്‍ വനമേഖലയില്‍ ഭീകരര്‍ എത്തിയതായി സംശയം; സൈന്യത്തെ വിന്യസിച്ചു

Google Oneindia Malayalam News

കാശ്മീര്‍: ജമ്മുകാശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ഗങ്ങ്ബാല്‍ വനമേഖലയില്‍ ഭീകരര്‍ എത്തിയെന്ന സംശയത്തെ തുടര്‍ന്ന് വന്‍ സൈന്യത്തെ വിന്യസിച്ചെന്ന് റിപ്പോര്‍ട്ട്. മേഖലയിലെ റോഡുകള്‍ ഗതാഗത യോഗ്യമല്ലാത്തതിനാല്‍ കമാന്‍റോ വിഭാഗത്തെ ഇവിടെ വിമാനത്തില്‍ എത്തിച്ച് എയര്‍ഡ്രോപ്പ് ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രദേശത്തെ സൈനികരാണ് ഭീകര സാന്നിധ്യം കണ്ടെത്തിയത്.

militarynew

വന്‍ തീവ്രവാദി സംഘം തന്നെ വനമേഖലയില്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. ഇവന്‍ കാശ്മീര്‍ ബന്ദിപൂര ജില്ലയിലൂടെ നിയന്ത്രണ രേഖ കടന്ന് എത്തിയതാണെന്നും ട്രാല്‍ പ്രദേശത്തേക്ക് നീങ്ങിയേക്കുമെന്നുമാണ് സൈന്യത്തിന്‍റെ നിഗമനം. സെപ്തംബര്‍ 17 ന് നിയന്ത്രണ രേഖ കടന്നെത്തിയ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. 2014ന് ശേഷം പ്രദേശത്തുണ്ടായ ആദ്യ ഏറ്റുമുട്ടലാണ് ഇതെന്നാണ് സൈന്യം വ്യക്തമാക്കി.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പ് റദ്ദ് ചെയ്യുകയും സംസ്ഥാനം രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ സൈനിക മുന്നേറ്റമാണ് ഇതെന്നും സൈന്യം പറയുന്നു.

പര്‍വ്വതാരോഹരണത്തിനും ക്യാമ്പിങ്ങിനുമായി നിരവധി വിദേശികള്‍ ഉള്‍പ്പെടെ എത്തുന്ന വനമേഖലയാണ് ഗാങ്ബെല്‍. ദക്ഷിണ കാശ്മീരിലേയും ശ്രീനഗറിലേയും പര്‍വ്വതമേഖലയുമായി പ്രദേശം ബന്ധപ്പെട്ടുകിടിക്കുന്നു. അതിനാല്‍ തന്നെ വളരെ എളുപ്പത്തില്‍ തീവ്രവാദ സംഘത്തിന് ഇവിടെ നിന്ന് ശ്രീനഗറിലേക്ക് എത്താന്‍ സാധിക്കും.

ദില്ലി പിടിക്കാന്‍ വന്‍ പ്രഖ്യാപനം? ബിജെപി അറ്റകൈ പ്രയോഗത്തിന് ഒരുങ്ങുന്നുവെന്ന് അഭ്യൂഹംദില്ലി പിടിക്കാന്‍ വന്‍ പ്രഖ്യാപനം? ബിജെപി അറ്റകൈ പ്രയോഗത്തിന് ഒരുങ്ങുന്നുവെന്ന് അഭ്യൂഹം

രണ്ടാനച്ഛന്‍ ഷാജുവിനെതിരെ ജോളിയുടെ മകന്‍; അമ്മയെ പോലീസ് കൊണ്ട് പോയപ്പോള്‍ സിനിമയ്ക്ക് പോയ ആളാണ്

ചില്ലറക്കാരിയല്ല ജോളി! 22 വര്‍ഷം മുന്‍പ് പ്രണയ വിവാഹം.. അമ്മയുടെ അറസ്റ്റില്‍ നിറകണ്ണുകളുമായി മക്കള്‍

English summary
terrorists presence in jammu kashmir gangbal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X