കര്‍ഷക സമരം മുന്നോട്ട് തന്നെ; അമിത്‌ഷായുടെ ഉപാധികള്‍ തള്ളി കര്‍ഷകര്‍
ദില്ലി: കേന്ദ്രം മുന്നോട്ട് വെച്ച ഉപാധികള്‍ തള്ളി ദില്ലിയില്‍ നാലാം ദിവസവും സമരം ശക്തമാക്കി കര്‍ഷകര്‍. ബുറാഡിയിലെ മൈതാനത്തേക്ക് സമരം മാറ്റിയാല്‍ ചര്‍ച്ച എന്ന കേന്ദ്ര സര്‍ക്കാരിന്റെ ഒത്ത് തീര്‍പ്പ് വ്യവസ്ഥകള്‍ കര്‍ഷകര്‍ തള്ളി. ദില്ലി അതിര്‍ത്തികളില്‍ നിന്ന് വടക്കന്‍ ജില്ലയിലെ ബുറാഡിയിലേക്ക് സമരം മാറ്റിയാല്‍ ചര്‍ച്ചയാകാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിഅമിത്‌ഷായുടെ നിര്‍ദേശമാണ് കര്‍ഷകര്‍ കള്ളിയത്. അതിര്‍ത്തികളില്‍ തന്നെ പ്രക്ഷോഭം തുടരുമെന്ന് കര്‍ഷകര്‍ അറിയിച്ചു.
ഉപാധികളില്ലാതെ മാത്രം സര്‍ക്കാരുമായി ചര്‍ച്ച എന്ന തീരുമാനത്തിലൂടെ കര്‍ഷകര്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ദില്ലി അതിര്‍ത്തിയിലേക്കുള്ള ചരക്ക് നീക്കം നാലാം ദിവസവും സതംഭിച്ചു. രണ്ടര ലക്ഷത്തോളം കര്‍ഷകരാണ് ഇപ്പോള്‍ പ്രതിഷേധിച്ചുന്നത്.
നിബന്ധനകള്‍ മുന്നോട്ട് വെച്ചുകൊണ്ട് ചര്‍ച്ച ചെയ്യാമെന്ന വാഗ്‌ദാനം കര്‍ഷകരോടുള്ള അവഹേളനമാണെന്ന് സമരരംഗത്തുള്ള കര്‍ഷകര്‍ പ്രതികരിച്ചു. സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ച് ബുറാഡിയിലേക്ക് പോകില്ലെന്നും നഗരത്തിന്റെ പ്രവേശന കവാടങ്ങള്‍ അടച്ച് ഡല്‍ഹിയിലെ സമരം ശക്തമാക്കുമെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ബുറാഡിയിലേക്ക് ഒരിക്കലും സമരവേദി മാറ്റാന്‍ തയാറല്ല. അതൊരു പാര്‍ക്കല്ല തുറന്ന ജയിലാണ്. ബുറാഡിയിലേക്ക് പോകുന്നതിന് പകരം ഡല്‍ഹിയിലേക്കുള്ള അഞ്ച് പ്രവേശന കവാടങ്ങളും തടസ്സപ്പെടുത്തി സമരം ശക്തമാക്കും. നാല് മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ ഞങ്ങള്‍ കരുതിയിട്ടുണ്ടെന്നും ട്രാക്ടറുകള്‍ ഞങ്ങള്‍ക്ക് താമസിക്കനുള്ള ചെറിയ മുറികളാണെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് സര്‍ജിത് സിങ് ഫൂല്‍ പറഞ്ഞു.
ഞങ്ങളുടെ വഴി തടയുന്നതിനായി റോഡുകളില്‍ കിടങ്ങുകള്‍ കുഴിക്കുകയാണ് മനോഹര്‍ ലാല്‍ ഖട്ടറുടെ നേതൃത്വത്തിലുള്ള ഹരിയാന സര്‍ക്കാര്‍ ചെയ്‌തത് ഇപ്പോള്‍്‌ഡ ചര്‍ച്ചക്കായി സര്‍ക്കാര്‍ ഞങ്ങള്‍ക്കു മുന്നില്‍ ഉപാധികള്‍ വെച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും തങ്ങളുടെ വേദിയില്‍ സംസാരിക്കാന്‍ അനുവദിക്കില്ല, അത് കോണ്‍ഗ്രസ് ആയാലും ബിജെപി ആയോലും എഎപി ആയാലും. എന്നാല്‍ ഞങ്ങളെ പിന്തുണക്കുന്ന മറ്റ ്സംഘടനകളെ അതിന് അനുവദിക്കും, സര്‍ജീത് സിങ് ഫൂല്‍ പറഞ്ഞു.
സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലത്തേക്ക് സമരം മാറ്റിയാല്‍ തൊട്ടടുത്ത ദിവസം ചര്‍ച്ച നടത്താമെന്നായിരുന്നു അമിത് ഷാ കഴിഞ്ഞ ദിവസം കര്‍ഷകരോട് പറഞ്ഞിരുന്നത്. സമരവേദി മാറ്റില്ലെന്ന് ആദ്യം തന്നെ കര്‍ഷകര്‍ വ്യക്‌തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കമ്മിറ്റിയുമായും മറ്റ് സംഘടനകളുടെ അഭിപ്രായവും ആരാഞ്ഞതിന് ശേഷമാണ് അന്തിമ തീരുമാനത്തിലേക്ക് എത്തി ചേര്‍ന്നത്.
സര്‍ക്കാര്‍ നിശ്ചയിച്ച ബുറാഡി മൈതാനത്തേക്ക് സമരവേദി മാറ്റേണ്ടതില്ല എന്ന് തന്നെയാണ് അഖിലേന്ത്യ കോര്‍ഡിനേഷന്‍ സമിതിയുടേയും തീരുമാനം.ദേശീയപാതയിലെ സമരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ ആളുകള്‍ ഇവിടേക്ക് എത്തിച്ചേരുന്നുണ്ട്. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്












Click it and Unblock the Notifications