കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണപ്പുറം ഫിനാന്‍സില്‍ മൂന്ന് കോടിയുടെ സ്വര്‍ണം കവര്‍ന്നു; ആയുധധാരികളെന്ന്... തെളിവില്ലേ?

Google Oneindia Malayalam News

ജലന്ധര്‍: കേരളത്തില്‍ നിന്നുള്ള സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ വന്‍ കവര്‍ച്ചകള്‍ നടക്കുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. എന്താണ് അതിന് കാരണം എന്ന് വിശദമായി അന്വേഷിക്കേണ്ടിയിരിക്കുന്നു.

ഇപ്പോഴിതാ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ജലന്ധറില്‍ നിന്ന് വരുന്നത്. മണപ്പുറം ഫിനാന്‍സിന്റെ ജലന്ധര്‍ ശാഖയില്‍ നിന്ന് മൂന്ന് കോടി രൂപയുടെ സ്വര്‍ണമാണ് മോഷണം പോയത്. അതും പട്ടാപ്പകല്‍!

10 കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് മോഷണം പോയത് എന്നാണ് പറയുന്നത്. ഇതോടൊപ്പം 36,000 രൂപയും മോഷ്ടാക്കള്‍ എടുത്തിട്ടുണ്ടത്രെ. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്?

മണപ്പുറം

മണപ്പുറം

മൂവായിരത്തിലധികം ബ്രാഞ്ചുകള്‍ ഉള്ള ധനകാര്യ സ്ഥാപനം ആണ് മണപ്പുറം ഫിനാന്‍സ്. 27 സംസ്ഥാനങ്ങളില്‍ ഇവര്‍ക്ക് ബ്രാഞ്ചുകള്‍ ഉണ്ട്.

ജലന്ധര്‍

ജലന്ധര്‍

മണപ്പുറം ഫിനാന്‍സിന്റെ ജലന്ധറിലെ രാമ മന്ദി ബ്രാഞ്ചിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. 10 കിലോഗ്രാം സ്വര്‍ണവും 36,000 രൂപയും ആണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

ആറ് പേര്‍

ആറ് പേര്‍

ആയുധ ധാരികളായ ആറ് പേരാണ് കവര്‍ച്ച നടത്തിയത് എന്ന് ജീവനക്കാര്‍ പറയുന്നു. ആദ്യം രണ്ട് പേര്‍ വന്ന് ചില സംശയങ്ങള്‍ ചോദിച്ചു, പിന്നീട് നാല് പേരെ കൂടി കൂട്ടിവന്ന് തങ്ങളെ ബന്ദികളാക്കുകയായിരുന്നു എന്നാണ് അസിസ്റ്റന്റ് മാനേജര്‍ നരേഷ് പറയുന്നത്.

പൂട്ടിയിട്ടു

പൂട്ടിയിട്ടു

നരേഷിനെ കൂടാതെ മറ്റൊരു ജീവനക്കാരവനും കസ്റ്റമറും മാത്രമേ കവര്‍ച്ചാ സമയത്ത് ഉണ്ടായിരുന്നുള്ളു. തോക്കും കത്തിയും ചൂണ്ടി ഇവരെ ബാത്ത് റൂമില്‍ പൂട്ടിയിടുകയായിരുന്നുവത്രെ. ഇവരുടെ മൊബൈല്‍ ഫോണുകളും സംഘം പിടിച്ചുവാങ്ങി.

പട്ടാപ്പകല്‍

പട്ടാപ്പകല്‍

ഉച്ചയ്ക്ക് 12.15 ഓടെയാണ് രണ്ട് പേര്‍ മണപ്പുറം ബ്രാഞ്ചില്‍ ആദ്യം എത്തിയത്. തുടര്‍ന്നാണ് ബാക്കിയുള്ളവരെ കൂട്ടി വന്ന് കവര്‍ച്ച നടത്തിയത്. കവര്‍ച്ച നടത്തി മോഷ്ടാക്കള്‍ തിരിച്ചുപോയതിനും ഏറെ നേരം കഴിഞ്ഞാണ് സംഭവം പുറത്തറിഞ്ഞത്.

സെക്യൂരിറ്റി ഗാര്‍ഡ് ഇല്ല

സെക്യൂരിറ്റി ഗാര്‍ഡ് ഇല്ല

ജലന്ധറിലെ ബ്രാഞ്ചില്‍ സുരക്ഷക്കായി ഒരാളെ പോലും നിയോഗിച്ചിരുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. സിസിടിവി ക്യാമറകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിന്റെ ദൃശ്യങ്ങള്‍ കേരളത്തിലെ സെര്‍വറിലാണ് റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളത്.

വിവരങ്ങള്‍

വിവരങ്ങള്‍

വിവരം അറിയിച്ചിട്ടും പോലീസ് സ്ഥലത്തെത്താന്‍ വൈകിയെന്ന് ആരോപണം ഉണ്ട്. അതേ സമയം, മോഷണം പോയ സാധനങ്ങളുടെ രേഖകള്‍ വൈകുന്നേരത്തിനുള്ള ഹാജരാക്കാന്‍ മണപ്പുറം അധികൃതര്‍ക്ക് കഴിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്.

സംശയം

സംശയം

പോലീസിന്റെ സംശയം ജീവനക്കാരിലേക്കും നീളുന്നുണ്ട്. അക്രമി സംഘത്തിലെ ആറ് പേരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും മുഖം മറച്ചിരുന്നു.

English summary
Two employees of Manappuram Finance limited in Jalandhar claimed that 10kg gold worth Rs 3 crore along with Rs 36,000 cash was taken away by armed robbers at gunpoint from their office on Monday afternoon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X