'ഡാഡീ എനിക്ക് അവർ ഓക്സിജൻ തന്നില്ല, ഞാൻ ഇപ്പോൾ മരിക്കും'; യുവാവിന്റെ അവസാന വീഡിയോ
ഹൈദരാബാദ്; 'എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല, അപേക്ഷച്ചിട്ടും കഴിഞ്ഞ മൂന്ന് മണിക്കൂറായി ഓക്സിജൻ തന്നിട്ടില്. എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല ഡാഡി, വിട ഡാഡി, എല്ലാവർക്കും വിട', ഹൈദരാബാദിൽ കൊവിഡ് ബാധിച്ച് മരിച്ച യുവാവിന്റെ അവസാന വാക്കുകളാണിത്. മരിക്കുന്നതിന് മുൻപ് അച്ഛന് അയച്ച വീഡിയോ സന്ദേശത്തിലാണ് ആശുപത്രിയിലെ തന്റെ ദുരനുഭവം യുവാവ് വ്യക്തമാക്കിയത്. വീഡിയോ പങ്കുവെച്ച് ഒരു മണിക്കൂറിന് ശേഷം യുവാവ് മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ഹൈദരാബാദിലാണ് സംഭവം.
34 കാരനാണ് ചികിത്സ നിഷേധിച്ചതോടെ മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു 34 കാരനെ ഹൈദരാബാദിലെ ചെസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 10 സ്വകാര്യ ആശുപത്രികൾ നിരസിച്ചതോടെയാണ് സർക്കാർ ആശുപത്രിയിൽ മകനെ പ്രവേശിപ്പിച്ചതെന്ന് പിതാവ് പറയുന്നു. കടുത്ത ശ്വാസം മുട്ടലിനെ തുടർന്നായിരുന്നു ഇത്.
എന്റെ മകൻ സഹായത്തിന് അഭ്യർത്ഥിച്ചു. എന്നാൽ ആരും സഹായിക്കാൻ തയ്യാറായില്ല. മകന്റെ മരണത്തിന് ശേഷമാണ് വീഡിയോ തന്റെ ശ്രദ്ധയിൽ പെട്ടത്, പിതാവ് പറഞ്ഞു. തന്റെ മകന് സംഭവിച്ചത് മറ്റാർക്കും ഉണ്ടാവരുത്. എന്തുകൊണ്ടാണ് തന്റെ മകന് ഓക്സിജൻ നിഷേധിച്ചത്. ആർക്കെങ്കിലും ആവശ്യമുള്ളതിനാൽ അവന് നൽകാതെ കൊണ്ടുപോയതായിരുന്നോ? മകന്റെ വാക്കുകൾ കേട്ടപ്പോൾ തന്റെ ഹൃദയം തകർന്ന് പോയി, പിതാവ് പറഞ്ഞു.
മൃതദേഹം കിട്ടയ അന്ന് തന്നെ സംസ്കാരവും നടത്തിയിരുന്നു. പിറ്റേന്ന് രാവിലെ ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നതായി ആശുപത്രി അധികൃതർ ഇറിയിച്ചു. അതേസമയം യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത് കുടുംബത്തിനിടയിൽ ആശങ്കയ്ക്ക് വഴി വെച്ചിട്ടുണ്ട്. മാതാപിതാക്കൾ, ഭാര്യ, സഹോദരൻ, സഹോദരന്റെ ഭാര്യ, സഹോദരി ഭർത്താവ് എന്നിവർ എല്ലാവരും തന്നെ യുവാവുമായി അടുത്ത് ഇടപഴകിയവരാണ്. ഇവരാരും ഇതുവരെ പരിശോധന നടത്തിയിട്ടില്ല.
അതേസമയം വെന്റിലേറ്റർ സഹായം യുവാവിന് നൽകിയിരുന്നതായി ആശുപത്രി സൂപ്രണ്ട് മഹ്ബൂബ് ഖാൻ പറഞ്ഞു. രോഗി ഗുരുതരാവസ്ഥയിൽ ആയതിനാലാണ് ഇത് അറിയാൻ സാധിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് യുവാവ് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല കയറി; ഭർത്താവുമായി തർക്കം, ഒടുവിൽ വിവാഹ മോചനം നേടി കനക ദുർഗ
ബിജെപി നേതാവിന്റെ മകന്റെ ഹാർലി ഡേവിഡ്സൺ ബൈക്കിൽ ചീഫ് ജസ്റ്റിസ് ബോബ്ഡെ; പ്രതികരിച്ച് ട്വിറ്റേറിയൻസ്
നാട്ടിലെത്തിയ പ്രവാസിയോട് വീട്ടുകാരുടെ ക്രൂരത; വീട്ടിൽ കയറ്റിയില്ല, വെള്ളം കൊടുത്തില്ല, ഒടുവിൽ