കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അതെല്ലാം ഒരു പാഠം, പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു'; കശ്മീര്‍ ഫയല്‍സ് വിവാദത്തില്‍ സായ് പല്ലവി

Google Oneindia Malayalam News

മുംബൈ: ദ കശ്മീര്‍ ഫയല്‍സ് എന്ന സിനിമയെ കുറിച്ച് സംസാരിക്കവെ മതത്തിന്റെ പേരിലുള്ള അക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് അടുത്തിടെ നടി സായ് പല്ലവി വിവാദത്തില്‍ പെട്ടിരുന്നു. ആ വിവാദം തനിക്ക് ഒരു പാഠമാണ് എന്ന് പറയുകയാണ് സായ് പല്ലവി ഇപ്പോള്‍.

തന്റെ പ്രസ്താവന സന്ദര്‍ഭത്തില്‍ നിന്ന് പുറത്തെടുത്തതാണെന്നും ഒരു ദുരന്തത്തെയും നിസാരവത്കരിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പറഞ്ഞ് വിവാദത്തിന് പിന്നാലെ വിശദീകരണവുമായി അവര്‍ രംഗത്തെത്തിയിരുന്നു.

sds

ഗലാറ്റ പ്ലസിന് വേണ്ടി നല്‍കിയ അഭിമുഖത്തിലായിരുന്നു സായ് പല്ലവിയുടെ പുതിയ പ്രതികരണം. അന്ന് ഞാന്‍ ഒരു രാഷ്ട്രീയ നിലപാടും സ്വീകരിക്കാത്തതിനാല്‍ ആശ്ചര്യപ്പെട്ടു. 'ദയവായി പരസ്പരം കൊല്ലരുത്' എന്ന് പറഞ്ഞില്‍ എന്റെ മേല്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് പഴി ചാരാനാകുന്നത്. തെലുങ്ക് മനസ്സിലാകാത്തവര്‍ തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതായും സായ് പല്ലവി പറഞ്ഞു.

'ഇത് എന്റെ അവസാന സിനിമയായേക്കാം..'; സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് സനല്‍കുമാര്‍ ശശിധരന്‍'ഇത് എന്റെ അവസാന സിനിമയായേക്കാം..'; സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് സനല്‍കുമാര്‍ ശശിധരന്‍

തന്റെ പ്രസ്താവന ഇത്തരത്തില്‍ വഴിതിരിച്ച് വിടും എന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു. ഞാന്‍ പറയാന്‍ ആഗ്രഹിച്ചത് മതം പോലെ വ്യക്തിപരമായ കാര്യങ്ങളില്‍ നമ്മള്‍ വഴക്കിടരുത് എന്നതാണ് എന്നും അവര്‍ വ്യക്തമാക്കി.

വിവാദത്തിന് ശേഷം സംസാരിക്കുന്നതിന് മുമ്പ് താന്‍ ഇപ്പോള്‍ രണ്ടുതവണ ആലോചിക്കുന്നുവെന്ന് സായി പല്ലവി പറഞ്ഞിരുന്നു. ആളുകള്‍ക്ക് എപ്പോഴും തിരികെ നോക്കാനും താന്‍ എന്താണ് പറഞ്ഞതെന്ന് പരിശോധിക്കാനും കഴിയുമെന്നതിനാല്‍ വീഡിയോ അഭിമുഖങ്ങള്‍ ഗുണപരമാണ് എന്നും സായ് പല്ലവി പറഞ്ഞു.

ജോര്‍ജുകുട്ടിയുടെ മകള്‍ തന്നെയല്ലേ ഇത്; സാരിയില്‍ കിടുക്കി അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍

കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തേയും ആള്‍ക്കൂട്ട കൊലപാതകത്തേയും താരതമ്യം ചെയ്ത് സായ് പല്ലവി സംസാരിച്ചതാണ് വിവാദമായത്. സായ് പല്ലവിയുടെ പരാമര്‍ശം തീവ്രഹിന്ദുത്വ സംഘടനകളെ ചൊടിപ്പിച്ചിരുന്നു. അതേസമയം ഒരു തരത്തിലുള്ള കൊലപാതകങ്ങളേയും ന്യായീകരിക്കാന്‍ സാധിക്കില്ല എന്ന് സായ് പല്ലവി വിശദീകരണ വീഡിയോയിലും വ്യക്തമാക്കിയിരുന്നു.

മമതയെ വെല്ലുവിളിച്ചതിനുള്ള പ്രതിഫലമോ? എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധന്‍ഖര്‍ ആരാണ്?മമതയെ വെല്ലുവിളിച്ചതിനുള്ള പ്രതിഫലമോ? എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധന്‍ഖര്‍ ആരാണ്?

കശ്മീര്‍ ഫയല്‍സ് സിനിമ കണ്ടതിന് ശേഷം സിനിമയുടെ സംവിധായകനായ വിവേക് അഗ്നിഹോത്രിയുമായി സംസാരിച്ചിരുന്നു. ആളുകളുടെ ദുരവസ്ഥ കണ്ട് താന്‍ അസ്വസ്ഥയാണെന്ന് പറഞ്ഞിരുന്നെന്നും സായ് പല്ലവി വ്യക്തമാക്കിയിരുന്നു. അതേസമയം തന്നെ മറ്റ് കൊലപാതകങ്ങളും തന്നെ അസ്വസ്ഥപ്പെടുത്തുന്നതാണ് എന്നാണ് താന്‍ പറഞ്ഞതെന്നും സായ് പല്ലവി പറഞ്ഞിരുന്നു.

മറ്റൊരാളുടെ ജീവനെടുക്കാന്‍ നമ്മളില്‍ ആര്‍ക്കും അവകാശമുണ്ടെന്ന് താന്‍ കരുതുന്നില്ല എന്നും ഒരു മെഡിക്കല്‍ ഗ്രാജുവേറ്റ് എന്ന നിലയില്‍ എല്ലാ ജീവനും പ്രധാനമാണ് എന്ന് താന്‍ വിശ്വസിക്കുന്നു എന്നും സായ് പല്ലവി പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് ഞാന്‍ ഒരിക്കലും സംസ്‌കാരത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ പരസ്പരം വേര്‍തിരിച്ചിട്ടില്ല എന്നും സായ് പല്ലവി വീഡിയോയില്‍ പറഞ്ഞിരുന്നു.

English summary
The Kashmir Files controversy was a learning experience says actress Sai Pallavi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X