കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ ഉഗ്രന്‍ പ്രസംഗം; ബിജെപിയെ പൊളിച്ചടുക്കി, ഗോത്രം ചോദിച്ചവരോട് മറുചോദ്യങ്ങള്‍

Google Oneindia Malayalam News

ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ആക്രമിച്ചാണ് രാഹുല്‍ ഗാന്ധിയുടെ ഓരോ പ്രചാരണ റാലികളും കടന്നുപോകുന്നത്. പ്രധാനമായും അഞ്ച് അസ്ത്രങ്ങളാണ് എല്ലാ വേദികളിലും രാഹുല്‍ ഗാന്ധി മോദിക്കെതിരെ പ്രയോഗിച്ചിരുന്നത്.

എന്നാല്‍ മധ്യപ്രദേശിലെ ഉജ്വയിനില്‍ കഴിഞ്ഞദിവസം നടത്തിയ പ്രസംഗം മറ്റു പല ചോദ്യങ്ങളും ഉയര്‍ത്തിയായിരുന്നു. അതാകട്ടെ ബിജെപി നേതാക്കള്‍ക്ക് മറുപടി നല്‍കാന്‍ പ്രയാസമുള്ളതാണുതാനും. രാഹുല്‍ ഗാന്ധി ഏത് ഗോത്രക്കാരനാണെന്ന ബിജെപി നേതാക്കളുടെ പരിഹാസം ഈ പശ്ചാത്തലത്തിലാണ്. വിശദാംശങ്ങള്‍...

 ജെയ്റ്റ്‌ലിയുടെ മകളുടെ അക്കൗണ്ട്

ജെയ്റ്റ്‌ലിയുടെ മകളുടെ അക്കൗണ്ട്

വ്യവസായ ഭീമന്‍മാരെ രാജ്യത്തെ പണം കൊള്ളയടിച്ച് വിദേശത്തേക്ക് പോകാന്‍ അവസരം നല്‍കിയ ഭരണകൂടമാണ് കേന്ദ്രത്തിലുള്ളതെന്ന് രാഹുല്‍ ഗാന്ധി ആരോപിക്കുന്നു. പിഎന്‍ബി തട്ടിപ്പിലെ മെഹുല്‍ ചോസ്‌കി രാജ്യം വിടുന്നതിന് മുമ്പ് അരുണ്‍ ജെയ്റ്റ്‌ലിയുടെ മകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറിയെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്.

അല്‍പ്പം കടന്നുള്ള ആക്രമണം

അല്‍പ്പം കടന്നുള്ള ആക്രമണം

അഴിമതി, നോട്ട് നിരോധനം, ജിഎസ്ടി എന്നീ വിവാദ വിഷയങ്ങള്‍ രാഹുല്‍ ഗാന്ധി എപ്പോഴും പ്രസംഗത്തില്‍ വിഷയമാക്കാറുണ്ടെങ്കിലും അല്‍പ്പം കടന്നുള്ള ആക്രമണമാണ് ഇത്തവണ നടത്തിയത്. മധ്യപ്രദേശിലെ മല്‍വ-നിമാര്‍ മേഖലയില്‍ രണ്ടുദിവസത്തെ പര്യടനം നടത്തുന്ന ഗാന്ധി ഉജ്വയിനിലെ മഹകള്‍ ക്ഷേത്രം സന്ദര്‍ശിച്ചു.

