കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലാസ്റ്റിക്ക് ദേശീയപതാക ഇനി വേണ്ട, നിരോധനം ഉടന്‍

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: പ്ലാസ്റ്റിക്ക് ദേശീയപതാകകള്‍ തുടച്ചുനീക്കാന്‍ ആലോചന. പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മ്മിച്ച ദേശീയ പതാകകളുടെ വില്‍പ്പനയും ഉപയോഗവും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നിരോധിക്കും. ബഹുമാനിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതുമായ ദേശീയപതാക ദുരുപയോഗം ചെയ്യപ്പെടുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്.

ഉപയോഗം കഴിഞ്ഞ് റോഡിലും മൈതാനത്തും ഉപേക്ഷിക്കപ്പെടുന്ന പതാകകള്‍ പിന്നീട് കാല്‍നടയാത്രക്കാരുടെ കാലിനടിയിലായിരിക്കും ചതഞ്ഞരയുന്നത്. റിപ്പബ്ലിക് ഡേ, സ്വാതന്ത്രദിനം എന്നിവയ്ക്ക് ശേഷമാണ് ഇത്തരം കാഴ്ചകള്‍ കാണുന്നത്. പരിസ്ഥിതിക്കും ഇത് ദോഷം ചെയ്യുകയാണ്. ഇത്തരം അവസ്ഥകള്‍ ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം.

indian-flag

പ്ലാസ്റ്റിക് ദേശീയ പതാകകള്‍ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ മുംബൈ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിന് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതിനിടെ പരിസ്ഥിതി സ്‌നേഹികളായ ആളുകള്‍ സര്‍ക്കാരില്‍ പരാതിയും ഉന്നയിച്ചിരുന്നു. ഇതോടെയാണ് കേന്ദ്രസര്‍ക്കാരും നിരോധനത്തിനുള്ള നീക്കങ്ങള്‍ തുടങ്ങിയത്.

English summary
The government is going to issue an order putting a ban on use, sale and purchase of plastic- made national flags in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X