പത്തു വയസ്സുകാരന്‍ രക്ഷിച്ചത് 850 യാത്രക്കാരുടെ ജീവന്‍
ബെംഗളൂരു: സിദ്ധേഷ് മഞ്ചുനാഥിന് തീവണ്ടിയുടെ ഇരമ്പലുകള്‍ സുപരിചിതമാണ്. ദിവസവും അച്ഛന്‍ മഞ്ചുനാഥിന്റെ ചായ കടയിലേക്ക് സിദ്ധേഷ് പോകുന്നത് റെയില്‍വേ ട്രാക്കുകള്‍ മറികടന്നാണ്. തീവണ്ടിയുടെ ശബ്ദമൊന്നു മാറിയാല്‍ സിദ്ധേഷ് അത് തിരിച്ചറിയും. പത്തു വയസ്സുകാരന്റെ ഈ കഴിവു തന്നെയാണ് 850 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതും.
ദാവണ്‍ഗരെ ജില്ലയിലൂടെ കടന്നു പോകുന്ന ഹരിഹര ചിത്രദുര്‍ഗ്ഗ പാസഞ്ചറാണ് സിദ്ധേഷിന്റെ യുക്തിപ്പൂര്‍വ്വമായ ഇടപ്പെടലിലൂടെ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്.

രാവിലെ അച്ഛന്റെ ചായകടയിലേക്ക് റെയില്‍വേ ട്രാക്കുകള്‍ മറികടന്നു പോകുമ്പോള്‍ ട്രാക്കില്‍ നിന്നും അസ്വാഭാവികമായ ശബ്ദം കേട്ടാണ് സിദ്ധേഷ് ശ്രദ്ധിക്കുന്നത്. തീവണ്ടി പോയതിനു ശേഷം പാളത്തില്‍ പരിശോധിച്ചപ്പോള്‍ വലിയൊരു വിള്ളല്‍ ശ്രദ്ധയില്‍ പെട്ടു.
അടുത്ത തീവണ്ടിയുടെ ഇരമ്പല്‍ പാളത്തില്‍ നിന്നും കേട്ട സിദ്ധേഷ് ചുവപ്പു നിറത്തിലുള്ള ബനിയന്‍ ഊരി വീശി കാട്ടി. അപകട സൂചന കണ്ട ലോക്കോ പൈലറ്റ് തീവണ്ടി നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.












Click it and Unblock the Notifications