Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൈയ്യടിച്ചപ്പോൾ കൊറോണ നശിച്ചു, ദൃശ്യങ്ങൾ പുറത്തുവിട്ട് നാസ'; വീണ്ടും വ്യാജൻ

ദില്ലി; കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കർഫ്യൂവിൽ രാജ്യം നിശ്ചലമായിരുന്നു. രാവിലെ ഏഴ് മുതൽ രാത്രി 9 വരെയായിരുന്നു കർഫ്യൂ.നഗരങ്ങളെന്നോ ഗ്രാമങ്ങളെന്നോ വ്യത്യാസമില്ലാതെ എല്ലായിടവും സ്തംഭിച്ച അവസ്ഥയിലായിരുന്നു. ചില സംസ്ഥാനങ്ങൾ കർഫ്യൂ നീട്ടുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
    The NASA Forward message' on Clapping on janata Curfew is fake | Oneindia Malayalam

    കർഫ്യൂ ആഹ്വാനത്തിനൊപ്പം ആരോഗ്യ പ്രവർത്തകർക്ക് നന്ദി അർപ്പിക്കുന്നതിന്റെ ഭാഗമായി വൈകീട്ട് അഞ്ചിന് പാത്രം കൂട്ടിയിടിച്ചോ കൈയ്യടിച്ചോ ശബ്ദമുണ്ടാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. നിരവധി പേരാണ് ആഹ്വാനം ഏറ്റെടുത്തത്. അതേസമയം കൈയ്യടിച്ചതോടെ ഇന്ത്യയിൽ നിന്നും വൈറസ് നശിച്ചുവെന്നും ഇതിന്റെ ദൃശ്യങ്ങൾ നാസ പുറത്തുവിട്ടുവെന്നുമാണ് പ്രചരണം. സത്യാവസ്ഥ ഇങ്ങനെ

     പ്രധാനമന്ത്രിയുടെ ആഹ്വാനം

    പ്രധാനമന്ത്രിയുടെ ആഹ്വാനം

    ജനത കർഫ്യൂ ദിനത്തിൽ വൈകീട്ട് അഞ്ചുമണിക്ക് രോഗഭീഷണി വകവെയ്ക്കാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ജനങ്ങള്‍ നന്ദി അര്‍പ്പിക്കണമെന്നും ഇതിനായി അഞ്ചുമിനിറ്റ് നേരം എല്ലാവരും വീടിന്‍റെ ബാല്‍ക്കണയിലോ ജനലിലോ വിന്ന് കയ്യടിച്ചോ പാത്രം കൂട്ടിമുട്ടിയോ ശബ്ദമുണ്ടാക്കണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ നിർദ്ദേശം.

     കർഫ്യൂ തള്ളി തെരുവിൽ

    കർഫ്യൂ തള്ളി തെരുവിൽ

    പ്രമുഖർ ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തു. ചിലരാകട്ടെ അതുവരെയുണ്ടായിരുന്ന കർഫ്യൂകൾ എല്ലാം തള്ളി തെരുവിൽ ഇറങ്ങി പാത്രം കൊട്ടലും കൈയ്യടിക്കലും ആഘോഷമാക്കുകയും ചെയ്തു.അതേസമയം ജനം കൈ അടിച്ചതോടെ കൊറോണ വൈറസിനെ തുരത്താൻ ആയെന്നും ഇതിന്റെ വീഡിയോ ബഹിരാകാശത്ത് നിന്ന് നാസ പകർത്തിയെന്നും അവകാശപ്പെടുന്ന സന്ദേശങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

     ഇന്ത്യ മോചിക്കപ്പെട്ടെന്ന്

    ഇന്ത്യ മോചിക്കപ്പെട്ടെന്ന്

    വൈകീട്ട് അഞ്ച് മണി കഴിഞ്ഞതോടെ കൊറോണയിൽ നിന്നും ഇന്ത്യ മോചിതമായെന്നും നാസ ഈ ദൃശ്യങ്ങൾ പുറത്തുവിട്ടുവെന്നുമായിരുന്നു പ്രചരണം. കൈയ്യടിക്കുമ്പോൾ ഉണ്ടായ കോസ്മിക് ലെവൽ ശബ്ദ തരംഗങ്ങൾ നാസയുടെ എസ്ഡി 13 വേവ് ഡിറ്റക്ടർ കണ്ടെത്തിയെന്നും അടുത്തിടെ നിർമ്മിച്ച ബയോ സാറ്റലൈറ്റ് COVID-19 വൈറസുകൾ നശിച്ച് ഇല്ലാതാകുന്നത് ചിത്രീകരിച്ചുവെന്നും പ്രരിക്കുന്ന സന്ദേശത്തിൽ പറയുന്നു.

     വ്യാജമെന്ന്

    വ്യാജമെന്ന്

    എന്നാൽ ഇതെല്ലാം വ്യാജമാണെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.നാസയ്ക്ക് ഭൂമിയിൽ നിന്ന് ഒറ്റപ്പെട്ട ശബ്ദങ്ങൾ രേഖപ്പെടുത്താൻ കഴിയില്ല. മാത്രമല്ല എസ്ഡി -13 വേവ് ഡിറ്റക്ടർ എന്നൊരു സംവിധാനവും നാസയ്ക്ക് ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

     തരംഗ ദൈർഘ്യം

    തരംഗ ദൈർഘ്യം

    കൈയ്യടിക്കുമ്പോഴോ പ്ലേറ്റുകൾ ഒരുമിച്ച് കൊട്ടുമ്പോഴോ അവയുടെ ശബദം ഒരുമിച്ച് ചേർന്ന് കൊറോണ വൈറസിന്റെ നീളത്തിന് തുല്യമായ തരംഗ ദൈർഘ്യം ഉണ്ടാകുമെന്നും ശേഷം റെസൊണന്റ്സ് മൂലം മൊത്തം കൊറോണ വൈറസുകൾക്കും ഇളക്കം വരുമെന്നും നേരത്തെ വ്യാജ പ്രചരണം ഉണ്ടായിരുന്നു. നടൻ മോഹൻലാൽ ഉൾപ്പെടെയുള്ള പ്രമുഖർ ഈ വ്യാജപ്രചരണം ഏറ്റെടുത്തിരുന്നു. ഇതിനെതിരെ കേന്ദ്രസർക്കാർ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.

    ജനത കർഫ്യൂ

    നേരത്തേ ജനത കർഫ്യൂവിൽ 12 മണിക്കൂർ വീടിന് പുറത്തിറങ്ങാതിരുന്നാൽ കൊറോണ വൈറസ് നശിച്ച് പോകുമെന്നും അതിനാൽ ജനത കർഫ്യൂ കഴിഞ്ഞ് 14 മണിക്കൂർ കഴിഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴേക്കും വൈറസിനെ തുരത്താനാകുമെന്ന തരത്തിലുളള വ്യാജ പ്രചരണങ്ങളും ശക്തമായിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+