 35000 കോടി രൂപയുമായി

35000 കോടി രൂപയുമായി

തൊട്ടുപിന്നാലെ നടന്ന പൊതുപരിപാടിയിലാണ് അരുണ്‍ ജെയ്റ്റിലിയുടെ കുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ചത്. 35000 കോടി രൂപയുമായി കടന്ന മെഹുല്‍ ചോസ്‌കിയെ മെഹുല്‍ ഭായ് എന്നാണ് മോദി വിളിക്കാറെന്നും രാഹുല്‍ പറഞ്ഞു. ഒരു കള്ളനെ രാജ്യം വിടാന്‍ സഹായിച്ചാല്‍ സാധാരണ പോലീസുകാരന് ജയില്‍ ഉറപ്പാണ്. ഇവിടെ ധനമന്ത്രി ഒരു നടപടിയുംനേരിടുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

രാഹുലിന്റെ പ്രഖ്യാപനം

രാഹുലിന്റെ പ്രഖ്യാപനം

കര്‍ഷകരുടെ വായ്പ എഴുതി തള്ളാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കില്ല. അധികാരത്തിലെത്തിയാല്‍ മധ്യപ്രദേശിലെ കര്‍ഷകരുടെ വായ്പ 10 ദിവസത്തിനകം എഴുതി തള്ളുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചു. ഇതിന് സാധിച്ചില്ലെങ്കില്‍ താന്‍ ഇടപെട്ട് മുഖ്യമന്ത്രിയെ മാറ്റുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 എല്ലാവരെയും വഞ്ചിച്ചു

എല്ലാവരെയും വഞ്ചിച്ചു

രാജ്യത്തിന് വേണ്ടി സേവനം അനുഷ്ടിച്ച വിമുക്ത ഭടന്‍മാരെയും മോദി വഞ്ചിച്ചു. വിമുക്ത ഭടന്‍മാരുടെ പെന്‍ഷന്‍ വിഷയത്തില്‍ അവര്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. ജമ്മു കശ്മീര്‍ കത്തുകയാണ്. സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ച് എപ്പോഴും മോദി പറയും. എന്നാല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ ഭടന്‍മാരെ അവഗണിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

രാജ്യം വിഭജിക്കപ്പെടുന്നു

രാജ്യം വിഭജിക്കപ്പെടുന്നു

രാജ്യം വിഭജിക്കപ്പെടുകയാണ്. കോടീശ്വരന്‍മാരും സാധാരണക്കാരും എന്ന രീതിയില്‍ രണ്ടായി തിരിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസിന് വിഭജനത്തിന്റെ സ്വരമില്ല. ഐക്യത്തിന്റേതാണ്. കാരണം തങ്ങള്‍ ഒരു കൊടിക്ക് കീഴിലാണ് അണിനിരന്നിട്ടുള്ളത്. എന്നാല്‍ ബിജെപിക്ക് രണ്ട് കൊടികളാണ്. ആര്‍എസ്എസിന്റെ കൊടിയും അവര്‍ക്കുണ്ടെന്നും രാഹുല്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് സ്വാധീനമുള്ള സര്‍ക്കാര്‍

ജനങ്ങള്‍ക്ക് സ്വാധീനമുള്ള സര്‍ക്കാര്‍

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഒട്ടേറെ ത്യാഗം സഹിച്ചവരാണ് ആദിവാസികള്‍. എന്നാല്‍ അവര്‍ ഇന്ന് അവഗണന നേരിടുന്നു. ബിര്‍സ മുണ്ട ഉള്‍പ്പെടെയുള്ള പോരാളികളെ മറക്കാന്‍ സാധിക്കില്ല. കോണ്‍ഗ്രസിന് നിങ്ങള്‍ വോട്ട് ചെയ്യണം. 15 വര്‍ഷത്തിന് ശേഷം ജനങ്ങള്‍ക്ക് സ്വാധീനമുള്ള സര്‍ക്കാര്‍ മധ്യപ്രദേശില്‍ നിലവില്‍ വരേണ്ടതുണ്ടെന്നും അതിന്റെ സമയമിതാണെന്നും രാഹുല്‍ പറഞ്ഞു.

