കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടിക്ക് നന്ദി പറയാം; റസ്റ്റോറന്റുകളിലെ ഭക്ഷണത്തിന് വില കുറച്ചതിന്!

Google Oneindia Malayalam News

ദില്ലി: ജിഎസ്ടി നിലവിൽ വന്നതോടെ റസ്റ്റോറന്റുകളിൽ നിന്നുള്ള പരോക്ഷ നികുതിയിൽ ഗണ്യമായ കുറവ് വന്നെന്ന് റിപ്പോർട്ട്. പുറത്ത് പോയി ഭക്ഷണം കഴിക്കാൻ ഇപ്പോൾ കുറഞ്ഞ കാശിന് കഴിയും. എസി-നോൺ എസി റസ്റ്റോറന്റുകളിലെ 14.22 ശതമാനം ഉണ്ടായിരുന്ന നികുതി ജിഎസ്ടി വന്നതോടെ 5 ശതമാനമായി കുറഞ്ഞു. ജിഎസ്ടി കൗൺസിലിന്റെ ഗുവാഹത്തിയിൽ വെച്ച് നടന്ന ഇരുപത്തിമൂന്നാമത്തെ മീറ്റിങ്ങിലാണ് നികുതി അഞ്ച് ശതമാനമായി കുറച്ചത്.

<strong>സ്ത്രീകള്‍ വേണ്ടെന്ന് അയ്യപ്പന്‍ തന്നെ പറഞ്ഞിട്ടുണ്ട്... പിസിയുടെ പുതിയ വെളിപ്പെടുത്തല്‍</strong>സ്ത്രീകള്‍ വേണ്ടെന്ന് അയ്യപ്പന്‍ തന്നെ പറഞ്ഞിട്ടുണ്ട്... പിസിയുടെ പുതിയ വെളിപ്പെടുത്തല്‍

അതുകൊണ്ട് തന്നെ ഐടിസി പോലുള്ള നികുതി ആനുകൂല്യം റസ്റ്റോറന്റുുകൾക്ക് ലഭിക്കില്ല. ഉപഭോക്താക്കൾക്ക് ഐടിസി ആനുകൂല്യങ്ങൾ നൽകാത്തതുകൊണ്ട് തന്നെ റസ്റ്റോറന്റുകൾക്കും ഇതിനുള്ള ആനുകൂല്യമില്ലെന്ന് ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞിരുന്നു.

GST

7500 മുകളിൽ താരിഫുള്ള ഹോട്ടലുകളിൽ ഒഴികെ അഞ്ച് ശതമാനം ജിഎസ്ടി മാത്രമേ ചുമത്തുകയുള്ളൂ. അതേസമയം സ്റ്റാർ ഹോട്ടലുകളിൽ 18 ശതമാനമാണ് ഭക്ഷണത്തിന് നികുതി ചുമത്തുന്നത്. ഉത്പ്പാദനത്തിന്റെ എല്ലാ സ്റ്റെപ്പുകളിലും ജിഎസ്ടി ചുമത്തുന്നുണ്ട്. ദേശീയ, സംസ്‌ഥാന തലങ്ങളിലായി രണ്ടായിരത്തോളം പരോക്ഷനികുതികളാണു നിലവിലുള്ളത്. ഇവയ്‌ക്കെല്ലാം പകരമായി ഏർപ്പെടുത്തുന്ന ഏകീകൃതവും സംയോജിതവുമായ നികുതിയാണു ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (ജിഎസ്‌ടി).

നികുതിക്ക് മേല്‍ നികുതി എന്ന സങ്കല്‍പ്പമാണ് ഏകീകൃത നികുതി സമ്പ്രദായം കൊണ്ടുവരുന്ന ചരക്കു സേവന നികുതി രാജ്യസഭ പാസാക്കിയതോടെ ഇല്ലാതാകാന്‍ പോകുന്നത്. ഉപഭോക്താക്കളിലേക്ക് ഉല്‍പന്നങ്ങളും സേവനങ്ങളും എത്തുന്നതിനിടെ നികുതിക്ക് മേല്‍ നികുതി കൊടുക്കുന്നത് വഴി ഉപഭോക്താവിന് മേല്‍ വന്‍ നികുതിഭാരമാണ് ഉണ്ടായിരുന്നത്. ഏകീകൃത നികുതി നിരക്ക് വരുന്നതിലൂടെ ഈ അവസ്ഥയ്ക്ക് മാറ്റം വരും.

ഉത്പന്നങ്ങള്‍ക്ക് ഒറ്റ നികുതി മാത്രമേ ഈടാക്കൂ എന്നതാണ് ജി എസ് ടിയുടെ മറ്റൊരു പ്രത്യേകത. ജി ഡി പിയുടെ വളര്‍ച്ചയ്ക്കും സുതാര്യതയ്ക്കും വഴി തുറക്കുന്ന ജി എസ് ടി ബില്ലിനെ 90കളിലെ സാമ്പത്തിക പരിഷ്‌കരണത്തിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കരണ നടപടിയായിട്ടാണ് വിദഗ്ധര്‍ കാണുന്നത്.

English summary
Thanks to GST, eating out is a lot more cheaper
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X