കൗമാരക്കാർക്കുള്ള രണ്ടാമത്തെ കോവിഡ് വാക്സിൻ കോർബെവാക്സിന് അനുമതി
ഡൽഹി: രാജ്യത്ത് കൗമാരക്കാർക്കായുള്ള രണ്ടാമത്തെ കോവിഡ് വാക്സിന് അംഗീകാരം. 12 മുതൽ 18 വയസ് വരെയുള്ള പ്രായക്കാർക്കായാണ് ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ പുതിയ വാക്സിനായ കോർബെവാക്സിന് അടിയന്തര ഉപയോഗ അനുമതി നൽകിയത്. വാക്സിൻ നിർമ്മാതാക്കൾ തന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടത്. കോവാക്സിൻ, സൈകോവ്-ഡി എന്നിവയ്ക്കു പിന്നാലെ ഇന്ത്യയുടെ മൂന്നാമത്തെ തദ്ദേശീയ വാക്സീനാണിത്.
പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് കോർബെവാക്സിൻ നൽകാൻ നേരത്തെ തന്നെ അനുമതിയുണ്ട്. കോർബെവാക്‌സിനെ ഇന്ത്യയിലെ ആദ്യത്തെ സ്വദേശീയ പ്രോട്ടീൻ സബ്-യൂണിറ്റ് വാക്സിൻ ആയി ആണ് കണക്കാക്കുന്നത്. നിലവിൽ രാജ്യത്തെ പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രയമുള്ളവർക്കായി ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്ന വാക്സിനാണ് നൽകി വരുന്നത്. ജനുവരി മൂന്ന് മുതലായിരുന്നു കുട്ടികൾക്കായുള്ള വാക്സിന് രാജ്യം അംഗീകാരം നൽകിയത്.

"നമ്മുടെ രാജ്യത്തെ 12 മുതൽ 18 വയസ്സുവരെയുള്ളവരിലേക്ക് വാക്‌സിൻ വ്യാപിപ്പിക്കാൻ സഹായിക്കുന്ന എല്ലാ നടപടികളിലും ഞങ്ങൾ സന്തുഷ്ടരാണ്. ഈ അംഗീകാരത്തോടെ, ആഗോളതലത്തിലുള്ള പോരാട്ടം അവസാനിപ്പിക്കാറായി. വിജയത്തിലേക്ക് ഞങ്ങൾ കൂടുതൽ അടുത്തിരിക്കുന്നു" ബയോളജിക്കൽ ഇ മാനേജിംഗ് ഡയറക്ടർ മഹിമ ദറ്റ്‌ല കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അഞ്ച് വയസ് മുതൽ പതിനെട്ട് വയസ് വരെയുള്ളവരിൽ കോർബെവാക്സിന്റെ രണ്ടും മൂന്നും ഘട്ടം ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ ബയോളജിക്കൽ ഇ ക്ക് കഴിഞ്ഞ സെപ്റ്റംബറിൽ അനുമതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഒക്ടോബറിൽ ക്ലിനിക്കൽ പഠനം ആരംഭിക്കുകയും സുരക്ഷയും രോഗപ്രതിരോധ ഫലങ്ങളും വിലയിരുത്തുകയും ചെയ്തു, ശേഷമാണ് വാക്സിൻ സുരക്ഷിതവും പ്രതിരോധശേഷിയുള്ളതുമാണെന്ന് കമ്പനി വെളിപ്പെടുത്തിയത്. 28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസുകൾ ഷെഡ്യൂൾ ചെയ്ത് 2 മുതൽ 8 ഡിഗ്രി സെൽഷ്യസിലാണ് കോർബെവാക്സ്. ഇത് 0.5 മില്ലി (സിംഗിൾ ഡോസ്), 5 മില്ലി (10 ഡോസ്), 10 മില്ലി (20 ഡോസ്) കുപ്പി പായ്ക്കുകളിലാണ് വരുന്നത്.
ഇതൊക്കെ കണ്ടാൽ ആരാ ലൈക്ക് അടിക്കാതെ?; കറുപ്പിൽ നയന മനോഹരി നയന എൽസ
ഹൈദരാബാദ് ആസ്ഥാനമായി 1953-ൽ ആണ് ബയോളജിക്കൽ ഇ സ്ഥാപിതമാകുന്നത്. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ മേഖലയിലെ ജൈവ ഉൽപ്പന്ന കമ്പനിയും ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഫാർമസ്യൂട്ടിക്കൽ കമ്പനിയുമാണ് ബയോളജിക്കൽ ഇ.












Click it and Unblock the Notifications