മോദിയുടെ ഫോട്ടോ കണ്ടിട്ടുണ്ടോ

മോദിയുടെ ഫോട്ടോ കണ്ടിട്ടുണ്ടോ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധാരണക്കാരന്റെ കൂടെ അഞ്ച് മിനുറ്റ് സമയം ചെലവഴിക്കാന്‍ കഴിയുന്നുണ്ടോ. ആദിവാസികള്‍ക്കൊപ്പം അദ്ദേഹം നില്‍ക്കുന്നുണ്ടോ. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാഷ്ട്രത്തലവന്‍മാരുടെയും ബിസിനസുകാരുടെയും കൂടെയാണ് മോദിയെ കണ്ടതെന്നും സാധാരണക്കാരന്റെ കൂടെ നില്‍ക്കുന്ന ഒരു ഫോട്ടോ പോലും കാണാന്‍ സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 മാല്‍വ നിമാറിന്റെ പ്രത്യേകത

മാല്‍വ നിമാറിന്റെ പ്രത്യേകത

ബിജെപിയുടെ ശക്തികേന്ദ്രമാണ് മാല്‍വ നിമാര്‍ മേഖല. ഇവിടെയുള്ള 66 മണ്ഡലങ്ങളില്‍ 56ലും ബിജെപിയാണ് കഴിഞ്ഞതവണ ജയിച്ചത്. ഈ മേഖലിയില്‍ വോട്ട് നേടാന്‍ സാധിച്ചാല്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാകും. മേഖലയില്‍ കോണ്‍ഗ്രസിന് ഒമ്പത് സീറ്റ് മാത്രമാണ് കഴിഞ്ഞതവണ ലഭിച്ചത്.

 ക്ഷേത്ര സന്ദര്‍ശനം

ക്ഷേത്ര സന്ദര്‍ശനം

മാല്‍വ നിമാര്‍ മേഖലയില്‍ ശക്തി തെളിയിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഈ പ്രദേശത്ത് മുന്നേറ്റം നടത്തിയാല്‍ മധ്യപ്രദേശ് ഭരിക്കാന്‍ സാധിക്കും. അതുകൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രചാരണം രണ്ടുദിവസം ഇവിടെയാക്കിയത്. ഉജ്വയിനിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാക്കള്‍ ഒന്നടങ്കം രംഗത്തുവന്നിരുന്നു.

രാഹുല്‍ ഏത് ഗോത്രക്കാരന്‍

രാഹുല്‍ ഏത് ഗോത്രക്കാരന്‍

രാഹുല്‍ ഏത് ഗോത്രക്കാരാനാണെന്നാണ് ബിജെപി നേതാക്കളുടെ ചോദ്യം. ഇതിനിടെയാണ് രാഹുല്‍ ഗാന്ധി ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെ കടന്നാക്രമിച്ച് പ്രസംഗിച്ചത്. രാഹുല്‍ ശിവഭക്തനാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഗാന്ധിജിയുടെ ബുദ്ധിശക്തി ലഭിക്കാന്‍ രാഹുല്‍ പ്രാര്‍ഥിക്കണമെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ജിയ പരിഹസിച്ചു.

അമിത് ഷായുടെ വിവാദ പ്രസംഗം; കണ്ണന്താനത്തെ തള്ളി മുരളീധരന്‍, തെറ്റിയിട്ടില്ല, വലിച്ചുതാഴെയിടുംഅമിത് ഷായുടെ വിവാദ പ്രസംഗം; കണ്ണന്താനത്തെ തള്ളി മുരളീധരന്‍, തെറ്റിയിട്ടില്ല, വലിച്ചുതാഴെയിടും

സിപിഎം കോണ്‍ഗ്രസിനൊപ്പം; കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ സംസ്ഥാന സെക്രട്ടറി!! ബിജെപിക്കെതിരെ ഐക്യംസിപിഎം കോണ്‍ഗ്രസിനൊപ്പം; കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ സംസ്ഥാന സെക്രട്ടറി!! ബിജെപിക്കെതിരെ ഐക്യം

English summary
The 5 Pillars of Rahul Gandhi’s Platform Against BJP in Madhya Pradesh's Saffron Stronghold
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X