കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അടി'യില്‍ പതറാതെ കര്‍ഷകരുടെ മാര്‍ച്ച്‌ മുന്നോട്ട്‌; പ്രതിഷേധത്തിന്‌ അനുവാദം നല്‍കി ദില്ലി പൊലീസ്‌

Google Oneindia Malayalam News

ഡല്‍ഹി; കര്‍ഷക പ്രക്ഷോഭവുമായി രാജ്യ തലസ്ഥാനമായ ദില്ലിയില്‍ പ്രവേശിച്ച കര്‍ഷകര്‍ക്ക്‌ നിറങ്കാരി ഗ്രൗണ്ടില്‍ പ്രക്ഷോഭം തുടരാന്‍ അനുവാദം നല്‍കി ദില്ലി പൊലീസ്‌. ദില്ലിയിലെ ഭുരാരി മേഖലയിലെ നിറങ്കാരി മൈതാനത്ത്‌ കര്‍ഷകര്‍ക്ക്‌ പ്രക്ഷോഭം തുടരാന്‍ അനുമതി നല്‍കിയതായി ദില്ലി പൊലീസ്‌ കമ്മഷ്‌ണര്‍ അറിയിച്ചു. പ്രക്ഷോഭകര്‍ നിയമം അനുസരിച്ചും സമാധനപരമായും മുന്നോട്ട്‌ പോകണമെന്നും ദില്ലി പൊലീസ്‌ കമ്മീഷ്‌ണര്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷക ബില്ല്‌ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ്‌ കര്‍ഷകര്‍ ദില്ലി ചലോ മാര്‍ച്ചുമായി മുന്നോട്ട്‌ പോകുന്നത്‌.ഇന്ന്‌ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച കര്‍ഷകര്‍ക്കെതിരെ വലിയ രീതിയിലുള്ള ആക്രമണമാണ്‌ ഡല്‍ഹി പൊലീസ്‌ അഴിച്ചു വിട്ടത്.‌ ബീഹാര്‍ -ദില്ലി അതിര്‍ത്തിയായ സിങ്ങു അതിര്‍ത്തിയില്‍ വെച്ച്‌ ദില്ലി പൊലീസ്‌ ബാരിക്കേടുകള്‍ വെച്ച്‌ പ്രക്ഷോഭവുമായെത്തിയ കര്‍ഷകരെ തടഞ്ഞു. എന്നാല്‍ ബാരിക്കേടുകള്‍ തകര്‍ത്ത്‌ മുന്നോട്ട്‌ പോയ കര്‍ഷകര്‍ക്കെതിരെ പൊലീസ്‌ ടിയര്‍ ഗ്യാസും ജല പീരങ്കിയും പ്രയോഗിച്ചു. കര്‍ഷകര്‍ക്കെതിരെ പൊലീസ്‌ ലാത്തി വീശി. സൈന്യമടക്കം സിങ്ങു അതിര്‍ത്തിയില്‍ കര്‍ഷക പ്രക്ഷോഭം തടയാന്‍ നിലയുറപ്പിച്ചിരുന്നു.

delhi

നേരത്തെ കര്‍ഷകരെ ഡല്‍ഹിയിലേക്ക്‌ കടത്തില്ലെന്നു പ്രഖ്യാപിച്ച ദില്ലി പൊലീസ്‌,കര്‍ഷകര്‍ പിന്‍മാറില്ലെന്ന്‌ ഉറപ്പായതോടെയാണ്‌ ദില്ലില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കിയത്‌. നിലവില്‍ ഡല്‍ഹിയില്‍ പ്രവേശിച്ച കര്‍ഷകര്‍ നിറങ്കാരി മൈതാനത്ത്‌ പ്രക്ഷോഭം തുടരുകയാണ്‌.

Recommended Video

cmsvideo
Student jumped over police water tanker during farmers protest | Oneindia Malayalam

കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധി രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. മോദി സര്‍ക്കാര്‍ രാജ്യത്തെ ജനാധിപത്യം കശാപ്പ്‌ ചെയ്യുകയാണെന്ന്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. കര്‍ഷക പ്രക്ഷോഭത്തിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ കടന്നാക്രമണം പൗരന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമാണെന്നും മമത ബാനര്‍ജി പറഞ്ഞു. കര്‍ഷകരുടെ ശബ്ദം നിശബ്ദമാക്കാന്‍ മോദി സര്‍ക്കാരിന്‌ കഴിയില്ലെന്നും, കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ചക്കു തയാറാവണമെന്നും പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്‌ ആവശ്യപ്പെട്ടു.

ഇന്നലെയും സമാനമായ രീതിയില്‍ കര്‍ഷക പ്രക്ഷോഭത്തിന്‌ നേരെ പൊലീസ്‌ ആക്രമണം നടന്നിരുന്നു. കര്‍ഷകരെ പഞ്ചാബിലും, ഹരിയാനയിലുമായി വിവിധയിടങ്ങളില്‍ തടഞ്ഞത്‌ സംഘര്‍ഷത്തിന്‌ വഴിയൊരുക്കിയിരുന്നു. കാര്‍ഷിക നിയമങ്ങളില്‍ വീണ്ടും കര്‍ഷക സമരം രൂക്ഷമായതോടെ സമവായ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഡിസംബര്‍ മൂന്നിന്‌ ചര്‍ച്ച നടത്താമെന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ നിലപാട്‌ എന്നാല്‍ ദില്ലി ചലോ മാര്‍ച്ചുമായി മുന്നോട്ട്‌ പോകാനാണ്‌ കര്‍ഷകരുടെ തീരുമാനം

English summary
The delhi police grant permission to farmers topprotest nirankari ground in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X