കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളുടെ മടക്കം; ആദ്യ വിമാനം പറന്നുയര്‍ന്നു, രാത്രിയോടെ തിരിച്ചെത്തും, കപ്പല്‍ മാലദ്വീപിലെത്തി

Google Oneindia Malayalam News

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള ആദ്യ വിമാനം നേടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ടു. രണ്ട് വിമാനങ്ങളാണ് ഇന്ന് യുഎഇയിലേക്കാണ് പുറപ്പെട്ടത്. രണ്ടാമത്തെ വിമാനം കരിപ്പൂരില്‍ നിന്നാണ് പുറപ്പെട്ടത്. നെടുമ്പാശേരിയില്‍ നിന്നും 12.30ന് പുറപ്പെട്ടവിമാനം പ്രവാസികളുമായി രാത്രി 9.40ന് തിരിച്ചെത്തും. ഇതുകൂടാതെ മാലദ്വീപിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ തീരത്തെത്തിയെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. വിശദാംശങ്ങളിലേക്ക്..

ആദ്യ വിമാനം

ആദ്യ വിമാനം

ഇന്ന് നെടുമ്പാശേരിയില്‍ നിന്നും പുറപ്പെട്ട ആദ്യ വിമാനത്തില്‍ 177 പ്രവാസികളാണ് കൊച്ചിയിലെത്തുക. ഇവരെ സ്വീകരിക്കുന്നതിനായുള്ള എല്ലാ നടപടികളും പൂര്‍ത്തിയായെന്ന് ബന്ധപ്പെട്ടഅധികാരികള്‍ അറിയിച്ചു. കൊച്ചിയിലെത്തുന്ന പ്രവാസികളെ കെഎസ്ആര്‍ടിസി ബസുകളിലാണ് ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തിക്കുക. ചിലര്‍ക്ക് പ്രത്യേകം തയ്യാറാക്കിയ ടാക്‌സി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തിരിച്ചെത്തുന്ന പ്രവാസികളില്‍ രോഗലക്ഷണം പ്രകടിപ്പിക്കുകയാണെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റും.

രണ്ടാം വിമാനം കരിപ്പൂരില്‍

രണ്ടാം വിമാനം കരിപ്പൂരില്‍

രണ്ടാമത്തെ വിമാനം കരിപ്പൂരില്‍ നിന്ന് ദുബായിലേക്ക് ഉച്ചയ്ക്ക് 1.40നാണ് പുറപ്പെട്ടത്. വിമാനം അവിടെ എത്തി പ്രവാസികളുമായി വൈകീട്ട് അഞ്ചരയോടെ തിരിച്ചുപറക്കും. ഒരു മണിക്കൂര്‍ വൈകിയാണ് വിമാനം കരിപ്പൂരില്‍ നിന്നും പറന്നുയര്‍ന്നത്. എന്നാലും രാത്രി 11 മണിയോടെ വിമാനം തിരിച്ചെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് വേണ്ട ക്വാറന്‍ഈന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കപ്പല്‍ മാലദ്വീപില്‍

കപ്പല്‍ മാലദ്വീപില്‍

മാലദ്വീപില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കാനായി പുറപ്പെട്ട നാവിക സേനയുടെ കപ്പല്‍ ദ്വീപിന്റെ തീരത്തെത്തി. പ്രവാസികളുമായി കപ്പല്‍ വെള്ളിയാഴ്ചയാവും കൊച്ചിയിലേക്ക് തിരിക്കുക. 48 മണിക്കൂര്‍ യാത്രാ സമയം വേണമെന്നാണ് കരുതുന്നത്. രണ്ട് കപ്പലുകളാണ് ംമാലദ്വീപ് ദൗത്യത്തിനായി നാവികസേന നിയോഗിച്ചിരിക്കുന്നത്. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കുള്ള ക്വാറന്റീന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. നാവിക സേനയുടെ കപ്പലുകളായ ഐഎന്‍എസ് ജലാശ്വ, ഐഎന്‍എസ് മഗര്‍ എന്നിവയാണ് മാലദ്വീപില്‍ എത്തിയിരിക്കുന്നത്.

ഐഎന്‍എസ് ജലാശ്വ

ഐഎന്‍എസ് ജലാശ്വ

ഇന്ത്യന്‍ നാവികസേനയുടെ ഒരു ഉഭയ ഗതാഗത കപ്പലാണ് ഐഎന്‍എസ് ജലാശ്വ. യുഎസ്എസ് ട്രെന്റ്‌റൊന്‍ എന്നറിയപ്പെട്ടിരുന്ന ഈ കപ്പല്‍ 2007 ലാണ് ഇന്ത്യയുടെ ഭാഗമാവുന്നത്. 4.8 കോടി ഡോളറിനായിരുന്നു കരാര്‍. ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പലാണ്. വിശാഖ പട്ടണം നേവല്‍ ബേസിലാണ് കപ്പല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. നാല് എല്‍സിഎം -8 മെക്കാനൈസ്ഡ് ലാന്‍ഡിംഗ് ക്രാഫ്റ്റ് വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വെല്‍ ഡെക്ക് ഈ കപ്പലിലുണ്ട്. ആറ് ഇടത്തരം ഹെലികോപ്റ്ററുകള്‍ക്ക് ഒരേസമയം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഹെലികോപ്റ്റര്‍ ഡെക്കും ഐഎന്‍എസ് ജലാശ്വയുടെ സവിശേഷതയാണ്.

Recommended Video

cmsvideo
കാത്തിരിപ്പിന് അവസാനം, പ്രവാസികള്‍ നാട്ടിലേക്ക് | Oneindia Malayalam
ഐഎന്‍എസ് മഗര്‍

ഐഎന്‍എസ് മഗര്‍

ഇന്ത്യന്‍ നാവികസേനയുടെ മഗര്‍-ക്ലാസ് ഉഭയ യുദ്ധക്കപ്പലുകളുടെ പ്രധാന കപ്പലാണ് ഐഎന്‍എസ് മഗാര്‍. കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സും എഞ്ചിനീയര്‍മാരുമാണ് കപ്പല്‍ പണികഴിപ്പിച്ചത്. 1987 ജൂലൈ 15 ന് കമ്മീഷന്‍ ചെയ്യപ്പെട്ടു. ശ്രീലങ്കയിലെ ഇന്ത്യന്‍ പീസ് കീപ്പിംഗ് ഫോഴ്‌സ് (ഐപികെഎഫ്) ഓപ്പറേഷന്‍ പവനില്‍ ഐഎന്‍എസ് മഗര്‍ ഭാഗമായിട്ടുണ്ട്.

English summary
The First flight to return the expatriates fly from Nedumbassery airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X