കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയ ചക്രവർത്തിക്കെതിരെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കേസെടുത്തു, മയക്കുമരുന്ന് ഉപയോഗത്തിന് തെളിവ്?

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന്റെ അന്വേഷണം പുതിയ ദിശയിലേക്ക് നീങ്ങുന്നു. കേസിൽ സിബിഐയും എൻഫോഴ്സ്മെന്റും അന്വേഷണം നടത്തിവരുന്നതിനിടെയാണ് മയക്കുമരുന്നുമായുള്ള ബന്ധവും ചർച്ചയാവുന്നത്. രണ്ട് കേന്ദ്ര ഏജൻസികൾ റിയ ചക്രവർത്തിക്കെതിരെ അന്വേഷണം നടത്തിവരുന്നതിനിടെയാണ് റിയചക്രവർത്തിക്കെതിരെ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്. സിബിഐയും എൻഫോഴ്സ്മെന്റും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് നിർണായക തെളിവുകൾ കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നടിയ്ക്കെതിരെ നടപടികളുമായി മുന്നോട്ടുപോകുന്നത്. എന്നാൽ ഏത് തരത്തിലുള്ള തെളിവുകളാണ് ലഭിച്ചിട്ടുള്ളതെന്ന് കേന്ദ്ര ഏജൻസികൾ വെളിപ്പെടുത്തിയിട്ടില്ല.

'പിണറായി വിജയൻ്റെ തറവാട്ടിൽ നിന്നെടുത്ത പണം കൊണ്ടല്ല ഇതെല്ലാം ഉണ്ടാക്കിയത്', തുറന്നടിച്ച് ചാമക്കാല!'പിണറായി വിജയൻ്റെ തറവാട്ടിൽ നിന്നെടുത്ത പണം കൊണ്ടല്ല ഇതെല്ലാം ഉണ്ടാക്കിയത്', തുറന്നടിച്ച് ചാമക്കാല!

 നിരോധിത മരുന്നുകൾ ഉപയോഗിച്ചു?

നിരോധിത മരുന്നുകൾ ഉപയോഗിച്ചു?

സുശാന്ത് സിംഗ് രാജ് പുത്തിന്റെ മരണത്തിൽ കള്ളപ്പണം വെളുപ്പിച്ച സംഭവത്തെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചുവരുന്നതിനിടെയാണ് സംഭവം. എൻഫോഴ്സ്മെന്റ് റിയയെ ചോദ്യം ചെയ്തുവരുന്നതിനിടെ ചില നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എൻഫോഴ്സ്മെന്റ് ഡയറക്ട്മെന്റ് ഇത് സംബന്ധിച്ച ചില തെളിവുകൾ സിബിഐയ്ക്കും ദി നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്കുും നൽകുകയും ചെയ്തിരുന്നു. ഇത് റിയയ്ക്ക് നിരോധിത മയക്കുമരുന്നുകളുമായുള്ള ബന്ധം തെളിയിക്കുന്നതാണ്. എന്നാൽ റിയയുടെ അഭിഭാഷകൻ ഇക്കാര്യം തള്ളിക്കളഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.

 ചാറ്റുകൾ തെളിവ്

ചാറ്റുകൾ തെളിവ്


സുശാന്ത് സിംഗ് രാജ്പുത്തിന്റെ കാമുകിയായിരുന്ന റിയ ചക്രവർത്തിയ്ക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. റിയയുടെ ഫോണിലെ വാട്സ്ആപ്പ് സന്ദേശങ്ങളിൽ നിന്നാണ് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചതെന്നാണ് സിബിഐ ചൂണ്ടിക്കാണിച്ചത്. ഇത് തള്ളിക്കളിഞ്ഞ രംഗത്തെത്തിയ നടിയുടെ അഭിഭാഷകൻ റിയ ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ലെന്നും എപ്പോൾ വേണമെങ്കിലും രക്തപരിശോധനയ്ക്ക് തയ്യാറാണെന്നും അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്. കേസിൽ മയക്കുമരുന്ന് ഉപയോഗം നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ചും സിബിഐ സംഘം വിവരങ്ങൾ ശേഖരിച്ചുവരുന്നുണ്ട്.

