കാപ്പി കുടിക്കാന്‍ നിര്‍ത്തി; കാറില്‍ നിന്നും മോഷ്ടാക്കള്‍ അടിച്ചുമാറ്റിയത് ഒന്നര ലക്ഷം

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: സാന്റാക്രൂസില്‍ ബുക്ക് ബൈന്‍ഡിങ് യൂണിറ്റ് നടത്തുന്ന ദമ്പതികള്‍ ഒരു കാപ്പി കുടിക്കാന്‍ കാര്‍ നിര്‍ത്തിയപ്പോള്‍ മോഷ്ടാക്കള്‍ അടിച്ചുമാറ്റിയത് ഒന്നര ലക്ഷം രൂപ. 1.60 ലക്ഷം രൂപ അടങ്ങിയ രണ്ട് ബാഗുകളും, സുപ്രധാനമായ രേഖകളും, ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകളുമാണ് കാറിന്റെ ചില്ല് തകര്‍ത്ത് മോഷ്ടാക്കള്‍ അടിച്ചുമാറ്റിയത്. ഫല്‍ഗാറിലെ മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ റെസ്റ്റൊറന്റില്‍ കയറിയപ്പോഴായിരുന്നു മോഷണം.

അജ്ഞാതര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിന്റെ പകര്‍പ്പ് ലഭിക്കാന്‍ ഒരു രാത്രി മുഴുവന്‍ ഹോട്ടലിന്റെ പാര്‍ക്കിംഗില്‍ തങ്ങേണ്ടി വന്നതായി ദമ്പതികള്‍ പറയുന്നു. പോലീസ് സ്‌റ്റേഷനിലെ പ്രിന്റര്‍ തകരാറിലായതിനെത്തുടര്‍ന്നാണിത്.

theft

ശനിയാഴ്ച രാത്രിയാണ് 52-കാരനായ ഇസ്മയില്‍ ഗോധ്രവാലയും, ഭാര്യ ദുരിയയും വീട്ടിലേക്ക് പോകുന്ന വഴിയിലായിരുന്നു കവര്‍ച്ച. റെസ്‌റ്റൊറന്റ് പരിസരത്ത് വെച്ച് മോഷണം നടന്നിട്ടും മാനേജ്‌മെന്റ് സഹായിക്കാന്‍ തയ്യാറായില്ലെന്ന് ഇസ്മയില്‍ പറഞ്ഞു. ഒരുപാട് ശ്രമിച്ച ശേഷമാണ് സിസിടിവി ദൃശ്യങ്ങള്‍ പോലും നല്‍കിയത്.

പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി ചെന്നപ്പോള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. പ്രിന്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു പോലീസുകാരുടെ പരാതി. ഞായറാഴ്ച സുഹൃത്തുക്കളെ വിളിച്ചുവരുത്തി പണം കടംവാങ്ങിയ ശേഷമാണ് ദമ്പതികള്‍ വീട്ടിലേക്ക് പോയത്. അന്വേഷണം നടക്കുന്നുവെന്ന് പറയുന്ന പോലീസിന് ഇതുവരെ പ്രതികളുടെ തുമ്പ് പോലും കണ്ടെത്താനായില്ല.


മയക്കുമരുന്ന് ഉപയോഗിക്കാതെ രാത്രി മുഴുവന്‍ നൃത്തം ചെയ്യാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി


ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Mumbai couple stops for coffee break, thieves smash car window

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്