കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, തല അറുത്തുമാറ്റി ഫുട്‌ബോള്‍ കളിച്ച് അക്രമികള്‍

Google Oneindia Malayalam News

മുംബൈ: യുവാവിനെ കൊന്ന് തലവെട്ടിയെടുത്ത് ഫുട്‌ബോള്‍ കളിച്ച് അക്രമികള്‍. മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ജില്ലയിലാണ് സംഭവം എന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മഹേഷ് മേഷ്‌റാം എന്ന 35 കാരനായ യുവാവാണ് കൊല്ലപ്പെട്ടത്.

as

ചന്ദ്രാപൂര്‍ ജില്ലയിലെ ദുര്‍ഗപൂര്‍ പട്ടണത്തിലാണ് തിങ്കളാഴ്ച രാത്രി ദാരുണമായ കൊലപാതകം നടന്നത്. 15 പേരോളം ഉള്‍പ്പെടുന്ന അക്രമി സംഘമാണ് കൊലപാതകം നടത്തിയത് എന്നാണ് വിവരം. അക്രമി സംഘം മഹേഷ് മേഷ്‌റാമിനെ തല്ലി വീഴ്ത്തുകയും തലയും കാലും വെട്ടി എടുക്കുകയും ആയിരുന്നു.

'കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു.. ഞാന്‍ പോരാടും'; കണ്ണീരണിഞ്ഞ് സാമന്ത'കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു.. ഞാന്‍ പോരാടും'; കണ്ണീരണിഞ്ഞ് സാമന്ത

അറുത്ത തലയുമായി അക്രമി സംഘം ഫുട്‌ബോള്‍ കളിക്കുകയും ചെയ്തു എന്നാണ് ദൃക്‌സാക്ഷി പൊലീസിനോട് പറഞ്ഞത്. മഹേഷ് മേഷ്റാമിനെ കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ അയാളുടെ തലയും കാലും അറുത്തുമാറ്റി തെരുവില്‍ ഫുട്‌ബോള്‍ കളിക്കാന്‍ തുടങ്ങി എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

Viral Video- എല്ലാ ദിവസവും അച്ഛന്‍ മകളുടെ ഫോട്ടോയെടുക്കും... 23 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടത്..!!, വീഡിയോ കാണാംViral Video- എല്ലാ ദിവസവും അച്ഛന്‍ മകളുടെ ഫോട്ടോയെടുക്കും... 23 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടത്..!!, വീഡിയോ കാണാം

മഹേഷ് മേഷ്‌റാമിന്റെ മൃതദേഹം റോഡില്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു എന്നും തല ശരീരത്തില്‍ നിന്ന് 50 മീറ്റര്‍ അകലെയായിരുന്നു എന്നും അവര്‍ പറഞ്ഞു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട മഹേഷ് മേഷ്‌റാം. അടുത്തിടെ ആണ് മഹേഷ് മേഷ്‌റാം ജയില്‍ മോചിതനായത്.

'തകര്‍ന്ന ഹൃദയങ്ങള്‍ എവിടെ പോകുന്നു...'; മാലിക്കുമായി വേര്‍പിരിയുന്നോ? സാനിയയുടെ പ്രതികരണം സൂചനയോ?'തകര്‍ന്ന ഹൃദയങ്ങള്‍ എവിടെ പോകുന്നു...'; മാലിക്കുമായി വേര്‍പിരിയുന്നോ? സാനിയയുടെ പ്രതികരണം സൂചനയോ?

പതിറ്റാണ്ടുകളായി തുടരുന്ന വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിന് സ്ഥിരീകരണം വന്നിട്ടില്ല. ദുര്‍ഗപൂര്‍ പൊലീസ് സ്റ്റേഷന് അടുത്താണ് കൊലപാതകം നടന്നത്. പൊലീസ് സംഭവത്തില്‍ ഉദാസീനരായി എന്ന് പരാതി ഉയരുന്നുണ്ട്.

English summary
The assailants killed the young man and playing football with severed head
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X