കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ബിജെപി കനത്ത തിരിച്ചടി നേരിട്ടേക്കും, കാരണം ഈ 5 കാര്യങ്ങള്‍

Google Oneindia Malayalam News

Recommended Video

cmsvideo
5 Things That Will Hinder BJP's Dream To Win Delhi | Oneindia Malayalam

ദില്ലി: ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ദില്ലി ബിജെപി തൂത്തുവാരിയിരുന്നു. ആകെയുള്ള ഏഴ് സീറ്റും ബിജെപി നേടി. നിയമസഭ തിരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖരെ രംഗത്തിറക്കിയാണ് ബിജെപി ദില്ലിയില്‍ പ്രചരണം കൊഴുപ്പിക്കുന്നത്. കെജരിവാളിന്‍റെ 'വികസന' പ്രചരണങ്ങളെ ദേശീയ വിഷയങ്ങള്‍ ചര്‍ച്ചയാക്കിയാണ് ബിജെപി പ്രതിരോധിക്കുന്നത്.

എന്നാല്‍ ദില്ലി പിടിക്കുക ബിജെപിക്ക് എളുപ്പമായേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേകിച്ച് ഈ അഞ്ച് വിഷയങ്ങള്‍ ബിജെപിയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയേക്കും. വിശദാംശങ്ങളിലേക്ക്

 വെറും മൂന്ന് സീറ്റുകള്‍

വെറും മൂന്ന് സീറ്റുകള്‍

രാജ്യതലസ്ഥാനത്ത് അധികാരം നേടാന്‍ കഴിയാത്തത് ബിജെപിയെ ചില്ലറയൊന്നുമല്ല അസ്വസ്ഥതപെടുത്തുന്നത്. 2014 ലോക്സഭ തിരഞ്ഞെടുപ്പില്‍ ദില്ലി തൂത്തുവാരിയോടെ നിയമസഭയിലും ബിജെപി വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. വെറും മൂന്ന് സീറ്റുകളില്‍ ബിജെപിക്ക് തൃപ്തിപെടേണ്ടി വന്നു.

 തിരഞ്ഞെടുപ്പ് പ്രചരണം

തിരഞ്ഞെടുപ്പ് പ്രചരണം

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും ദില്ലിയില്‍ ബിജെപി തന്നെയാണ് വിജയിച്ചത്. പക്ഷേ നിയമസഭ അത്ര എളുപ്പമാകില്ലെന്ന് ബിജെപിക്ക് അറിയാം. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള പ്രചരണങ്ങളാണ് ബിജെപി നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള താരപ്രചാരകരെയാണ് ബിജെപി പ്രചരണ ഗോദയിലേക്ക് ഇറക്കിയത്.

 അഞ്ച് ഘടകങ്ങള്‍

അഞ്ച് ഘടകങ്ങള്‍

എന്നാല്‍ എത്രകണ്ട് ആഞ്ഞ് പിടിച്ചാലും ബിജെപിയുടെ പരാജയത്തിന് ഈ അഞ്ച് ഘടകങ്ങള്‍ വഴിവെയ്ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പൗരത്വ ഭേദഗതി നിയമം തന്നെയാണ് അതില്‍ പ്രധാന വിഷയം. പൗരത്വ നിയമത്തിന്‍റെ വിലയിരുത്തല്‍ കൂടിയാകും ഈ തിരഞ്ഞെടുപ്പ് എന്നാണ് കണക്കാക്കപ്പെടുന്നത്. പ്രത്യേകിച്ച് രാജ്യ തലസ്ഥാനത്ത്.

 പ്രതിഷേധങ്ങള്‍

പ്രതിഷേധങ്ങള്‍

പൗരത്വ നിയമം മുസ്ലീം വിരുദ്ധമാണെന്ന് ആരോപിച്ച് ദിവസേന എന്ന നിലയിലാണ് ദില്ലിയില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറികൊണ്ടിരിക്കുന്നത്. 40 ദിവസത്തിന് മുകളിലായി വനിതകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്ന ഷെഹീന്‍ബാഗ് ഉള്‍പ്പെടെ പൗരത്വ നിയമത്തിനെതിരെ ബിജെപിയെ വിറപ്പിച്ച് കൊണ്ട് പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്.

