ബോളിവുഡ് നടി മംമ്ത കുൽക്കർണിയും ഭർത്താവും പിടികിട്ടാപ്പുള്ളികൾ...!! കോടികളുടെ മയക്കുമരുന്ന് കേസ്..!!

  • By: Anamika
Subscribe to Oneindia Malayalam

മുംബൈ: തൊണ്ണൂറുകളില്‍ ബോളിവുഡിലെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളായിരുന്ന മംമ്താ കുല്‍ക്കര്‍ണ്ണിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മയക്കുമരുന്നു കേസിലാണ് മംമ്ത കുല്‍ക്കര്‍ണിയേയും ഭര്‍ത്താവ് വിക്കി ഗോസ്വാമിയേയും താനെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

Read Also: പിള്ളസാറിന് സ്വത്ത് 500കോടിക്കും മേലെ..! കേരളത്തിലേക്ക് കടത്തിയത് കോടികള്‍...! ഞെട്ടിക്കും..!!!

Read Also: 1.85 കോടിയുടെ സ്വർണ വിവാഹ വസ്ത്രം..!ആളൊന്നിന് ആറായിരം വരുന്ന ഭക്ഷണം...!! ഹമ്പമ്പോ..എന്തൊരു കല്യാണം!!

പിടികിട്ടാപ്പുള്ളി

പിടികിട്ടാപ്പുള്ളി

മയക്ക്മരുന്ന് കേസില്‍ മംമ്ത കുല്‍ക്കര്‍ണിയേയും ഭര്‍ത്താവിനേയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച താനെ കോടതി ഇരുവരുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്. എന്‍ഡിപിഎസ് ജഡ്ജി എച്ച് എം പട്വര്‍ധനാണ് ഉത്തരവിട്ടത്.

മയക്ക് മരുന്ന് കേസ്

മയക്ക് മരുന്ന് കേസ്

സോളാപൂരില്‍ നിന്നും കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയ കേസിലാണ് മംമ്തയും ഭര്‍ത്താവും പ്രതികള്‍. നിരവധി തവണ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടും ഇരുവരും ഹാജരായിരുന്നില്ല. ഭര്‍ത്താവിനൊപ്പം കെനിയയിലാണ് മംമ്ത

കെനിയയിൽ നിന്നും മയക്കുമരുന്ന്

കെനിയയിൽ നിന്നും മയക്കുമരുന്ന്

വിക്കി ഗോസ്വാമി മുഖേനെയായിരുന്നു കെനിയയില്‍ നിന്ന് ഇന്ത്യയിലെത്തിയ മയക്കുമരുന്ന ഇടപാട്. ഈ കേസില്‍ പിടിയിലായവരില്‍ നിന്നാണ് ാേഗസ്വാമിക്കും മംമ്തയ്ക്കും എതിരെ തെളിവ് ലഭിച്ചത്.

കെനിയയിൽ അറസ്റ്റിൽ

കെനിയയിൽ അറസ്റ്റിൽ

കഴിഞ്ഞ വര്‍ഷം കള്ളക്കടത്ത് കേസില്‍ നടിയേയും ഭര്‍ത്താവിനേയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട് വന്നിരുന്നു. യുഎസ് ലഹരി വിരുദ്ധ ഏജന്‍സിയും മൊംബാസ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

15 വർഷം തടവിൽ

15 വർഷം തടവിൽ

വിക്കി ഗോസ്വാമി 1997ല്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ നവംബറിലാണ് പുറത്തിറങ്ങിയത്. 15 വര്‍ഷമാണ് ജയിലില്‍ കിടന്നത്.

English summary
Thane court declares Mamta Kulkarni, husband as absconders
Please Wait while comments are loading...