'എന്ത് സംഭവിക്കുമെന്ന് മാർച്ച് പത്തിന് കാണാം', യുപി എക്സിറ്റ് പോളുകൾക്ക് ശേഷം പ്രിയങ്ക ഗാന്ധി
ജയ്പൂർ; ഇത്തവണ തിരഞ്ഞെടുപ്പിൽ കോൺ ഗ്രസ് ശരിക്കും കഠിനാദ്വാനം ചെയ്തു എന്ന് കോൺ ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബാക്കി എന്ത് സംഭവിക്കുമെന്ന് മാർച്ച് പത്തിന് കാണാമെന്നും പ്രിയങ്ക പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലം വിശകലനം ചെയ്ത് ഒരു ദേശിയ മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഇത്തവണ ഉത്തർ പ്രദേശിലെ തിരഞ്ഞെടുപ്പിൽ കോൺ ഗ്രസിനെ നയിച്ചത് പ്രിയങ്ക ആയിരുന്നു.
ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നിരവധി എക്‌സിറ്റ് പോളുകൾ ഉത്തർപ്രദേശിൽ ബി.ജെ.പിക്കും പഞ്ചാബിൽ ആം ആദ്മി പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നു. പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസ് രണ്ടാം സ്ഥാനം ഉറപ്പിക്കുമെന്നാണ് പ്രവചനം. അതേസമയം ഉത്തരാഖണ്ഡിലെ പ്രവചനങ്ങൽ സമ്മിശ്രമാണ് ഇവി്ടെ ബിജെപിയും കോൺ ഗ്രസും ശക്തമായ മത്സരമാണ് കാഴ്ച വെക്കുന്നത്. ഗോവയിലെ എക്സിറ്റ് പോൾ ഫലങ്ങളിൽ നേരിയ മുൻതൂക്കം കോൺ ഗ്രസിനാണ്. എന്നാൽ മണിപ്പൂരിൽ ബിജെപി ഭരണം നിലനിർത്തും എന്നും ഫലങ്ങൾ സൂചിപ്പിക്കുന്നു. മാർച്ച് പത്തിനാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.

"ഞങ്ങളുടെ സ്ഥാനാർത്ഥികൾ വളരെക്കാലത്തിന് ശേഷം 400 സീറ്റുകളിൽ മത്സരിച്ചു. ഞങ്ങൾ ഇത്തവണ ശരിക്കും കഠിനാദ്വാനം ചെയ്തു. ഫലം വരുന്നതുവരെ ഇക്കാര്യങ്ങളെക്കുറിച്ച് ഒന്നും പറയാനാകില്ല" പ്രിയങ്ക പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ തിങ്കളാഴ്ച ജയ്പൂരിലെത്തിയതായിരുന്നു പ്രിയങ്ക.
നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ളവരെ ജയ്പൂരിലേക്ക് മാറ്റുന്നു എന്ന വാർത്തകളോട് ഗൗരവമായി പ്രതികരിക്കാൻ പ്രിയങ്ക തയ്യാറായില്ല. ഇത് ഭാവിയുടെ പ്രശ്നം ആണ് എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. പൊതുജനങ്ങൾ ഉചിതമായ തീരുമാനം എടുക്കുമെന്നും അവർ പറഞ്ഞു. മറ്റ് പാർട്ടികളുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, എല്ലാം സാഹചര്യങ്ങളെ ആശ്രയിച്ചായിരിക്കും തീരുമാനിക്കുക എന്നും അവർ പറഞ്ഞു.
എന്നാൽ എംഎൽഎമാർ ബിജെപിയിലേക്ക് പോകുമോ എന്ന ഭയം കോൺ ഗ്രസിനെ അലട്ടുന്നുണ്ട്. ഉത്തരാഖണ്ഡിൽ ബിജെപി സിറ്റിങ് എംഎൽഎയും ബദരിനാഥ് സീറ്റിലെ സ്ഥാനാർഥിയുമായ മഹേന്ദ്ര ഭട്ട് നിരവധി കോൺ ഗ്രസ് എംഎൽഎ മാരുമായി ബന്ധപ്പെട്ടു എന്ന തരത്തിൽ റിപ്പോർട്ട് വന്നിരുന്നു. എന്നാൽ ബിജെപിയുടെ എല്ലാ ശ്രമങ്ങളെയും ഞങ്ങൾ പരാജയപ്പെടുത്തുമെന്നും ഉത്തരാഖണ്ഡിൽ പാർട്ടി സ്ഥാനാർത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും എന്ന് വാർത്ത മാധ്യമങ്ങളുടെ ഊഹാപോഹമാണെന്നും കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ പറഞ്ഞു.












Click it and Unblock the Notifications