കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019 കേന്ദ്ര ബജറ്റ് ഉന്നത വിദ്യാഭ്യാസ മേഖലയക്ക് കൈത്താങ്ങാകുമോ?

Google Oneindia Malayalam News

ദില്ലി: 2019ലെ കേന്ദ്ര ബജറ്റ് താഴേക്ക് പതിക്കുന്ന ഉന്നത വിദ്യാഭ്യാസരംഗത്തിന് കൈത്താങ്ങാകുമോ എന്നത് ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്തെ വലിയ വിഷയമായി അവശേഷിക്കുന്നു. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റ് വിദ്യാഭ്യാസരംഗത്ത് എന്താണ് നല്‍കുക എന്നത് കണ്ടറിയേണ്ട കാര്യമാണ്. 2018ലെ ബജറ്റില്‍ ഉന്നത വിദ്യാഭ്യാസത്തിന് ഇന്ത്യ വകയിരുത്തിയത് 1.47 ശതമാനം മാത്രമാണ്. ലോകത്തില്‍ 15നും 24നും ഇടയില്‍ ഏറ്‌റവും ജനസംഖ്യയുള്ള ഇന്ത്യയ്ക്ക് ഇവരുടെ വിദ്യാഭ്യാസത്തിനായി നീക്കി വയ്ക്കാനായത് വെറും 1.47 ശതമാനം മാത്രമാണ്.

2020ല്‍ 34.33 ശതമാനം ഇന്ത്യക്കാര്‍ 15നും 24നും ഇടയില്‍ പ്രായം ഉള്ളവരായിരിക്കും. എന്നിരിക്കെ ബിജെപി ഗവണ്‍മെന്റ് ഫെബ്രുവരി 1ന് അവതരിപ്പിക്കുന്ന ബജറ്റ് ഈ കണക്കുകൂടി പരിഗണിച്ചുള്ളതാവണം. വര്‍ധിക്കുന്ന യുവാക്കളുടെ എണ്ണത്തിനനുസരിച്ച് ഇന്ത്യ ഉന്നത വിദ്യാഭ്യാസത്തിന് അവസരങ്ങള്‍ നല്കുന്നുണ്ടോ എന്നതാണ് വിഷയം.35000 കോടി ഉന്നത വിദ്യാഭ്യാസത്തിനായി നല്കിയ 2018ലെ ബജറ്റ്, എന്നാല്‍ ഇന്ത്യ പോലുള്ള രാജ്യത്ത് ഇത് ഒന്നുമാകില്ലെന്ന് ചുരുക്കം. കേന്ദ്രസര്‍വകലാശാലകളില്‍ രാജ്യത്തെ 3 ശതമാനം മാത്രമാണ് പഠിക്കുന്നത് ബാക്കി വരുന്ന 97 ശതമാനവും സംസ്ഥാനയൂണിവേഴ്‌സിറ്റികളിലാണ് പഠിക്കുന്നത്. എന്നാല്‍ കേന്ദ്ര ബജറ്റിന്റെ 57.5 ശതമാനവും കേന്ദ്ര സര്‍വകലാശാലകളിലേക്കും ഐഐടികളിലേക്കും ആണ് പോകുന്നതെന്ന് പറയുന്നു.സംസ്ഥാനയൂണിവേഴ്‌സിറ്റികള്‍ കേന്ദ്രസര്‍ക്കാരും യുജിസിയും രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷ അഭിയാന്‍ അഥവാ റൂസ ,സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവയില്‍ നിന്നുമാണ് ഫണ്ട് ലഭിക്കുന്നത്.

budget

രാജ്യത്ത് ഉന്നത വിദ്യാഭ്യാസത്തിനായി സമീപിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. 70 ശതമാനത്തോളം വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തില്‍ നിന്ന വിട്ട് നില്‍ക്കുന്നുണ്ട് എന്ന് ഓള്‍ ഇന്ത്യ സര്‍വേ ഓണ്‍ ഹയര്‍ എഡ്യുക്കേഷന്‍ പറയുന്നു. ചൈന അവരുടെ ജിഡിപിക്ക് അനുസരിച്ച് തന്നെ വിദ്യാഭ്യാസ മേഖലയിലും ചെലവാക്കിയെങ്കില്‍ ഇന്ത്യ വിദ്യാഭ്യാസരംഗത്തെ കാര്യമായ മുതല്‍ മുടക്ക് വരുത്തുന്നില്ല. ആഗോള സര്‍വ്വകലാശാല റാങ്കിങ്ങുമായി താരതമ്യെ ചെയ്യുമ്പോള്‍ ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികള്‍ കുറഞ്ഞ റാങ്കിങ്ങിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും ഒരു യൂണിവേഴ്‌സിറ്റി പോലും ആദ്യ 200ല്‍ ഇടം പിടിച്ചിട്ടില്ല. ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികള്‍ മികച്ച അധ്യാപകരുടെ കുറവ് അനുഭവിക്കുന്നവരാണ്.

ഇത് വരെ ഇന്ത്യയില്‍ ബജറ്റില്‍ വിദ്യാഭ്യാസത്തിന് ഏറ്റവും കുറവ് ഫണ്ട് അനുവദിച്ച ഗവണ്‍മെന്റ് എന്‍ഡിഎ സര്‍ക്കാരാണ്. 2007നു ശേഷം ഇന്ത്യ ബജറ്റില്‍ വലിയ പരിഗണന വിദ്യാഭ്യാസ രംഗത്ത് നല്കിയിട്ടില്ല. അതിനാല്‍ തന്നെ വരുന്ന ബജറ്റില്‍ സംസ്ഥാന യൂണിവേഴ്‌സിറ്റികള്‍ക്കും കൂടുതല്‍ പരിഗണന നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. അഫിലിയേറ്റഡ് കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉയര്‍ത്തി കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.

English summary
The 2019 central budget will allocate proper funding for nations higher education sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X