 പിന്തുണയ്ക്കുന്നു

പിന്തുണയ്ക്കുന്നു

പൗരത്വ നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്ന സമീപമാനണ് ഭരണകക്ഷിയായ ആംആദ്മിയും കോണ്‍ഗ്രസും സ്വീകരിച്ചത്. ഷെഹീന്‍ബാഗിന് ഒപ്പമാണെന്ന് ഇരുപാര്‍ട്ടികളും നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഇത് മുസ്ലീം വോട്ടുകള്‍ വലിയ രീതിയില്‍ കോണ്‍ഗ്രസിലേക്കും ആംആദ്മിയിലേക്കും മറിയാന്‍ കാരണമാകും.

 സര്‍വ്വവകലാശാലകളില്‍

സര്‍വ്വവകലാശാലകളില്‍

പൗരത്വ നിയമത്തിനെതിരെ സര്‍വ്വകലാശാലകളില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളാണ് രണ്ടാമത്തെ ഘടകം. ജെഎന്‍യുവിലും ജാമിയ മിലിയ സര്‍വ്വകലാശാലയിലും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നിയമത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. ജാമിയയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് അഴിച്ചുവിട്ട നരനായാട്ട് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ പ്രതിഷേധങ്ങളും ബിജെപി വിരുദ്ധ വികാരവും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 തിരിച്ചടിയാകും

തിരിച്ചടിയാകും

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ക്ക് നേരെ ഉയരുന്ന വെടിവെയ്പ്പുകള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായേക്കും. ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്കും ഷെഹീന്‍ബാഗിനും നേരെ മൂന്ന് തവണയാണ് വെടിവെയ്പ്പുണ്ടായത്. നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച ജാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായിരുന്നു വെടിയുതിര്‍ത്തത്.

 പരിക്കേറ്റിരുന്നു

പരിക്കേറ്റിരുന്നു

സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു.നിങ്ങള്‍ക്ക് സ്വാതന്ത്യമല്ലേ വേണ്ടത്, താന്‍ തരാം എന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമി വെടിയുതിര്‍ത്തത്.ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന് ആക്രോശിച്ച് കൊണ്ടായിരുന്ന ഷെഹീന്‍ബാഗിന് നേരെ മറ്റൊരാള്‍ വെടിയുതിര്‍ത്തത്.

 പോലീസ് സമീപനം

പോലീസ് സമീപനം

ദില്ലിയിലെ പ്രതിഷേധങ്ങളെ പോലീസ് നേരിട്ട രീതിയും തിരഞ്ഞെടുപ്പില്‍ സ്വാധീന ഘടകമാകും. ജാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ പ്രതിഷേധകരെ തിരഞ്ഞെുപിടിച്ച് വേട്ടയാടുന്ന രീതിയാണ് പോലീസ് സ്വീകരിച്ചതെന്ന വിമര്‍ശനം ശക്തമായിരുന്നു. ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെയ്പ്പുണ്ടായപ്പോള്‍ പോലീസ് കാഴ്ചക്കാരായി നിന്നതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

 മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

അരവിന്ദ് കെജരിവാളിനെതിരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാണിക്കാന്‍ ബിജെപിക്കായില്ലെന്നത് ബിജെപിയുടെ പോരായ്മാണ്. ദില്ലി അധ്യക്ഷന്‍ മനോജ് ദിവാരി, ഹര്‍ഷ് വര്‍ധന്‍ എന്നിവരുടെ പേരുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ബുധനാഴ്ച ഒരു മണിക്കുള്ളില്‍ ബിജെപി തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കട്ടെയെന്നാണ് അരവിന്ദ് കെജരിവാളിന്‍റെ വെല്ലുവിളി.

 വെല്ലുവിളി

വെല്ലുവിളി

ബിജെപി അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കട്ടെ. ആ സ്ഥാനാര്‍ത്ഥിയുമായി പരസ്യ സംവാദത്തില്‍ ഏര്‍പ്പെടാന്‍ താന്‍ തയ്യാറാണെന്നാണ് കെജരിവാള്‍ ഉയര്‍ത്തിയ വെല്ലുവിളി. ശനിയാഴ്ചയാണ് ദില്ലിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് .11 ന് ഫലം വരും.

English summary
These are the 5 things that will hinder bjp's dream to win delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X