കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

85 തവണ ഗര്‍ഭിണിയായി 40,000 രൂപ തട്ടി,ഒടുവില്‍ നഴ്‌സിനെ അറസ്റ്റു ചെയ്തു

  • By Sruthi K M
Google Oneindia Malayalam News

കരീംഗഞ്ച്: ആസാം സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സ് ലില്ലി ബീഗം ലാസ്‌ക്കര്‍ ആറ് മാസമായി നല്ല തിരക്കിലായിരുന്നു. കാരണം എന്താണെന്ന് തിരക്കിയപ്പോള്‍ അറിഞ്ഞത് ലില്ലി 85 കുട്ടികള്‍ക്ക് ജന്മം നല്‍കി എന്നാണ്. ഇതു എന്തു കഥ എന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. എന്നാല്‍, സംഭവം നടക്കുന്നത് ആസാമിലെ കരീംഗഞ്ചിലാണ്.

85 തവണ ഗര്‍ഭിണിയായി ലില്ലി സര്‍ക്കാരിന്റെ 40,000 രൂപ തട്ടിയെടുത്തു. ഗ്രാമീണര്‍ക്ക് പ്രസവത്തിന് 500 രൂപ നല്‍കുന്ന സര്‍ക്കാരിന്റെ പദ്ധതിയില്‍ നിന്നാണ് ലില്ലി എന്ന നഴ്‌സ് വ്യാജ ഗര്‍ഭം ഉണ്ടാക്കി പണം തട്ടിയെടുത്തത്. 85 കള്ള പ്രസവത്തിനുശേഷം ലില്ലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രാമീണ ആരോഗ്യ ക്ലിനിക്കില്‍ പ്രസവിക്കുന്ന സ്ത്രീകള്‍ക്കാണ് സര്‍ക്കാര്‍ 500 രൂപ നല്‍കുന്നത്.

pregnant

ആസാമിലെ ഒരു ക്ലിനിക്കില്‍ ആകെ നടന്നത് 160 പ്രസവമാണ്. ഇതില്‍ പകുതിയും ലില്ലി ബീഗത്തിന്റെ പ്രസവമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇത്തരം വ്യാജ പ്രസവത്തില്‍ നിന്നും ലില്ലി എന്ന നഴ്‌സ് കൈക്കലാക്കിയത് 40,000 രൂപയാണ്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ഉണ്ടായത്.

85 പ്രസവവും ഒരേ പേരിലാണ് നടന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. പ്രസവം നടന്നുവെന്ന വ്യാജ രേഖകളും നഴ്‌സ് ഉണ്ടാക്കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. സാമ്പത്തിക പ്രശ്‌നം മൂലമാണ് ഇത്തരമൊരു വ്യാജ ഗര്‍ഭം അഭിനയിച്ചതെന്ന് ലില്ലി പോലീസിനോട് പറഞ്ഞു.

English summary
As a nurse at a government hospital in Assam, Lily Begam Laskar has been exceptionally busy for the last six months. Giving birth to 85 babies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X