• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോവിഡ് രണ്ടാം തരംഗത്തിന് പിന്നില്‍ 3 കാരണം: നിര്‍ദേശങ്ങളുമായി മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം

ദില്ലി: കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തെ കോവിഡ് സാഹചര്യം വളരെ മോശമായ രീതിയില്‍ തുടരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രോഗവ്യാപനത്തിന്‍റെ നിരക്ക് 2020 ജൂണിലെ 5.5 ശതമാനം എന്ന മുൻ റെക്കോർഡ് മറികടന്നുകൊണ്ട് 2021 മാർച്ചിൽ 6.8 ശതമാനമായി ഉയര്‍ന്നുവെന്നാണ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ശ്രീ രാജീവ് ഗൗബയുടേ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ വ്യക്തമാക്കിയത്. ഈ കാലയളവിൽ രാജ്യത്തെ പ്രതിദിന കോവിഡ് മരണസംഖ്യ നിരക്കും 5.5% ആയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലും കോവിഡ് വ്യാപനത്തിനെതിരെ ശക്തമായ മുന്‍കരുതല്‍ വേണമെന്ന നിര്‍ദേശമാണ് ഉയര്‍ന്നത്.

രോഗികലുടേയും മരണങ്ങളുടേയും എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സംഘം എത്രയും പെട്ടെന്ന് മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഡ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. ആരോഗ്യ വിദഗ്ധരും ക്ലിനിക്കുകളും ഉൾപ്പെടുന്നതാണ് കേന്ദ്ര ടീമുകൾ എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. 100 ശതമാനം മാസ്ക് ഉപയോഗം, പൊതു ശുചിത്വം, ആരോഗ്യ സൗകര്യങ്ങൾ എന്നിവയിൽ ഊന്നൽ നൽകിക്കൊണ്ട് കോവിഡ് പ്രതിരോധത്തിനനായി പ്രത്യേക കാമ്പെയ്ൻ ഏപ്രിൽ 6 മുതൽ ഏപ്രിൽ 14 വരെ സംഘടിപ്പിക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 93,249 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിയന്ത്രണങ്ങള്‍ പാലിക്കുന്നതിലെ അഭാവം, പാൻഡെമിക് ക്ഷീണം, നിയന്ത്രണ നടപടികളുടെ അഭാവം എന്നിവയാണ് കോവിഡിന്‍റെ രണ്ടാം തരംഗത്തിന് പിന്നിലെന്നാണ് യോഗം വിലയിരുത്തിയത്. പരിശോധന,ട്രേസിങ്, ചികിത്സ, പെരുമാറ്റ ച്ചം, പ്രതിരോധ കുത്തിവയ്പ്പ് എന്നിവയുടെ പ്രവര്‍ത്തിം അഞ്ച് മടങ്ങി ശക്തിയില്‍ നടപ്പാക്കുകയാണെങ്കിൽ വ്യാപനത്തെ പിടിച്ച് കെട്ടാന്‍ സാധിക്കുമെന്നും യോഗം വ്യക്തമാക്കി. കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഹെൽത്ത് സെക്രട്ടറി, നീതി ആയോഗ് അംഗം വിനോദ് പോൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു

വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി പ്രാര്‍ഥനയ്ക്ക് എത്തിയപ്പോള്‍, ചിത്രങ്ങൾ കാണാം

അതേസമയം, ഇന്ത്യയില്‍ ഇതുവരെ രാജ്യത്താകെ കോവിഡ് 19 വാക്സിനേഷന്‍ നല്‍കിയവരുടെ എണ്ണം ഇന്ന് 7.5 കോടി പിന്നിട്ടു.ആകെ നല്‍കിയ വാക്‌സിനുകളുടെ എണ്ണത്തില്‍ 6 കോടിയിലധികം (6,30,81,589) ആദ്യ ഡോസുകളാണ്. രണ്ടാം ഡോസും 1 കോടിയോട് (99,72,706) അടുക്കുകയാണ്. 45 വയസ് പിന്നിട്ടവര്‍ക്കുള്ള വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കിയ ശേഷം 35 വയസ് പിന്നിട്ടവര്‍ക്ക് വാക്സിന്‍ നല്‍കാനാണ് നീക്കം.

അതീവ ഗ്ലാമറസായി വ്യായാമം ചെയ്ത് അനിത ഭട്ട്, ചിത്രങ്ങൾ കാണാം

English summary
There are three reasons behind covid's second wave: Modi - led meeting with strong proposals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X