• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ്, യെച്ചൂരി, തേജസ്വി, ബാദല്‍, പവാര്‍...; ഹരിയാനയില്‍ പ്രതിപക്ഷ ഐക്യത്തിന്റെ കാഹളം മുഴക്കി കൂറ്റന്‍ റാലി

Google Oneindia Malayalam News

ഫത്തേഹാബാദ്: പ്രതിപക്ഷ ഐക്യത്തിന്റെ കാഹളം മുഴക്കി ഹരിയാനയിലെ ഫത്തേഹാബാദില്‍ ഐ എന്‍ എല്‍ ഡിയുടെ കൂറ്റന്‍ റാലി. ഞായറാഴ്ച ഫത്തേഹാബാദില്‍ സംഘടിപ്പിച്ച ഐ എന്‍ എല്‍ ഡിയുടെ റാലിയില്‍ എന്‍ സി പി നേതാവ് ശരദ് പവാര്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍, ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് എന്നിവരുള്‍പ്പെടെ നിരവധി പ്രതിപക്ഷ നേതാക്കള്‍ ഒത്തുകൂടി.

എട്ട് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ബി ജെ പിയില്‍ ചേര്‍ന്ന സമയത്താണ് ഡല്‍ഹി സുല്‍ത്താനേറ്റിനെ വെല്ലുവിളിക്കാന്‍ പട്നയില്‍ നിന്ന് ബീഹാര്‍ മുഖ്യമന്ത്രി എത്തിയതെന്ന് റാലിയെ അഭിസംബോധന ചെയ്ത് ജെ ഡി യു നേതാവ് കെ സി ത്യാഗി പറഞ്ഞു. ഇ ഡിയെയും ആദായ നികുതിയെയും മറ്റ് ഏജന്‍സികളെയും നിതീഷ് കുമാറിന് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.

1

മുന്‍ ഉപപ്രധാനമന്ത്രിയും ഐ എന്‍ എല്‍ ഡി സ്ഥാപകനുമായ ദേവിലാലിന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഫത്തേഹാബാദില്‍ ഐ എന്‍ എല്‍ ഡിയുടെ റാലി നടക്കുന്നത്. ശിവസേനയുടെ അരവിന്ദ് സാവന്തും റാലിയില്‍ പങ്കെടുത്തു. പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പല പ്രാദേശിക നേതാക്കളും ഒത്തുചേര്‍ന്നത്.

പനി വന്നെന്ന് കരുതി ആരും മനുഷ്യരെ കൊല്ലാറില്ലല്ലോ? തെരുവ് നായ വിഷയത്തില്‍ ശ്രീനാഥ് ഭാസിപനി വന്നെന്ന് കരുതി ആരും മനുഷ്യരെ കൊല്ലാറില്ലല്ലോ? തെരുവ് നായ വിഷയത്തില്‍ ശ്രീനാഥ് ഭാസി

2

റാലിക്ക് ശേഷം നിതീഷ് കുമാറും ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയേക്കും. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ സമാന ചിന്താഗതിക്കാരായ ശക്തികളുടെ ഏകീകരണത്തെ അടയാളപ്പെടുത്തുന്ന ചരിത്രപരമായ യോഗമാണിതെന്ന് മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ത്യാഗി പറഞ്ഞു.

'10 വര്‍ഷമായി അനുഭവിക്കുന്നു... ആത്മഹത്യ പോലും ചെയ്തവരുണ്ട്'; സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മൈഥിലി'10 വര്‍ഷമായി അനുഭവിക്കുന്നു... ആത്മഹത്യ പോലും ചെയ്തവരുണ്ട്'; സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മൈഥിലി

3

അതേസമയം ശിരോമണി അകലിദളും ശിവസേനയും ജെഡിയുവും സഖ്യം സ്ഥാപിച്ചതിനാല്‍ ''യഥാര്‍ത്ഥ എന്‍ഡിഎ'' തങ്ങള്‍ ആണെന്ന് സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു. സമാന ചിന്താഗതിക്കാരായ എല്ലാ പാര്‍ട്ടികളും കര്‍ഷകരുടെയും തൊഴിലാളികളുടെയും പതാകയ്ക്ക് കീഴില്‍ ഒന്നിച്ച് അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീനാഥ് ഭാസിയെ ഉടന്&..." data-gal-src="malayalam.oneindia.com/img/600x100/2022/06/amit-modi-1655815233.jpg">
4

ശ്രീനാഥ് ഭാസിയെ ഉടന്‍ ചോദ്യം ചെയ്‌തേക്കും, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസ്<br />ശ്രീനാഥ് ഭാസിയെ ഉടന്‍ ചോദ്യം ചെയ്‌തേക്കും, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസ്

ബിജെപി താരതമ്യേന ദുര്‍ബലമായ ശക്തിയായിരുന്നപ്പോഴാണ് സഖ്യം രൂപീകരിച്ചത്. യഥാര്‍ത്ഥ എന്‍ഡിഎ ശിവസേനയും അകാലിദളും ജെഡിയുവും ചേര്‍ന്നാണ് സ്ഥാപിച്ചത്. ബിജെപി താരതമ്യേന ചെറിയ പാര്‍ട്ടിയായിരുന്നപ്പോള്‍ ഞങ്ങള്‍ ഒപ്പം നിന്നു. എന്നാല്‍ ഇപ്പോള്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമായി ഒരു സഖ്യം രൂപീകരിക്കേണ്ട സമയമാണിത്, ബാദല്‍ പറഞ്ഞു.

English summary
these leaders come together for a huge rally in Haryana's Fatehabad sounded the unity of opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X