Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്യാണം കഴിഞ്ഞയുടൻ വരൻ ഹെലികോപ്റ്ററിൽ; വധുവും ഞെട്ടി; വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും വരെ ഞെട്ടി

ഒരു വ്യക്തിയുടെ ജീവിത്തതിലെ പ്രധാനപ്പെട്ട ദിവസമായിട്ടും എന്തുകൊണ്ടായിരിക്കും ഇതുപോലെ സംഭവങ്ങൾ ഉണ്ടാവുന്നതെന്ന് അത്ഭുതപ്പെട്ടിട്ടുണ്ടോ..എന്നാൽ അക്കാര്യം കുറച്ചുനേരത്തേക്ക് മറന്നുകളയാം

Marriage31

അടുത്തിടെയായി ഏറ്റവും കൂടുതൽ കേട്ടുവരുന്നത് വധുവും വരനും തമ്മിലുള്ള തല്ലും അവസാന നിമിഷം വിവാഹം മുടങ്ങിപ്പോയ സംഭവവും വരനെ പറ്റിച്ച് കടന്നുകളഞ്ഞ വധുവിനെക്കുറിച്ചുമൊക്കൊയാണ്. ഒരു വ്യക്തിയുടെ ജീവിത്തതിലെ പ്രധാനപ്പെട്ട ദിവസമായിട്ടും എന്തുകൊണ്ടായിരിക്കും ഇതുപോലെ സംഭവങ്ങൾ ഉണ്ടാവുന്നതെന്ന് അത്ഭുതപ്പെട്ടിട്ടുണ്ടോ..എന്നാൽ അക്കാര്യം കുറച്ചുനേരത്തേക്ക് മറന്നു
കളയാം. കാരണം ഇനി പറയാൻ പോകുന്നത് തന്റെ വധുവിനെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഹെലികോപ്റ്റകർ തന്നെ തയ്യാറാക്കി നിർത്തിയ വരനെക്കുറിച്ചാണ്.

ഉത്തർപ്രദേശിലാണ് തന്റെ പ്രിയപ്പെട്ട വധുവിനെ വീട്ടിലേക്ക് കൊണ്ടുവരാൻ യുവാവ് 'ഹെലികോപ്റ്റർ പല്ലക്ക്' സംഘടിപ്പിച്ചു. വധുവിന്റെ ഈ അതുല്യമായ യാത്ര പ്രദേശത്ത് ചൂടേറിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നു. പ്രയാഗ്‌രാജ് ജില്ലയിലെ ബെദൗലി ഗ്രാമത്തിൽ താമസിക്കുന്ന ഗുലാബ് സിംഗിന്റെ മകൻ സായ് പ്രതാപ് സിങ്ങിന്റെ വിവാഹം മാർച്ച് 14 ന് സെമ്രദ് ഗ്രാമത്തിൽ താമസിക്കുന്ന സത്യപ്രകാശ് മുന്നയുടെ മകൾ അൻഷിക സിങ്ങുമായി നിശ്ചയിച്ചിരുന്നതായി അമരുജാല റിപ്പോർട്ട് പറയുന്നു.

വിവാഹ ദിവസം, സായ് പ്രതാപ് വൻ വിവാഹ ഘോഷയാത്രയുമായി സെമ്രാദ് ഗ്രാമത്തിലെത്തി, തുടർന്ന് ചൊവ്വാഴ്ച രാത്രി ആചാരപ്രകാരമുള്ള വിവാഹം നടന്നു. ഇതിനെത്തുടർന്ന്, ബുധനാഴ്ച രാവിലെ നവദമ്പതികൾ ബാബ സെമ്രദ്‌നാഥിനെ സന്ദർശിച്ച് ബിദായി ചടങ്ങിന് മുമ്പ് ഭഗവാന്റെ അനുഗ്രഹം വാങ്ങി. ഇതിന് പിന്നാലെ ആഘോഷമായി വിവാഹം നടന്നു. ആഘോഷപൂർവമായ വിവാഹത്തിന് ശേഷം, വരൻ തന്റെ വധുവിനെ അവളുടെ പുതിയ വീട്ടിലേക്ക് കൊണ്ടുപോകാൻ ഒരു അദ്വിതീയ പല്ലക്ക്- 'ഒരു ഹെലികോപ്റ്റർ' ക്രമീകരിച്ചിരുന്നു.

Beauty tips: മുഖ സൗന്ദര്യത്തിന് നാരങ്ങ നല്ലതാണ്..പക്ഷേ ഉപയോ​ഗിക്കും മുമ്പ് അറിയണം ഇക്കാര്യം..

അദ്ദേഹത്തിന്റെ ഈ പ്രവൃത്തിയെ വധുവിന്റെ കുടുംബവും ഗ്രാമവാസികളും അഭിനന്ദിച്ചു, കരുതലും സ്നേഹവും ഉള്ള പങ്കാളിയാണെന്ന് അദ്ദേഹത്തെ പ്രശംസിച്ചു.ഈ അതുല്യമായ വിടവാങ്ങൽ കാണാൻ ഗ്രാമവാസികളുടെ ജനക്കൂട്ടം തടിച്ചുകൂടിയതായി റിപ്പോർട്ടുണ്ട്. ബിദാഇക്കായി ഹെലികോപ്റ്ററിൽ കയറുമ്പോൾ നവദമ്പതികൾക്ക് മേൽ അവർ പൂക്കൾ വർഷിച്ചു. അമരുജാല പറയുന്നതനുസരിച്ച്, ഗ്രാമത്തിൽ ഹെലികോപ്റ്റർ ഇറങ്ങുന്നതിനും വധുവിനെ അവളുടെ പുതിയ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനും പ്രത്യേക ഹെലിപാഡ് നിർമ്മിച്ചു. ചിലർ ഹെലികോപ്റ്ററിൽ നിന്ന് സെൽഫിയെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+