ജാതിസമവാക്യങ്ങൾ പൊളിച്ചെഴുതാൻ ബിജെപി: ബിഎൽ സന്തോഷ് കുമാർ യെഡ്ഡിക്ക് പകരക്കാരനായേക്കും
ബെംഗളൂരു: കർണ്ണാടക മുഖ്യമന്ത്രി സ്ഥാനത്ത് തനിക്ക് മണിക്കൂറുകൾ മാത്രമേ തുടരാൻ കഴിയൂ എന്ന സൂചനയാണ് മുഖ്യമന്ത്രി യെഡിയൂരപ്പ നൽകിയത്. എന്നാൽ ബിജെപി അധ്യക്ഷൻ മുഖ്യമന്ത്രിയുടെ പ്രകടനം മെച്ചപ്പെട്ടതാണെന്ന് കയ്യടിച്ച് പുകഴ്ത്തുകയും ചെയ്തു. എന്നാൽ കർണ്ണാടക ബിജെപിയിൽ ഒരു വിഭാഗം ഇപ്പോഴും യെഡിയൂരപ്പയ്ക്കെതിരെ നിലയുറപ്പിച്ചിരിക്കുകയാണ്.
'ദി റിയൽ ബോസ്'; അതിവേഗം പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിമാറി സായ് വിഷ്ണു

കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പിൻഗാമിയായി ബിജെപിയുടെ നിലവിലുള്ള ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് ശുപാർശ ചെയ്യാൻ ബിജെപി ഉന്നതർ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള സമുന്നതനായ നേതാവിനെ മാറ്റുന്നതിൽ എതിർപ്പ് അറിയിപ്പ് സമുദായ നേതാക്കൾ പലരും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയായി തുടരണോ സ്ഥാനമൊഴിയണോ എന്നുള്ളത് പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിന് അനുസൃതമായിട്ടായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തെ ജാതി സമവാക്യങ്ങൾ പാലിച്ച് മുന്നോട്ട് പോകുന്നതിന് വേണ്ടിയാണ് ബ്രാഹ്മണ സമുദായത്തിൽപ്പെട്ട സന്തോഷിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ രണ്ട് ശതമാനം ബ്രാഹ്മണരാണ്.

ജാതി സമവാക്യങ്ങളെ തുല്യമായി നിലനിർത്തുന്നതിന് വേണ്ടിയാണ് നാല് ഉപമുഖ്യമന്ത്രിമാർ എന്ന ആശയമെന്നും വിശദീകരിക്കുന്നു. ലിംഗായത്ത്, വൊക്കലിംഗ, ഒബിസി, എസ് സി, എസ്ടി എന്നിങ്ങനെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ പരിഗണിക്കാനാണ് പാർട്ടി ഒരുങ്ങുന്നതെന്നാണ് പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്.

കർണ്ണാടക ഉപമുഖ്യമന്ത്രിയായി ലക്ഷ്മൺ സുവാദി തുടരും. സിഎൻ അശ്വത് നാരായൺ, വൊക്കലിംഗ സമുദായത്തിൽ നിന്നുള്ളയാണ്. അദ്ദേഹത്തിന് പകരം മുൻ കർണ്ണാടക മുഖ്യമന്ത്രി ഡിവി സദാനന്ദ ഗൌഡയെ നിയമിച്ചേക്കാം. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ ഒഴിവാക്കിയ 12 കേന്ദ്ര മന്ത്രിമാരിൽ ഒരാളാണ് ഗൌഡ.

ആദ്യമായി കാർവാറിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട രുപാലി നായിക് ഒബിസി വിഭാഗത്തിൽപ്പെട്ട മറാത്താ സമുദായത്തിൽ നിന്നുള്ളയാളാണ്. ഇദ്ദേഹത്തെ ഒബിസി കാറ്റഗറിയിൽ നിന്നുള്ള മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്. ജൂലൈ 26 ന് ശേഷം രണ്ട് ദിവസം കഴിഞ്ഞ് പുതിയ മുഖ്യമന്ത്രി മറ്റ് ഉപമുഖ്യമന്ത്രിമാർക്കൊപ്പം സംസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ സാധ്യതയുണ്ടെന്നും ബിജെപി വൃത്തങ്ങൾ സൂചന നൽകുന്നുണ്ട്.












Click it and Unblock the Notifications