1972 ല്‍ നിര്‍മിച്ച പാലം ഇനി ഓര്‍മകളില്‍ : മൂന്ന് ദിവസം കൊണ്ട് പാലം കള്ളന്മാര്‍ മുക്കി
പട്‌ന : ബിഹാറിലെ റോഹ്താസില്‍ 60 അടി നീളമുള്ള ഇരുമ്പുപാലം പെട്ടെന്ന് അപ്രത്യക്ഷമായി. മായാജാലമൊന്നുമല്ല, മറിച്ച് മൂന്ന് ദിവസത്തെ കള്ളന്‍മാരുടെ കഠിനപ്രയത്‌നമായിരുന്നു അത്. ജലസേചന വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് അഭിനയിച്ചാണ് കള്ളന്‍മാര്‍ മോഷണം നടത്തിയത്. ജെസിബി, ഗ്യാസ് കട്ടറുകള്‍, മറ്റ് ഉപകരണങ്ങളെല്ലാം ഉപയോഗിച്ചാണ് അതിവിദഗ്ധമായി കളളന്‍മാര്‍ മോഷണം നടത്തിയത്. ഏപ്രില്‍ ഏഴിനാണ് സംഭവം പൊലീസില്‍ അറിയുന്നത്. അന്നു തന്നെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. റോഹ്താസ് ജില്ലയിലെ നസ്‌റിഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
1972ലാണ് ഈ പാലം പണികഴിപ്പിച്ചത്. പഴക്കത്തെ തുടര്‍ന്ന് പാലം അപകടാവസ്ഥയില്‍ ആയിരുന്നു നിന്നിരുന്നത്. ഈ പാലം ആ കാരണങ്ങളാല്‍ തന്നെ ആരും ഉപയോഗിച്ചിരുന്നുമില്ല. ഈ മോഷണത്തില്‍ കള്ളന്‍മാര്‍ അതിസാമര്‍ഥ്യം പോലും കാണിച്ചിട്ടുണ്ട്. ഇറിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും സഹായം കള്ളന്‍മാര്‍ തേടിയിരുന്നു. ഇത്തരത്തില്‍ മൂന്ന് ദിവസമെടുത്ത് ഇവര്‍ മോഷണം നടത്തിയിട്ടും നാട്ടുകാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ സംശയം തോന്നിയില്ല എന്നുള്ളതാണ് മറ്റൊരു വസ്തുത.

Recommended Video

പാലം ആരും തന്നെ ഉപയോഗിക്കുമായിരുന്നില്ലയെന്നും വര്‍ഷങ്ങളായി പാലത്തിന്റെ ഓരോ ഭാഗങ്ങളും മോഷണം പോയിട്ടുണ്ടെന്നും ഇറിഗേഷന്‍ വകുപ്പിലെ ജൂനിയര്‍ എഞ്ചിനീയര്‍ അര്‍ഷാദ് കമല്‍ ഷാംസി പറഞ്ഞു.
അമേരിക്കയില്‍ വ്യത്യസ്തമായ മോഷണം : പട്ടിയെകൊണ്ട് കടിപ്പിച്ച് പണം തട്ടി യുവാവ്
എടിഎമ്മില്‍ നിന്ന് പണം എടുത്ത് മടങ്ങുകയായിരുന്ന വൃദ്ധനില്‍ നിന്ന് പണം തട്ടി യുവാവ്. ഒപ്പം ഉണ്ടായിരുന്ന പട്ടിയെക്കൊണ്ട് വൃദ്ധനെ കടിപ്പിക്കുകയായിരുന്നു. ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ച വൃദ്ധനെ യുവാവ് ക്രൂരമായും മര്‍ദിക്കുന്നുണ്ട്. പണം തട്ടിയതിന് ശേഷം പട്ടിയുമായി പുറത്തേക്ക് രക്ഷപ്പെട്ട പ്രതി തുടര്‍ന്ന് കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. അതേ സമയം ഇയാള്‍ക്കായുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
അമേരിക്കയിലെ ബാങ്ക് ഓഫ് അമേരിക്കയിലാണ് സംഭവം ഉണ്ടായത്. അമേരിക്കയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലിലാണ് എടിഎമ്മിലാണ് കവര്‍ച്ച നടന്നത്. യുവാവ് വൃദ്ധനെ ആക്രമിക്കുന്നതും രക്ഷപ്പെടുന്നതുമെല്ലാം സിസിടിവിയില്‍ വ്യക്തമാണ്. മാര്‍ച്ച് രണ്ടിന് വൈകുന്നേരം നാല് മണിയോടെയാണ് ആക്രമണം നടന്നത്. ഷര്‍ട്ട് ധരിക്കാത്ത യുവാവ് പട്ടിയുമായി എടിഎമ്മിലേക്ക് വരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വൃദ്ധനായ ഒരാള്‍ എടിഎമ്മില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ യുവാവ് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ ഒപ്പമുണ്ടായിരുന്ന പട്ടിയും വൃദ്ധനെ ആക്രമിക്കുന്നതായി കാണാം. ഏകദേശം 13 തവണയോളം യുവാവ് വൃദ്ധനെ ക്രൂരമായി മര്‍ദിക്കുന്നുണ്ട്.












Click it and Unblock the Notifications