Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീവ് അനുവദിച്ചില്ല, മരിച്ച കുഞ്ഞിന്റെ മൃതദേഹവുമായി പോലീസുകാരന്‍ എസ്പി ഓഫീസില്‍

ജോലി സ്ഥലത്തു നിന്ന് അവധി ലഭിക്കുക എന്നത് ചെറിയ പണിയല്ല, വര്‍ക്ക് പ്രഷറും വര്‍ക്ക് ലോഡുമൊക്കെ കൊണ്ട് ലീവ് എടുക്കാന്‍ ജീവനക്കാര്‍ക്ക് സാധിക്കില്ല. പല കമ്പനികളിലും ജോലിയില്‍ പ്രവേശിക്കും മുമ്പ് ലീവ് എടുക്കരുതെന്ന് നിര്‍ദ്ദേശിക്കാറുമുണ്ട്, എന്നാല്‍ ,സര്‍ക്കാര്‍ സംവിധാനത്തില്‍ ലീവ് എടുക്കല്‍ കുറച്ചുകൂടി എളുപ്പമാകാറുണ്ട്.

എന്നാല്‍ പോലീസുകാരെ സംബന്ധിച്ച് ലീവ് കിട്ടാന്‍ പ്രയാസം തന്നെയാണ്. ഏതാണ്ട് മുഴുവന്‍ സമയമൊക്കെ ജോലി ചെയ്യേണ്ട അവസ്ഥ പോലും ഇവര്‍ക്ക് വരാറുണ്ട്. ഇപ്പോള്‍ ലീവ് കിട്ടാതെ സ്വന്തം കുഞ്ഞിന്റെ ജീവനില്ലാത്ത ശരീരവുമായി ഓഫീസിലേക്ക് വന്ന പോലീസുകാരന്‍ നോവാവുകയാണ്...

1

ഉത്തര്‍പ്രദേശിലാണ് സംഭവം അവധിക്കുള്ള അപേക്ഷ മേലുദ്യോഗസ്ഥന്‍ നിഷേധിച്ചതോടെയാണ് കുഴിയില്‍ വീണ് മരണപ്പെട്ട പിഞ്ചുകുഞ്ഞിന്റെ മൃതദേഹവുമായി അദ്ദേഹത്തിന്റെ ഓഫീസിലേക്ക് പോലീസ് കോണ്‍സ്റ്റബിള്‍ എത്തിയത്. ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ നഗര്‍ ജില്ലയിലാണ് ആരേയും നൊമ്പരപ്പെടുത്തുന്ന ഈ സംഭവം ഉണ്ടായത്...

2

ബൈദ്പുര പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സോനു ചൗധരിക്കാണ് കുഞ്ഞിന്റെ മൃതദേഹവുമായി എത്തി താന്‍ പറഞ്ഞത് കളവല്ലെന്ന് പൊലീസ് സൂപ്രണ്ടിനെ ബോധ്യപ്പെടുത്തേണ്ടി വന്നത്. അവധിക്കായി പറഞ്ഞ കാരണം വ്യാജമല്ലെന്ന് തെളിയിക്കാനായിരുന്നു പൊലീസുകാരന്‍ കുഞ്ഞിനെ ജീവനില്ലാത്ത ശരീരവുമായി എത്തേണ്ടി വന്നത്. നേരത്തെ തന്നെ ഇദ്ദേഹം ലീവ് ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അസുഖമാണ്. അതുകൊണ്ട് തന്നെ രോ​ഗിയായ ഭാര്യയേയും കുഞ്ഞിനേയും പരിചരിക്കാനായിരുന്നു അദ്ദേഹം ലീ​വ് ചോദിച്ചത്, എന്നാൽ എസ്.പി ഇദ്ദേഹത്തിന് ലീവ് നൽകിയില്ലെന്ന് സോനു ചൗധരി പറഞ്ഞു. ജോലിയിൽ തന്നെ ആയതുകൊണ്ട് കുഞ്ഞിനെയും ഭാര്യയേയും നോക്കാൻ തനിക്ക് ശരിക്കും സാധിച്ചില്ലെന്നും അങ്ങനെ കുഞ്ഞ് കുഴിയിൽ വീണ് മരിക്കുകയുമായിരുന്നു എന്നും അദ്ദേഹം പറയുന്നു.

2

കഴിഞ്ഞയാഴ്ച മുതൽ ഭാര്യ കവിതയ്ക്ക് സുഖമില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ജനുവരി ഏഴിന് എസ്.പി (സിറ്റി) കപിൽ ദേവിന്റെ ഓഫീസിൽ അവധിക്ക് അപേക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് താൻ ജോലിക്ക് പോയപ്പോൾ മകൻ വീടിന് പുറത്തേക്ക് പോവുകയും കുഴിയിൽ വീഴുകയായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നതായി സോനു ചൗധരി പറയുന്നു. സുഖമില്ലാതെ കിടക്കുകയായിരുന്ന കവിത കുട്ടി പുറത്തേക്ക് പോയത് കണ്ടില്ല. വളരെ വേദനയിൽ നിൽക്കുമ്പോഴും ഇദ്ദേ​ഹത്തിന് ലീവ് കിട്ടാതായതോടെയാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്.

6

കുഞ്ഞിന്റെ ജീവനറ്റ ശരീരവുമായി എത്തിയ ഇദ്ദേഹത്തെ സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥർ ആശ്വസിപ്പിക്കുകയും ഏകതാ കോളനിയിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് തിരിച്ചുപോകാൻ അഭ്യർഥിക്കുകയും ചെയ്തു. ഒരു കെട്ടിടത്തിന്റെ താഴത്തെ നിലയിൽ രണ്ട് മുറികളുള്ള വീട്ടിലാണ് ഇദ്ദേഹ​വും അദ്ദേഹത്തിന്റെ കുടുംബവും കഴിയുന്നത്.....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+