റിയയുടെ കുടുംബത്തിലേക്ക്

റിയയുടെ കുടുംബത്തിലേക്ക്

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് കെകെ സിംഗ് നൽകിയ പരാതിയിലാണ് ബിഹാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്. നടന്റെ കാമുകിയായിരുന്ന റിയ, പിതാവ് ഇന്ദ്രജിത് ചക്രവർത്തി, അമ്മ സന്ധ്യ ചക്രവർത്തി, സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്റെ മാനേജർമാരായ സാമുവൽ മിറാൻഡ, ശ്രുതി മോദി എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെ ജൂലൈ 25നാണ് പരാതി നൽകുന്നത്. ഇവർ സുശാന്തിനെ വഞ്ചിച്ചുവെന്നും ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നും പരാതിയിൽ ആരോപിക്കുന്നു.

 കേസിൽ എൻഫോഴ്സ്മെന്റും

കേസിൽ എൻഫോഴ്സ്മെന്റും

ബിഹാർ പോലീസിന് പിന്നാലെ കള്ളം വെളുപ്പിക്കൽ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത എൻഫോഴ്സ്മെന്റ് ഇവർക്ക് പുറമേ സുശാന്തിനൊപ്പം ഫ്ലാറ്റിൽ താമസിച്ചിരുന്ന സിദ്ധാർത്ഥി പിഥാനിയെയും, ക്രിയേറ്റീവ് കണ്ടന്റ് മാനേജരും ഉൾപ്പെടെയുള്ളവരെയും ചോദ്യം ചെയ്തിരുന്നു. സുശാന്തിന്റെ പിതാവിനെയും മൂത്ത രണ്ട് സഹോദരിമാരെയും സംഘം ചോദ്യം ചെയ്തിരുന്നു. സുശാന്തിന്റെ അക്കൌണ്ടിൽ നിന്ന് ഒരു വർഷത്തിനിടെ 15 കോടി രൂപ അജ്ഞാത അക്കൌണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും കെകെ സിംഗ് പരാതിയിൽ ആരോപിച്ചിരുന്നു. ഇതോടെയാണ് സുശാന്ത് സിംഗിന്റെ മരണം സംബന്ധിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടററേറ്റും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുന്നത്.

 ലഹരി മാഫിയ ഡീലർ എത്തി?

ലഹരി മാഫിയ ഡീലർ എത്തി?

സുശാന്ത് സിംഗ് മരിച്ച ദിവസം ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ലഹരി മരുന്ന് മാഫിയ ഡീലർ സുശാന്ത് സിംഗിനെ സന്ദർശിച്ചിരുന്നുവെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പുതിയ ആരോപണം. ട്വീറ്റിലാണ് ഇക്കാര്യം സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചിട്ടുള്ളത്. സുശാന്ത് സിംഗ് രാജ്പുത്ത് മരിച്ച ജൂൺ 14ന് ലഹരിമരുന്ന് മാഫിയ ഡീലർ അയാഷ് ഖാൻ നടനെ സന്ദർശിച്ചിരുന്നതായാണ് ട്വീറ്റിൽ പറയുന്നത്. സുശാന്ത് സിംഗ് രാജ്പുത്തിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്ന് താൻ ഉറച്ച് വിശ്വസിക്കുന്നുവെന്നുമാണ് ട്വിറ്ററിൽ കുറിച്ചിട്ടുള്ളത്. സുശാന്തിന്റെ കഴുത്തിലുള്ള പാട് ആത്മഹത്യ ചെയ്തപ്പോൾ സംഭവിച്ചതല്ലെന്നും അത് വേറെയും കാരണങ്ങളുണ്ടെന്നും സുബ്രഹ്മണ്യൻ സ്വാമി ചൂണ്ടിക്കാണിക്കുന്നു. സാഹചര്യത്തെളിവുകളും സുശാന്തിന്റേത് ആത്മഹത്യമല്ല കൊലപാതകമാണ് എന്നതിലേക്ക് വിരൽ ചൂണ്ടുന്നതെന്ന ആരോപണവുമായി അദ്ദേഹം നേരത്തെയും രംഗത്തെത്തിയിരുന്നു.

 കേസിലെ ദുബായ് ബന്ധം

കേസിലെ ദുബായ് ബന്ധം

സുശാന്ത് സിംഗ് മരിച്ച ജൂൺ 14ന് സുശാന്തിന്റെ സുഹൃത്ത് സന്ദീപ് സിംഗിന് ദുബായിൽ നിന്ന് ഒരു ഫോൺ കോൾ വന്നതായി കർണിസേന അനുയായി സുർജിത് സിംഗ് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ ദുബായ് ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ സിബിഐ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ നിർണായക വെളിപ്പെടുത്തലുകളെത്തുടർന്നാണ് കേസിൽ ദുബായ് ബന്ധം ചർച്ചയാവുന്നത്.

English summary
The Narcotics Control Bureau registers FIR against actoress Rhea Chakraborthy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X