തോക്കിൻ മുനയിൽ നിർത്തി സിന്ദൂരമണിയിച്ചു; 10 വർഷത്തിന് ശേഷം യുവാവിന് അനുകൂല വിധി; വിവാഹം അസാധുവാക്കി
പട്ന: പരസ്പര സമ്മതത്തോടെ നടക്കേണ്ട ഒന്നാണ് വിവാഹം. എന്നാൽ വർഷങ്ങൾക്ക് മുമ്പ് ഒരു യുവാവിനെ തോക്കിൻ മുനയിൽ നിർത്തി ബലം പ്രയോഗിച്ച് യുവതിയുടെ നെറ്റിയിൽ സിന്ദൂരം അണിയിച്ച് വിവാഹം കഴിപ്പിച്ച ഒരു സംഭവം നടന്നിരുന്നു. വർഷങ്ങൾ ശേഷം യുവാവിന് അനുകൂലമായി വിധി വന്നിരിക്കുകയാണ്. ബലം പ്രയോഗിച്ച് നടത്തിയ വിവാഹം അസാധുവാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഹിന്ദു വിവാഹ നിയമപ്രകാരം ഈ വിവാഹത്തിന് സാധുത ഇല്ലെന്നാണ് പട്ന ഹൈക്കോടതി വ്യക്തമാക്കിയത്. 10 വർഷം മുൻപ് നടന്ന വിവാഹത്തിനാണ് സാധുതയില്ലെന്ന് കോടിതി പറഞ്ഞത്. കഴിഞ്ഞ ദിവസം ആണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സൈനികനായി രവി കാന്ത് എന്ന ആളുടെ പരാതിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം.

2013 ജൂൺ 30 ന് ആണ് രവി കാന്തിനേയും ബന്ധുവിനേയും തട്ടിക്കൊണ്ട് പോയി തോക്കിൻ മുനയിൽ നിർത്തി യുവതിയുടെ നെറ്റിയിൽ സിന്ദൂരം അണിയിച്ചത്, ഒരു ക്ഷേത്ര സന്ദർശനത്തിനിടെ ആയിരുന്നു ഈ സംഭവം. രവി കാന്തും ബന്ധുവും പോലീസിൽ പരാതി നൽയിരുന്നു, പക്ഷേ നടപടി ഉണ്ടായിരുന്നില്ല.
ഇതിന് പിന്നാലെയാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്. വിവാഹം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് രവി കാന്ത് കോടിതിയിലേക്ക് പോയി. എന്നാൽ 2020 ജനുവരിയിൽ കോടതി ഈ ഹർജി തള്ള. ഇതിന് പിന്നാലെ അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തന്റെ അനുമതിയോടോ പൂർണ സമ്മതത്തോടോ അല്ല ചടങ്ങുകൾ നടന്നതെന്നും ഭയപ്പെടുത്തിയാണ് യുവതിയുടെ നെറ്റിയിൽ സിന്ദൂരം അണിയിച്ചതെന്നും രവി കാന്ത് കോടിതിയിൽ പറഞ്ഞു.
വിവാഹം നടത്തി നൽകാൻ പുരോഹിതന്റെ അസാന്നിധ്യവും അഗ്നിയെ വലം വെയ്ക്കുന്നത് അടക്കമുള്ള ചടങ്ങുകളുടെ അസാന്നിധ്യവും വിവാഹത്തിന് ഹിന്ദു വിവാഹ പ്രകാരം സാധുതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനെല്ലാം പുറമെ വരന്റെ സമ്മതത്തോടെയല്ല വിവാഹം നടന്നതെന്നും കോടതി പറഞ്ഞു.
ബലം പ്രയോഗിച്ചുള്ള വിവാഹമായിരുന്നു എന്നത് സാധൂരകരിക്കുന്നതാണ് വിവാഹ ഫോട്ടോകളില്ലാത്തത് എന്നും കോടതി പറയുന്നു. ഹിന്ദു വിവാഹ നിയമം അനുസരിച്ച് അഗ്നിക്ക് വലം വെയ്ക്കുന്നതില്ലാതെ വിവാഹത്തിന് സാധുതയില്ലെന്നും ജസ്റ്റിസ് പി ബി ബജാന്ത്രിയും ജസ്റ്റിസ് അരുൺ കുമാർ ഝയും അടങ്ങുന്നുന്ന ബെഞ്ച് പറഞ്ഞു.












Click it and Unblock the Notifications