കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയെ കാണാൻ ശശികല വിലക്കിയതെന്തിന്? ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, അനന്തിരവൾ കോടതിയിലേക്ക്!

  • By Akshay
Google Oneindia Malayalam News

ചെന്നൈ: ജയലളിതയുടെ മരണ സമയത്തെ ആരോഗ്യ സ്ഥിതിയെ കുറിച്ച് കഴിഞ്ഞ ദിവസം ശ്രീനിവാസന്റെ വെളിപ്പെടുത്തലിന് പിന്നാലെ നിയമപോരാട്ടം ശക്തമാക്കാനൊരുങ്ങി അനന്തിരവൾ ദീപ. ജയലളിതയെ സന്ദര്‍ശിച്ചെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും പറയാന്‍ നേതാക്കള്‍ നിര്‍ബന്ധിക്കുകയായിരുന്നെന്നുമാണ് വനം മന്ത്രി ശ്രീനിവാസൻ വെളിപ്പെടുത്തിയത്.

ശ്രീനിവാസന്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയതെന്ന ചോദ്യവുമായാണ് ജയലളിതയുടെ അനന്തിരവള്‍ ദീപ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. വനം മന്ത്രിയുടെ വാക്കുകള്‍ സംശായാസ്പദമാണെന്ന് അവര്‍ ആരോപിക്കുന്നു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പലതും മറച്ചുവയ്ക്കുന്നുണ്ടെന്ന് ഇത് തെളിയിക്കാനാണ് താന്‍ കോടതിയേക്ക് പോകുന്നതെന്നും ദീപ വ്യക്തമാക്കി.

വെളിപ്പെടുത്തൽ ഒമ്പത് മാസത്തിന് ശേഷം

വെളിപ്പെടുത്തൽ ഒമ്പത് മാസത്തിന് ശേഷം

ജയലളിതയുടെ മരണം സംഭവിച്ച് ഒന്‍പത് മാസത്തിനുശേഷമുള്ള വെളിപ്പെടുത്തല്‍ എന്തിന് വേണ്ടിയെന്നും ദീപ ചോദിക്കുന്നു. വനം മന്ത്രിയുടെ വാക്കുകള്‍ സംശായാസ്പദമാണെന്നും അവര്‍ ആരോപിക്കുന്നു.

ആരും ജയലലിതയെ കണ്ടില്ല

ആരും ജയലലിതയെ കണ്ടില്ല

സത്യത്തില്‍ ആരും ജയലളിതയെ കണ്ടിട്ടില്ല. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ക്കും ജയലളിതയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ ആശുപത്രി ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തുകയാണ് ചെയ്തതെന്നും ശ്രീനിവാസൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പാർട്ടി നേതാക്കൾക്കും വിലക്ക്

പാർട്ടി നേതാക്കൾക്കും വിലക്ക്

പനീര്‍ സെല്‍വത്തെയും മറ്റ് പാര്‍ട്ടി നേതാക്കളെയും ജയലളിതയെ കാണുന്നതില്‍ ശശികല വിലക്കിയിരുന്നതായും ശ്രീനിവാസന്‍ വെളിപ്പെടുത്തിയിരുന്നു.

പാർട്ടി രഹസ്യം

പാർട്ടി രഹസ്യം

ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് കള്ളം പറയേണ്ടി വന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും ശ്രീനിവാസന്‍ പറഞ്ഞു. പാര്‍ട്ടി രഹസ്യം പുറത്തുപോകാതിരിക്കാനാണ് കള്ളം പറഞ്ഞതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

പ്രത്യേക അന്വേഷണ കമീഷന്‍

പ്രത്യേക അന്വേഷണ കമീഷന്‍

ജയലളിതയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ കമീഷന്‍ രൂപവത്കരിക്കാന്‍ പളനിസ്വാമി സര്‍ക്കാര്‍ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ശ്രീനിവാസന്റെ വെളിപ്പെടുത്തൽ.

അനന്തിരവൾ കോടതിയിലേക്ക്

അനന്തിരവൾ കോടതിയിലേക്ക്

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പലതും മറച്ചുവയ്ക്കുന്നുണ്ടെന്ന് ഇത് തെളിയിക്കാനാണ് താന്‍ കോടതിയേക്ക് പോകുന്നതെന്നും ദീപ വ്യക്തമാക്കി.

ഡിസംബർ 5

ഡിസംബർ 5

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സയ്ക്കിടെ ഡിസംബർ അ‍ഞ്ചിന് മരിക്കുകയായിരുന്നു.

English summary
The reason why Shashikala oppossed niece to see jayalalitha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X