കാർഷിക നിയമം ഭേദഗതി ചെയ്യാൻ തയ്യാറെന്ന് കൃഷി മന്ത്രി;'സമരത്തിന് പിന്നിൽ ഒരു സംസ്ഥാനത്ത് നിന്നുള്ളവർ മാത്രം'
ദില്ലി; കർഷക നിയമത്തെ എതിർക്കുന്നവർക്ക് നിയമത്തിലെ ഒരു പിഴവ് പോലും ചൂണ്ടിക്കാണിക്കാൻ സാധിച്ചിട്ടില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. ഒരു സംസ്ഥാനത്ത് നിന്നുള്ള കർഷകർ മാത്രമാണ് പ്രതിഷേഘിക്കുന്നത്. കർഷകരെ ആരോ ഇളക്കിവിടുകയാണെന്നും രാജ്യസഭയിൽ ആരോപിച്ചു.
കൃഷി ചെയ്യുന്നത് വെള്ളം ഉപയോഗിച്ചാണെന്ന് ലോകത്തിലെ എല്ലാവർക്കുമറിയാം. എന്നാൽ കോൺഗ്രസിന് മാത്രമേ രക്തം ഉപയോഗിച്ച് കൃഷി ചെയ്യാൻ കഴിയൂവെന്നും തോമർ കുറ്റപ്പെടുത്തി. മൂന്നു കാർഷിക നിയമങ്ങളിൽ ഏതെങ്കിലും ഒന്നിൽ പോലും ഒരു പിഴവ് പോലും ചൂണ്ടിക്കാട്ടാൻ സമരം ചെയ്യുന്ന കർഷകർക്കോ പ്രതിപക്ഷ പാർട്ടികൾക്കോ സാധിച്ചിട്ടില്ല. കർഷകരുടെ ക്ഷേമത്തിനായി സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി പറഞ്ഞു.

കർഷക പ്രതിഷേധത്തെ ഞങ്ങൾ ബഹുമാനിക്കുന്നുവെന്നും തോമർ പറഞ്ഞു. നിയമങ്ങളോടുള്ള കർഷകരുടെ ആശങ്കകൾ അവരുമായി ആവർത്തിച്ചുള്ള ചർച്ചകളിൽ ഉയർത്തിക്കാട്ടാൻ കേന്ദ്രസർക്കാർ അവരോട് ആവശ്യപ്പെട്ടിരുന്നു. നിയമത്തിൽ ഭേദഗതികൾ വരുത്താൻ സർക്കാർ തയാറാണ്, എന്നാൽ കാർഷിക നിയമങ്ങളിൽ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് ഇതിനർത്ഥമില്ലെന്നും മന്ത്രി സഭയിൽ പറഞ്ഞു.
അതേസമയം മന്ത്രിയുടെ പ്രസംഗത്തിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷം ബഹളം ഉയർത്തി. തങ്ങൾക്കെതിരായുള്ള നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുകയെന്നത് ജനങ്ങളുടെ അവകാശമാണ്. അവരെ കേൾക്കുകയെന്നതാണ് സർക്കാരിന്റെ കടമയാണെന്ന് കോൺഗ്രസ് എംപി ആനന്ദ് ശർമ്മ രാജ്യസഭയിൽ പറഞ്ഞു. ചെങ്കോട്ട സംഭവം രാജ്യത്തെ ഞെട്ടിച്ചുവെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും ശർമ്മ ആവശ്യപ്പെട്ടു.
അതിനിടെ തിങ്കളാഴ്ച പ്രധാനമന്ത്രി രാജ്യസഭയിലെ ചർച്ചയ്ക്ക് മറുപടി പറയും.അതേസമയം ലോക്സഭയിൽ കാർഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ പാർട്ടികളുടെ തിരുമാനം.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications