കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇന്ധന നികുതി കുറക്കാനുള്ള പ്രാഥമിക ബാധ്യത കേന്ദ്രത്തിന്; വിലകൂട്ടി ജനത്തെ വഞ്ചിക്കുന്നു';കൊടിക്കുന്നിൽ

Google Oneindia Malayalam News

കൊച്ചി; രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോൾ സംസ്ഥാന സർക്കാരുകൾ ഇന്ധനനികുതി കുറയ്‌ക്കു‌‌ന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ കൊടിക്കുന്നിൽ സുരേഷ് എംപി. സഹകരണ ഫെഡറലിസം എന്നുവെച്ചാൽ സംസ്ഥങ്ങളെ ചേരിതിരിച്ച് ഒറ്റപ്പെടുത്തുന്നതല്ല എന്ന് പ്രധാനമന്ത്രി ഓർക്കണമെന്ന് കൊടിക്കുന്നിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവന വിരോധാഭാസം ആണ്.ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞപ്പോൾ ഒന്നും തന്നെ കേന്ദ്ര സർക്കാർ ആ വിലയിടിവിന്റെ ഗുണം സാധാരണക്കാരിൽ എത്തിക്കുകയോ , വിലക്കയറ്റം പണപ്പെരുപ്പം എന്നിവ കുറക്കാനുള്ള നടപടികൾ എടുക്കുകയോ ചെയ്തിട്ടില്ല. പെട്രോൾ ഡീസൽ ഇന്ധന നികുതി കുറക്കേണ്ടുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ജി എസ് ടി വിഹിതം വർധിപ്പിക്കാൻ പോലും കേന്ദ്ര സർക്കാർ തയാറായില്ലെന്നും കൊടിക്കുന്നിൽ കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

kodikunnil suresh

ഇന്ധന നികുതി കുറക്കാനുള്ള പ്രാഥമിക ബാധ്യതയുള്ള കേന്ദ്രസർക്കാരും മലയാളികളോട് നീതിപുലർത്താൻ പ്രാഥമിക ബാധ്യതയുള്ള കേരള സർക്കാരും മത്സരിച്ച് ഇന്ധന നികുതി കൂട്ടിക്കൊണ്ട് ജനങ്ങളെ വഞ്ചിക്കുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജന വഞ്ചനക്കെതിരെ അതിശക്തമായ ജനകീയ പ്രതിഷേധം കോൺഗ്രസ്സ് ഉയർത്തും.

കേരളം ഉൾപ്പെടെയുള്ള പ്രതിപക്ഷ സർക്കാരുകൾ ഇന്ധന നികുതി കുറക്കാൻ തയ്യാറാവുന്നില്ല എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വിരോധാഭാസം ആണ്, കാരണം ക്രൂഡ് ഓയിലിൻ്റെ വില കുത്തനെ ഇടിഞ്ഞപ്പോൾ ഒന്നും തന്നെ കേന്ദ്ര സർക്കാർ ആ വിലയിടിവിൻ്റെ ഗുണം സാധാരണക്കാരിൽ എത്തിക്കുകയോ , വിലക്കയറ്റം പണപ്പെരുപ്പം എന്നിവ കുറക്കാനുള്ള നടപടികൾ എടുക്കുകയോ ചെയ്തില്ല.സഹകരണ ഫെഡറലിസം എന്നുവെച്ചാൽ സംസ്ഥങ്ങളെ ചേരിതിരിച്ച് ഒറ്റപ്പെടുത്തുന്നതല്ല എന്ന് പ്രധാനമന്ത്രി ഓർക്കണം, പെട്രോൾ ഡീസൽ ഇന്ധന നികുതി കുറക്കേണ്ടുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ജി എസ് ടി വിഹിതം വർധിപ്പിക്കാൻ പോലും കേന്ദ്ര സർക്കാർ തയാറായില്ല.

ഒപ്പം തന്നെ കേരള സർക്കാർ തങ്ങളുടെ ഭാഗത്ത് നിന്നും ഇന്ധന നികുതി കുറക്കുന്നതിനും അത്തരത്തിൽ നികുതി നഷ്ടം നികത്തുന്നതിന് വേണ്ടിയുള്ള സമാന്തര വികസന പദ്ധതികൾ ആവിഷ്കരിക്കാനോ സംസ്ഥാനത്തിൻ്റെ കടബാധ്യത കുറക്കുന്നതിനും വരുമാനം വർധിപ്പിക്കാൻ വേണ്ട നയപദ്ധതികൾ ആവിഷ്കരിക്കുകയോ , ജി എസ് ടി കൗൺസിൽ യോഗങ്ങളിൽ ശക്തമായി പ്രതിഷേധം രേഖപ്പെടത്തുവനോ കഴിയാത്ത അവസ്ഥയിൽ എത്തിനിൽക്കുന്നു.

ഇന്നത്തെ പ്രധാനമന്ത്രിയുടെയും സംസ്ഥാന ധനമന്ത്രിയുടെയും പ്രസ്താവനകൾ വ്യക്തമാക്കുന്നത് ഇവർ രണ്ടുപേരും ഒരേ ജനദ്രോഹ ചൂഷക നയങ്ങളുടെ രണ്ടു വശങ്ങൾ മാത്രമാണ്.ജനങ്ങളുടെ ദുരിതം ലഘൂകരിക്കാൻ യാതൊരു നടപടിയും സ്വീകരിക്കൻ തയാറല്ല.

Recommended Video

cmsvideo
വിജയ് ബാബുവിനെ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്യും; കുറ്റം ചെയ്‌തെന്ന് തെളിഞ്ഞു | Oneindia

English summary
The primary responsibility for reducing fuel taxes lies with the Center; kodikkunil slams PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X