'ലോകത്തിലെ ഏറ്റവും വലിയ നുണയൻ പാർട്ടിയാണ് ബിജെപി': അഖിലേഷ് യാദവ്
ലഖ്നൗ; ബിജെപിയെ ഏറ്റവും വലിയ നുണയൻ പാർട്ടി എന്ന് വിശേഷിപ്പിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനവുമായാണ് ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. എന്നാൽ ഇന്ന് കർഷകരുടെ വരുമാനം പകുതിയായി കുറയ്ക്കുകയാണെന്നും അഖിലേഷ് ആരോപിച്ചു. ജൗൻപൂരിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തർപ്രദേശിൽ തന്റെ പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിൽ വന്നാൽ സർക്കാർ ജോലിക്കുള്ള പ്രായപരിധിയിൽ ഇളവ് നൽകുമെന്നും പോലീസ് സേനയിലെ ഒഴിവുകൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. 2017ൽ ഉത്തർ പ്രദേശിൽ അധികാരത്തിൽ എത്തിയപ്പോൾ സംസ്ഥാനത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കും എന്നാണ് ബിജെപി പറഞ്ഞത്. എന്നാൽ അവരുടെ വരുമാനം പകുതിയായി കുറയുകയാണ് ചെയ്തത്. നുണയുടെ കൂമ്പാരമാണ് ബിജെപി പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിയുടുപ്പിട്ട് പുതിയ ലുക്കിൽ സായ് പല്ലവി, ഇതെന്ത് മാറ്റമെന്ന് ആരാധകർ, ചിത്രങ്ങൾ

"ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയെന്നാണ് ബിജെപി അവരെ സ്വയം വിശേഷിപ്പിക്കുന്നത്. അവരുടെ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനവും അവർ നൽകിയ വാ ഗ്ദാനങ്ങളും വിശകലനം ചെയ്താൽ, ലോകത്തിലെ ഏറ്റവും വലിയ നുണയൻ പാർട്ടിയാണ് ബിജെപിയെന്ന് കണ്ടെത്താനാകും" യാദവ് പറഞ്ഞു. കൊവിഡ് കാലത്ത് ബിജെപിയുടെ കെടുകാര്യസ്ഥതയാണ് സംസ്ഥാനത്ത് കാണാൻ സാധിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
"കോവിഡ് സമയത്ത് ബിജെപി ലോക്ക്ഡൗൺ ഏർപ്പെടുത്തി, മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകാൻ നിർബന്ധിതരായി. പലരും പാതിവഴിയിൽ മരിച്ചു. ആ സമയത്ത്, ഉത്തർ പ്രദേശിലെ ജനങ്ങളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അത് സമാജ്‌വാദി പാർട്ടിയാണ്. തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ചപ്പോൾ സർക്കാർ അവരുടെ നേരെ കണ്ണടച്ചു. കോവിഡ് കാലത്ത് അവർക്ക് മരുന്നുകളും കിടക്കകളും നൽകാൻ കഴിഞ്ഞില്ല. അവർ കൃത്യസമയത്ത് മരുന്നും ഓക്സിജനും നൽകിയിരുന്നെങ്കിൽ നിരവധി ജീവൻ രക്ഷിക്കാമായിരുന്നു." യാദവ് പറഞ്ഞു.
മാത്രമല്ല കോവിഡ് പ്രതിസന്ധി കാരണം. നിരവധി യുവാക്കൾക്ക് സർക്കാർ ജോലിക്കുള്ള പ്രായപരിധി മറികടന്നു ആയതിനാൽ ഞങ്ങൾ അധികാരത്തിലെത്തിയാൽ സർക്കാർ ജോലികളിൽ പ്രായപരിധിയിൽ ഇളവ് നൽകും. കൂടാതെ, സൈന്യത്തിലെ റിക്രൂട്ട്‌മെന്റിനുള്ള പ്രായപരിധിയിൽ ഇളവ് നൽകാൻ ഞങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെടും അദ്ദേഹം പറഞ്ഞു. അതേ സമയം ഇന്ന് ഉത്തർ പ്രദേശിൽ ആറാം ഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. 676 സ്ഥാനാർത്ഥികളാണ് 10 ജില്ലകളിലെ 57 മണ്ഡലങ്ങളിൽ നിന്ന് ഇന്ന് ജനവിധി തേടുന്നത്.












Click it and Unblock the Notifications