കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ കോവിഡ് കേസുകളിൽ 17% വർദ്ധനവ്, പുതിയതായി 2,927 പേർക്ക് രോഗം

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ 17% വർദ്ധനവ്. ദിവസേനയുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 2,927 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,483 ആയിരുന്നു. പുതിയ അണുബാധകളോടെ രാജ്യത്തെ മൊത്തം കേസുകൾ 43,065,496 ആയി ഉയർന്നു. അതേ സമയം സജീവ കേസുകൾ 16,279 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് ബാധിച്ച് 32 മരണമാണ് റിപ്പോർട്ട് ചെയ്തത്. മൊത്തം മരണസംഖ്യ 5,23,654 ആയി ഉയർന്നു. അതേ സമയം 2,252 പേർക്ക് സുഖം പ്രാപിച്ചിട്ടുണ്ട്. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 4,25,25, 563 ആയി. കോവിഡ് -19 ൽ നിന്നുള്ള ഇന്ത്യയുടെ വീണ്ടെടുക്കൽ നിരക്ക് നിലവിൽ 98.75% ആണ്. സർക്കാർ കണക്കുകൾ പ്രകാരം ഇതുവരെ 83.59 കോടി കോവിഡ് -19 ടെസ്റ്റുകൾ നടത്തി. അതിൽ 5.05 ലക്ഷം ടെസ്റ്റുകൾ നടത്തിയത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആയിരുന്നു. രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.58 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.59 ശതമാനവും ആയി രേഖപ്പെടുത്തി.

coronavirus

ദേശീയ തലസ്ഥാനമായ ഡൽഹിയിൽ മാത്രം ഇന്നലെ 1,204 പുതിയ കോവിഡ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. നഗരത്തിന്റെ പോസിറ്റീവ് നിരക്ക് 4.64% ആയി ഉയർന്നു. മഹാരാഷ്ട്രയിൽ മുംബൈയിൽ മാത്രം 102 ഉൾപ്പെടെ 153 പുതിയ കോവിഡ് അണുബാധകളും നാല് മരണങ്ങളും രേഖപ്പെടുത്തി. സംസ്ഥാനത്തെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 78,77,078 ആയി ഉയർന്നു. അതേസമയം വാക്സിനേഷൻ രംഗത്ത്, രാജ്യവ്യാപകമായി കൊവിഡ് വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 188.19 കോടി വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.

കെ.റെയിൽ പ്രതിഷേധക്കാരെ മർദ്ദിച്ചു; സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങൾക്കെതിരെ പൊലീസ് കേസ്കെ.റെയിൽ പ്രതിഷേധക്കാരെ മർദ്ദിച്ചു; സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങൾക്കെതിരെ പൊലീസ് കേസ്

അതേസമയം രാജ്യത്ത് വർദ്ധിച്ചുവരുന്ന കൊവിഡ് കേസുകൾ കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്യും. ഉച്ചക്ക് 12 മണിക്കായിരിക്കും യോ ഗം ആരംഭിക്കുക എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യോ ഗത്തിൽ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ രാജ്യത്തെ കൊവിഡിന്റെ നിലവിലെ സാഹചര്യം, വാക്സിനേഷന്റെ വ്യാപ്തി, പ്രത്യേകിച്ച് ബൂസ്റ്റർ ഡ്രൈവ്, ചില സംസ്ഥാനങ്ങളിലെ കേസുകളുടെ പാത എന്നിവയെക്കുറിച്ച് അവതരണം നടത്തും.

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
There has been a 17% increase in Covid cases in the country with 2,927 new cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X