ഇതാണ് ഞങ്ങളുടെ ജോലി!!! അമർത്യാ സെന്നിന്റെ ആ വാക്കുകൾ മതസൗഹാർദം തകർക്കുമെന്ന്​ നിഹലാനി!!!

  • Posted By:
Subscribe to Oneindia Malayalam

‌മുംബൈ: അമർത്യാ സെന്നിന്റെ ഡോക്യുമെന്ററിയിൽ നിന്നും ആറു വാക്കുകൾ ഒഴിവാക്കിയ സെൻസറ്‍ ബോഡിന്റെ നടപടിയെ വിശദീകരിച്ച് സെൻസർ ബോർഡ് അത്യക്ഷൻ പഹ് ലജ് നിഹലാനി. ബോർഡ് ചെയ്തത് തങ്ങളുടെ ജോലി മാത്രമാണെന്നും നിഹലാനി അറിയിച്ചു.

ഡോക്യുമെന്ററിയിൽ ഉപയോഗിച്ച ഗുജറാത്ത്, ഹിന്ദു, പശു, ഇന്ത്യ എന്നീ വാക്കുകൾ രാജ്യത്തെ മതസൗഹാർദം തകർക്കുമെന്ന് ആശങ്കയെ തുടർന്നാണ് വാക്കുകൾ ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

മതസൗഹാർദത്തിന് വെല്ലുവിളി

മതസൗഹാർദത്തിന് വെല്ലുവിളി

അമർത്യാസെന്നിനെ കുറിച്ചുള്ള ആർഗ്യുമന്റേറ്റീവ് ഇന്ത്യ യെന്ന് ഡോക്യുമെനന്റിക്കാണ് സെൻസർ ബോഡ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പശു, ഗുജറാത്ത്, ഹിന്ദു ഹിന്ദുത്വ എന്നീ വാക്കുകള്‍ മതസൗഹാർദം തകർക്കുമെന്ന ആശങ്കയിലാണ് വാക്കുകൽ ഒഴിവാക്കിയത്.

സെൻസർ ബോർഡിന്റെ കത്രിക

സെൻസർ ബോർഡിന്റെ കത്രിക

അമർത്യാ സെന്നിനെ കുറിച്ചുള്ള ഡോക്യുമെന്ററിയിൽ ഗുജറാത്ത്, ഹിന്ദു, ഇന്ത്യ, പശു, ഇക്കാലത്ത് ഉപയോഗിക്കുന്നു, വിരസം എന്നീ വാക്കുകളാണ് ഡോക്യുമെന്ററിയിൽ നിന്നും ഒഴിവാക്കിയത്.

വാക്കുകൾ ഒഴിവാക്കിയാൽ ഒന്നു സംഭവിക്കില്ല

വാക്കുകൾ ഒഴിവാക്കിയാൽ ഒന്നു സംഭവിക്കില്ല

ഡോക്യുമെന്ററിയിൽ നിന്നു ഈ വാക്കുകൾ ഒഴിവാക്കിയാൽ ഒന്നു സംഭവിക്കില്ലെന്നു നിഹാലാനി പറയുന്നു. ഇത്തരം വാക്കുകൾ നീക്കം ചെയ്താൽ അമർത്യാ സെന്നിന്റെ വിചാരാധാരക്ക് കോടുപാടു പറ്റിലെന്നും എന്നാൽ അതു ഉപയോഗിച്ചാലാണ് പ്രശ്നനമെന്നും നിഹാലാനി അറിയിച്ചു.

സർക്കാരിന്റെ സമ്മർദമില്ല

സർക്കാരിന്റെ സമ്മർദമില്ല

സെൻസർ ബോർഡിന്റെ നിർദേശത്തിന് പിന്നിൽ സർക്കാറിന്റെ സമ്മർദമില്ലെന്നു നിഹാലാനി .തങ്ങൾക്ക് ആവിഷ്കാര സ്വതന്ത്ര്യം മാത്രമല്ല സമൂഹത്തിനോട് ഒരു ബാധ്യതയുണ്ട്. അതു സംവിധായകൻ ഒർക്കണമെന്നും നിഹാലാനി പറഞ്ഞു.

സെൻസർ ബോർഡിനെതിരെ സംവിധായകൻ

സെൻസർ ബോർഡിനെതിരെ സംവിധായകൻ

ഡോക്യുമെന്ററിയിൽ സെൻസർ ബോർഡിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നു സംവിധായകൻ സുമൻഘോഷ് പറഞ്ഞു. ഇതിനെതിരെ നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.

അഭിപ്രായം പറയാൻ അർഹൻ സംവിധായകൻ

അഭിപ്രായം പറയാൻ അർഹൻ സംവിധായകൻ

ഡോക്യുമെന്ററിയുടെ കാര്യത്തിൽ കൂടുതൽ അഭിപ്രായം പറയാൻ അർഹതയുള്ളത് സംവിധയകനാണെന്നു അമർത്യാ സെൻ .സർക്കാരിനു മുൻകരുതലുകൾ ഉണ്ടെങ്കിൽ അത് ചർച്ച ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. .

English summary
Under attack from all quarters for bleeping certain phrases in the documentary on eminent economist Amartya Sen, CBFC chief Pahlaj Nihalani on Thursday said the board was just doing its job.
Please Wait while comments are loading...